അക്ഷൌഹിണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാചീനഭാരതത്തിലെ സൈന്യത്തിന്റെ ഒരു ഏകകം. 21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാള്‍ എന്നിവ അടങ്ങിയ സൈന്യം.
അമരകോശത്തില്‍ ഇങ്ങനെ കാണുന്നു.
- ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ
- പത്ത്യംഗൈസ്ത്രിഗുണൈസ്സര്‍വ്വൈഃ ക്രമാദാഖ്യാ യഥോത്തരം
- സേനാമുഖം ഗുല്‌മഗണൌ വാഹിനീ പൃതനാ ചമൂഃ
- അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃ
ഇതനുസരിച്ചു്,
- 1 ആന, 1 രഥം, 3 കുതിര, 5 കാലാള്‍-ഇവ ചേര്‍ന്ന സൈന്യത്തെ പത്തി എന്നു പറയുന്നു.
- 3 പത്തി ചേര്‍ന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാള്‍)
- 3 സേനാമുഖം ചേര്‍ന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാള്‍)
- 3 ഗുല്മം ചേര്‍ന്നതു ഗണം. (27 ആന, 27 രഥം, 81 കുതിര, 135 കാലാള്‍)
- 3 ഗണം ചേര്‍ന്നതു വാഹിനി. (81 ആന, 81 രഥം, 243 കുതിര, 405 കാലാള്‍)
- 3 വാഹിനി ചേര്‍ന്നതു പൃതന. (243 ആന, 243 രഥം, 729 കുതിര, 1215 കാലാള്‍)
- 3 പൃതന ചേര്‍ന്നതു ചമു. (729 ആന, 729 രഥം, 2187 കുതിര, 3645 കാലാള്‍)
- 3 ചമു ചേര്‍ന്നതു അനീകിനി. (2187 ആന, 2187 രഥം, 6561 കുതിര, 10935 കാലാള്‍)
- 10 അനീകിനി ചേര്‍ന്നതു് അക്ഷൌഹിണി. (21870 ആന, 21870 രഥം, 65610 കുതിര, 109350 കാലാള്‍)