അമ്പുകുത്തി മല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് അമ്പുകുത്തി മല. ലവന്റെയും കുശന്റെയും അമ്പുകള്‍ വീണാണ് മല ഉണ്ടായത് എന്നാണ് ഐതീഹ്യം. മലയ്ക്ക് ഈ പേരു ലഭിച്ചതും ഇങ്ങനെ തന്നെ.
ചരിത്രാതീത കാലത്തെ (നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കല്‍ ഗുഹകള്‍ അമ്പുകുത്തി മലയില്‍ ഏകദേശം 1000 മീറ്റര്‍ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഇടക്കലില്‍ ഇറങ്ങി മലകയറി ഗുഹകള്‍ സന്ദര്‍ശിക്കാം. ഒരു പ്രധാന വിനോദസഞ്ചാര സന്ദര്‍ശന സ്ഥലമാണ് ഇവിടം. ഗുഹകളില്‍ കൊത്തി ഉണ്ടാക്കിയ ചുവര്‍ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളില്‍ ഉള്ളത്. ക്രിസ്തുവിന് പിന്‍പ് 8,000 വര്‍ഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങള്‍ക്ക് പഴക്കമുണ്ട്. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരന്‍ തന്റെ നായാട്ടുകള്‍ക്ക് ഇടയ്ക്കാണ് ഈ ഗുഹകള്‍ കണ്ടെത്തിയത്.
ഉള്ളടക്കം |
[തിരുത്തുക] എത്തുവാനുള്ള വഴി
മലമുകളിലേക്ക് 1 കിലോമീറ്ററോളം ടാര്‍ ഇട്ട റോഡാണ്. മലമുകളിലെ 1 കി.മീ ഉയരത്തിലുള്ള വിനോദസഞ്ചാര ഓഫീസ് വരെ ജീപ്പ് ലഭിക്കും. ഗുഹകളില്‍ എത്താന്‍ ഇവിടെ നിന്ന് 200 മീറ്ററോളം മല കയറണം. ഗുഹകള്‍ക്കും മുകളില്‍ 100 മീറ്റര്‍ ഉയരത്തില്‍ നിന്ന് കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ കാട്ടിലൂടെയുള്ള മനോഹര ദൃശ്യങ്ങള്‍ കാണാം.
- ഏറ്റവും അടുത്തുള്ള പട്ടണം സുല്‍ത്താന്‍ ബത്തേരി ആണ് - 12 കിലോമീറ്റര്‍ അകലെ.
- അടുത്തുള്ള ചെറിയ പട്ടണം അമ്പലവയല്‍ - 4 കി.മീ അകലെ.
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] പരിസ്ഥിതി ഭീഷണി
മലയിലെ പാറപൊട്ടിക്കല്‍ ഇടയ്ക്കലിന്റെ പരിസ്ഥിതിക്കും പുരാതന ചരിത്രാവശിഷ്ടങ്ങള്‍ക്കും ഒരു ഭീഷണിയാണ്. അനുമതി ലഭിച്ചിട്ടുള്ള മൂന്നു പാറമടകളേ ഇടയ്ക്കലില്‍ ഉള്ളൂ എങ്കിലും അനധികൃതമായി 50-ഓളം പാറമടകള്‍ പ്രവര്‍ത്തിക്കുന്നു.