ആനമുടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനമുടി | |
---|---|
ഉയരം | 2,694 മീറ്റര്‍ (8,838 അടി) |
സ്ഥാനം | കേരളം, ഇന്ത്യ |
മലനിര | ആനമല മലനിരകള്‍ |
Coordinates | 10°19′N 77°05′E |
കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളില്‍ ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റര്‍ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ആനമുടി. മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.
വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകള്‍ ഉള്ള ഇരവികുളം ദേശീയോദ്യാനം ഉള്‍പ്പെടുന്ന പ്രദേശത്താണ് ആനമുടി. സാഹസിക മലകയറ്റക്കാര്‍ക്ക് പ്രിയങ്കരമാണ് ആനമുടി. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളെ ആനമുടിയില്‍ കാണാം.
[തിരുത്തുക] ഇരവികുളം ദേശീയോദ്യാനം - പ്രധാന സ്ഥലങ്ങളില്‍ നിന്നുള്ള ദൂരം
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം - 135 കിലോമീറ്റര്‍ അകലെ.
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന് - ആലുവ - 115 കിലോമീറ്റര്‍ അകലെ.
[തിരുത്തുക] ഇതും കാണുക
- അഗസ്ത്യകൂടം - കേരളത്തിലെ രണ്ടാമത്തെ ഉയരമുള്ള കൊടുമുടി.
ഇന്ത്യയിലെ മലനിരകള്‍ |
---|
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യപര്‍വ്വതം | സത്പുര | പൂര്‍വ്വാചല്‍ | പൂര്‍വ്വഘട്ടം |
കൊടുമുടികള്‍ |
കെ.2 | നംഗപര്‍വ്വതം | നന്ദാദേവി | കാഞ്ചന്‍ജംഗ | ആനമുടി | അഗസ്ത്യകൂടം |