ഇടപ്പള്ളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറണാകുളം ജില്ലയിലെ ഒരു എറണാകുളം നഗരത്തിന് തൊട്ടു വടക്കു കിടക്കുന്ന ഒരു പ്രദേശമാണ് ഇടപ്പള്ളി (എടപ്പള്ളി എന്നും പറയാറുണ്ട്). കൊച്ചി നഗരസഭയില്‍ ഉള്‍പ്പെട്ട പ്രദേശം തന്നെയാണ് ഇത്. കേരളത്തിലൂടെ പോകുന്ന ദേശീയപാത 47, ദേശീയപാത 17 എന്നീ രണ്ടു ദേശീയപാതകള്‍ സംഗമിക്കുന്നത് ഇടപ്പള്ളിയിലാണ്. കവി ചങ്ങമ്പുഴയുടെ ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമായ ഒരു പ്രദേശമാണ് ഇത്.
ഇടപ്പള്ളിയിലെ സെന്റ് ജോര്‍ജ് ദേവാലയം, പ്രശസ്തമായ ഒരു കൃസ്തീയ ആരാധനാകേന്ദ്രമാണ്. പൂവന്‍ കോഴിയെ ബലി നല്‍കല്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള ഇവിടത്തെ ഒരു ചടങ്ങാണ്.