കെ.എം.ഗോവി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയഭാഷകളില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട സമഗ്രഗ്രന്ഥസൂചിയായ മലയാളഗ്രന്ഥസൂചിയുടെ കര്‍ത്താവാണ് കെ.എം. ഗോവി. മലയാളത്തിലല്ലാതെ വേറെ ഒരു ഇന്ത്യന്‍ ഭാഷയിലും ഇക്കാലം വരെ ഇതിനു സമാനമായ ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കപ്പെട്ടില്ല. തലശ്ശേരി സ്വദേശിയായ ഗോവി കല്‍ക്കത്ത നാഷനല്‍ ലൈബ്രറിയില്‍ ഉദ്യോഗസ്ഥനായിരുന്നു. മലയാളം അച്ചടിയെക്കുറിച്ചും ലൈബ്രറി സയന്‍സിനെക്കുറിച്ചും ഗവേഷണസ്വഭാവമുള്ള പഠനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
മലയാളം ഗ്രന്ഥസൂചിയെപ്പറ്റി ആര്‍. രാമന്‍ നായര്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടത്തിയ സെമിനാര്‍