കേരളത്തിലെ യഹൂദര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തില്‍ യഹൂദര്‍ (ജൂതന്മാര്‍)കൂടുതലായി താമസിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍ രൂപീകരണത്തിനു ശേഷം പലപ്പോഴായി ഇവര്‍ അങ്ങോട്ടു കുടിയേറി. ഇപ്പോള്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന യഹൂദകുടുംബങ്ങള്‍ മാത്രമാണുള്ളത്. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളിയായ ‘സിനഗോഗ്’ ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.