Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കൊടൈക്കനാല്‍ - വിക്കിപീഡിയ

കൊടൈക്കനാല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



കൊടൈക്കനാല്‍

കൊടൈക്കനാല്‍
വിക്കിമാപ്പിയ‌ -- 10.7° N 77.16° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല ദിണ്ടിഗല്‍
ഭരണസ്ഥാപനങ്ങള്‍ {{{ഭരണസ്ഥാപനങ്ങള്‍}}}
മേയര്‍ {{{ഭരണനേതൃത്വം}}}
വിസ്തീര്‍ണ്ണം 21.45.[1]ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 32,931
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
{{{Pincode/Zipcode}}}
+91 4542
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ {{{പ്രധാന ആകര്‍ഷണങ്ങള്‍}}}

തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാല്‍. (ഇംഗ്ലീഷില്‍:Kodaikanal, Kodai) (തമിഴില്‍: கோடைக்கானல், கோடை) പശ്ചിമ ഘട്ടത്തില്‍ നിന്ന് വേര്‍പെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്‌. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രദേശവാസികളുടെ പ്രധാന വരുമാനമാര്‍ഗ്ഗവും ഇതുതന്നെ. പ്രകൃതിരമണീയമായ മലകള്‍ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. മുനിസിപ്പല്‍ ഭരണമാണ് ഇവിടെ നിലവില്‍ ഉള്ളത്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍‌വ്വം സ്ഥലങ്ങളില്‍ ഒന്നാണ്‌ കൊടൈ.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍ (നിരുക്തം)

എപ്പോഴും കോടമഞ്ഞിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതിനാല്‍ കോടൈ കാണല്‍ എന്ന തമിഴ് വാക്കുകള്‍ ചേര്‍ന്നാണ് കൊടൈക്കനാല്‍ ഉണ്ടായത് എന്ന് ചിലര്‍ വാദിക്കുന്നു എന്നാല്‍ കാടിന്‍റെ സമ്മാനം എന്നര്‍ത്ഥമുള്ള തമിഴ് പദങ്ങളില്‍ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവര്‍ ഉണ്ട്. [2]

[തിരുത്തുക] ചരിത്രം

ക്രിസ്തുവിന് മുന്ന് 5000 വര്‍ഷം പഴക്കമുള്ള ശിലായുഗസംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ പഴനിമലകളിലെ മറ്റു ഭാഗങ്ങള്‍ പോലെ കൊടൈക്കനാലും ലഭിച്ചിട്ടുണ്ട്. പര്‍വ്വത വിഹാറിലും പന്നിക്കുണ്ട് ഗ്രാമത്തിലും പ്രാകൃത മനുഷ്യരുടെ വീടുകള്‍ എന്ന് സംശയം തോന്നിപ്പിക്കുന്ന തൊപ്പിക്കല്ലുകളും ശവസംസ്കാരത്തിനായി ഉപയോഗിക്കുന്ന [1]മുനിയറകളും കാണപ്പെടുന്നു [3] പിന്നീട് 2000 ത്തോളം വര്‍ഷങ്ങള്‍ക്കു ശേഷം പാളയന്‍ എന്നും പുളിയന്‍ എന്നുമുള്ള രണ്ടു ആദിവാസി ഗോത്രങ്ങള്‍ പളനി മലകളിലേക്ക് കുടിയേറി. ഇവര്‍ പീഡനങ്ങള്‍ ഭയന്ന് ഒളിച്ചോടി വന്നവരായിരിക്കണം എന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. ഇതില്‍ പാളയന്മാര്‍ കാട്ടുജാതിക്കാരാണ്. വേട്ടക്കാരായിരുന്ന ഇവര്‍ ഇലകൊണ്ടും പുല്ലുകൊണ്ടുമുള്ള വസ്ത്രങ്ങള്‍ ആണ് ധരിച്ചിരുന്നത്. കൊടൈക്കനാലിനു 40 കി. മീ. അകലെയുള്ള കുക്കല്‍ എന്ന സ്ഥലത്തെ ഗുഹകളില്‍ അവരുടെ ഗോത്രത്തിന്‍റെ തെളിവുകള്‍ കാണാം. പഴങ്ങള്‍, തേന്‍ ചെറിയ വന്യ മൃഗങ്ങള്‍ എന്നിവയായിരുന്നു പ്രധാന ഭക്ഷണം, തീയുണ്ടാക്കാന്‍ കല്ലുകളും മറ്റൂം ഉപയോഗിച്ചിരുന്നു.

 കൊടൈക്കനാലിലെ ഒരു കുന്ന് കൃഷിക്കായി  ഉപയോഗിച്ചിരിക്കുന്നു
കൊടൈക്കനാലിലെ ഒരു കുന്ന് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നു

പുളിയന്മാര്‍ കൂടുതല്ല് പരിഷ്കൃതരായിരുന്നു. അവരാണ് പ്രത്യേക്ക ചരിവുകളുള്ള ഗുഹാ വാസസ്ഥാനങ്ങള്‍ ആദ്യമായി നിര്‍മ്മിച്ചതും. പളയന്മാരേക്കാള്‍ ലളിതമായ ആചാരങ്ങള്‍ ഉള്ളവരായിരുന്നു അവര്‍. കൃഷി ചെയ്യുവാനുള്ള വിദ്യ അവര്‍ സ്വായത്തമാക്കിയിരുന്നു. [2] ഈ രണ്ട് ഗോത്രങ്ങളും സന്തോഷത്തോടെയാണ് വളരെക്കാലം കഴിഞ്ഞിരുന്നത്. എന്നാല്‍ 14 ശതകത്തിന്‍റെ ആദ്യത്തില്‍ കോയമ്പത്തൂര്‍ പീഠഭൂമികളില്‍ നിന്ന് കണ്വ വെള്ളാളര്‍ എന്ന കൂടുതല്‍ ചുറുചുറുക്കും യുവത്വവും കൃഷിയറിയാവുന്നതുമായ വര്‍ഗ്ഗങ്ങള്‍ ഇങ്ങോട്ട് കുടിയേറി. അവര്‍ പുളിയന്മാരെ കീഴ്പ്പെടുത്തി അവരുടെ ഭൂമി കൈവശപ്പെടുത്തുകയും അവരെ അടിമകളാക്കുകയും ചെയ്തു. 17, 18 നൂറ്റാണ്ടുകളില്‍ വിജയനഗര സാമ്രാജ്യത്തിന്‍റെ അധ:പതനത്തോടെ മുസ്ലീങ്ങളുടെ മതപീഡനത്തില്‍ ഭയന്ന നിരവധി കുടുംബങ്ങള്‍ കര്‍ണ്ണാടകത്തില്‍ നിന്നും ഊട്ടി യിലേക്ക് വന്ന പോലെ കൊടൈയിലേക്കും കുടിയേറി. കോളറ, വരള്‍ച്ച എന്നിവ മൂലവും തമിഴ്നാടിന്‍റെ മറ്റു പ്രദേശങ്ങളില്‍ നിന്നും കുടിയേറ്റമുണ്ടായിട്ടുണ്ട്. അങ്ങനെ പളനിമലകളിലെ വെള്ളഗാവിയുല്‍ ആദ്യത്തെ കുടിയിരിപ്പ് വ്യ്വസ്ഥ നിലവില്‍ വന്നു.

[തിരുത്തുക] വിദേശീയരുടെ ആഗമനം

ബ്രിട്ടിഷുകാര്‍ ഇന്ത്യയില്‍ എന്നും തണുപ്പുള്ള സ്ഥലങ്ങല്‍ അന്വേഷിച്ചിരുന്നവരാണ്. പ്രധാനപ്പെട്ട മലമ്പാതകള്‍ നിര്‍മ്മിച്ചതും അവര്‍ തന്നെ. വേനല്‍ക്കാലത്ത് ഇന്ത്യയില്‍ ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെടുന്നതും അക്കാലത്ത് കോളറ, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരുന്നതും അവരെ ഈ ഉദ്യമത്തിന് കൂടുതല്‍ പ്രേരിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനേതു പോലുള്‍ല കാലാവസ്ഥ വര്‍ഷം മുഴുവനും ലഭിച്ചിരുന്നു എന്നത് കൊടൈക്കനാലിനെ കൂടുതല്‍ ആകര്‍ഷകമാക്കി.

എന്നാല്‍ ബ്രിട്ടീഷുകാരല്ല കൊടൈയില്‍ ആദ്യം വന്നെത്തിയത്. കുറേ അമേരിക്കന്‍ മിഷണറി സന്യാസിമാരാണ് 1800 കളില്‍ കൊടൈയിലേക്ക് വന്നത്. മധുര ആസ്ഥാനമാക്കി അമേരിക്കന്‍ മിഷണറി സംഘം അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു, വേനല്‍ക്കാലത്ത് അവര്‍ക്കിടയില്‍ മരണം സാധാരണയായിത്തീര്‍ന്നു, ഇതില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ച്ച് മാസം അവസാനമാകുന്നതോടെ കൂടുതല്‍ തണുത്ത മലയോരങ്ങലിലേക്ക് പോകാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് അവര്‍ കൊടൈക്കനാല്‍ കണ്ടുപിടിച്ചത്. അതിനിടക്ക് ലെഫ്റ്റനന്‍റ് വാര്‍ഡ് (വാര്‍ഡ് ആന്‍ഡ് കോണര്‍) പളനി മലകള്‍ സര്‍വ്വേ നടത്തി വല്ലഗാവി യില്‍ ആദ്യത്തെ കേന്ദ്രം സ്ഥാപിച്ചിരുന്നു. താമസിയാതെ ചെറിയ കുടിയേറ്റക്കാരുടേയും വ്യാപാരികളുടേയും കൂട്ടങ്ങള്‍ വന്നു തുടങ്ങി. 1845 ഓടെ അമേരിക്കന്‍ മിഷണറി മാര്‍ മൊത്തമായും വന്നെത്തി. എന്നാല്‍ അമേരിക്കക്കാര്‍ ബ്രിട്ടീഷുകാരുടെ കുത്തകയായിരുന്ന മലമ്പ്രദേശങ്ങള്‍ കയ്യടക്കുന്നതിലുള്ള അമര്‍ഷം അവര്‍ കാണിച്ചിരുന്നു. എങ്കിലും താമസിയാതെ അവരും ഇവിടേക്ക് എത്തിച്ചേര്‍ന്നു തുടങ്ങ്നി. 1879 ല് 75 യൂറോപ്യന്‍ കുടുംബങ്ങള്‍ ഇവിടേക്ക് വേനല്‍ക്കാലം ചിലവഴിക്കാന്‍ വന്നെത്തി. 1883 ആയപ്പോഴേക്കും കൊടൈയില്‍ 615 ഓളം സ്ഥിരതാമസക്കാര്‍ ഉണ്ടായി.

 കൊടൈക്കനാലിലെ തടാകം. ചതുപ്പില്‍ നിന്ന് ഇത് സൃഷ്ടിച്ചത് സര്‍ വോയെര്‍ ആണ്‌
കൊടൈക്കനാലിലെ തടാകം. ചതുപ്പില്‍ നിന്ന് ഇത് സൃഷ്ടിച്ചത് സര്‍ വോയെര്‍ ആണ്‌

1867ല് അന്നത്തെ മധുരയുടെ കളക്ടര്‍ ആയിരുന്ന സര്‍. വേയര്‍ കൊടൈക്കനാലില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. അദ്ദേഹമാണ് കൊടൈക്കനാലിലെ തടാകം ഇന്നത്തെ നിലയില്‍ ആക്കിയത്. അതിനു മുന്ന് അത് വെറും ചതുപ്പ് പ്രദേശമായിരുന്നു. അദ്ദേഹം വിദേശത്തുനിന്നും നിരവധി പഴവര്‍ഗ്ഗങ്ങളും, പുഷ്പഫല സസ്യങ്ങളും കൊടൈക്കനാലിന് പരിചയപ്പെടുത്തിക്കൊടുത്തു. ഇതിനെല്ലാം അദ്ദേഹം സ്വന്തം കയ്യില്‍ നിന്ന് ചിലവാക്കിയിരുന്നു. കൊടൈയുലെ പാതകളും പൊതു കെട്ടിടങ്ങളും അദ്ദേഹം പുനരുദ്ധരീകരിച്ചു. അദ്ദേഹം താമസിയാതെ നിരവധി വഞ്ചികളും ബോട്ടുകളും വാങ്ങുകയും ബോട്ട് ഹൗസ് ആരംഭിക്കുകയും ചെയ്തു. താമസിയാതെ കൊടൈയിലെ ഒട്ടുമിക്ക അരുവികള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും കാടുകള്‍ക്കും വിദേശ പേര്‍ വന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

 പെരുമാള്‍ മല- ഇത് ഉറങ്ങിക്കിടക്കുന്ന ഒരു അഗ്നി പര്‍‌വ്വതമാണ്‌
പെരുമാള്‍ മല- ഇത് ഉറങ്ങിക്കിടക്കുന്ന ഒരു അഗ്നി പര്‍‌വ്വതമാണ്‌

രേഖാംശം 10°7' N മുതല്‍ 10°20' N വരെയും അക്ഷാംശം 77°16' E മുതല്‍ 77°45' E വരെയുമായി ഈ പ്രദേശം പളനിമലകളിലായി വ്യാപിച്ചുകിടക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 2,133 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. [4] കൊടൈക്ക് 2000 ച.കി.മീ. ചുറ്റളവുണ്ട്. 87 കിലോ മീറ്റര്‍ നീളവും 24 കി.മീ വീതിയും ഉണ്ട്. ഏറ്റവും ഉയരം കൂടിയ ഭാഗം വഡരവും മലയാണ്. ഇതിന് 2533 മീറ്റര്‍ ഉയരമുണ്ട്. പളനി മലകള്‍ക്ക് രണ്ടു പ്രത്യേക ഭൂഭാഗങ്ങള്‍ കാണാം മേല്‍ പളനിയും കീഴ് പളനിയും. കീഴ്പ്പളനി 1000-1500 മീറ്റര്‍ വരേ ഉയരമുള്ള ഭാഗങ്ങള്‍ ആണ്. ഈ ഭാഗങ്ങളിലാണ് കാപ്പി, തേയില്‍, പഴങ്ങള്‍ എന്നിവ കൂടുതലായി കൃഷി ചെയ്തു വരുന്നത്. മേല്‍ പളനി കേരളത്തിന്‍റെ അതിര്‍ത്തിയിലായി വരുമിത് 1500 മുതല്‍ 2500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ആണ്. പ്രധാന കൃഷി വെളുത്തുള്ളി, പിയേഴ്സ്, പ്ലം, പിച്ച് എന്നിവയാണ്,

കാടുകളില്‍ വന്യ മൃഗങ്ങള്‍ ധാരാളമായി വസിക്കുന്നു. കാട്ടു തീ പടരുമ്പോള്‍ ഇവ നാട്ടിലേക്ക് ഇറങ്ങാറുണ്ട്.


[തിരുത്തുക] കാലാവസ്ഥ

വളരെ ഹൃദ്യമായ കാലാവസ്ഥയാണ് കൊടൈയിലേത്. വേനല്‍ക്കാലം തുടങ്ങുന്നത് ഏപ്രില്‍ മുതലാണ്. അപ്പോള്‍ 11നും 19 നും ഇടക്കാണ് താപനില. മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട്. അധിക താപനില 17 ഡിഗ്രിയാണ് മഞ്ഞുകാലത്ത്. മഴക്കാലം കേരളത്തിലേതു പോലെയാണ്. മണ്‍സൂണ്‍ മഴയും തുലാം മഴയും ലഭിക്കാറുണ്ട്. വാര്‍ഷികപാതം 165 സെ.മീ. ആണ്. കടുത്ത മഴ കിട്ടുന്നത് ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളിലാണ്.

[തിരുത്തുക] പ്രമാണാധാരസൂചി

  1. http://www.whereincity.com/india/tamilnadu/kodaikanal.php
  2. സായിബാബയുടെ വെബ്സൈറ്റില്‍ കൊടൈക്കനാലിനെ പറ്റി. ശേഖരിച്ചത് 2007 ഏപ്രില്‍ !@
  3. തൊപ്പിക്കല്ലുകളേക്കുറിച്ച് ശേഖരിച്ചത് 2007 ഏപ്രില്‍ 120
  4. കൊടൈക്കനാല്‍.ഓറ്ഗ് ശേഖരിച്ചത് 2007 ഏപ്രില്‍ 12

[തിരുത്തുക] കുറിപ്പുകള്‍

  •   A. Anglade of Institute of National History in Shenbaganur. ,wrote, in 1954, “These crude stone structure, dolmens, cists, stone circles, were the work of an agricultural people with fixed ways of habitation. They built their dolmens on the high spurs of the hills, while they cultivated the lower valleys. Hunting, fishing and gathering forest products skilled potters. They were good masons too, able to build strong perfectly vertical walls with rude unhewn stones and without ay cementing material. They lived in days when hey must have had to struggle for their life, against wild beasts and men and tribes. Then, the old men, children and women had the shelter of the dolmens higher up, and when they were safe within the strong walls, the men would fight to keep the invaders at bay.”
  •   കോടൈയിലെത്തിയ ആദ്യകാല മിഷണറിമാര്‍ പുളിയന്മാരുടെ ആചാരങ്ങളെക്കുറിച്ചെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് വിവാഹ മോചനം വളരെ ലളിതമായതും പെട്ടന്ന് കഴിയുന്നതുമായ ഒന്നാണെന്നാണ് വിവരിച്ചിരിക്കുന്നത്.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu