കോട്ടക്കുന്ന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയില്‍ ജില്ലാ കളക്ടറേറ്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന കുന്നാണ് കോട്ടക്കുന്ന്. കുന്നിനു മുകളില്‍ സാമൂതിരിമാര്‍ നിര്‍മ്മിച്ച ഒരു പഴയ കോട്ടയുടെ അവശിഷ്ടമുണ്ട്.
വേട്ടക്കൊരുമകന്‍ ക്ഷേത്രവും, ചുമര്‍ചിത്രങ്ങള്‍ക്കു പ്രസിദ്ധമായ ശിവക്ഷേത്രവും കുന്നിനടുത്തായുണ്ട്.
കുന്നിനു മുകളിലെത്തുമ്പോള്‍ വിശാലമായ പുല്‍പ്പരപ്പ്. പുല്‍പ്പരപ്പിനു നടുവില്‍ ഭീതിയുണര്‍ത്തുന്ന കൊലക്കിണര്‍. വെള്ളമില്ലാത്ത കിണറിന്നുള്ളില്‍ വളര്‍ച്ചമുറ്റിയ ഒരു വയസ്സന്‍ പടുമരമുണ്ട്. ഖിലാഫത്തു നേതാക്കളുടെ വിചാരണ സ്‌ഥലം ആണ് ഇതെന്ന് കരുതുന്നു. വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും കൂട്ടരേയും ബ്രിട്ടീഷ് സാമ്മ്രാജ്യം വധിച്ചത് ഇവിടെയാണ്.
ഇവിടം ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ടൗണ്‍ഹാളും, ആര്‍ട്ടു ഗാലറിയും,സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിരിക്കുന്നു.