ചെങ്കടല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറേബ്ന്‍ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയില്‍ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടല്‍. തെക്കുകുഴക്കായി, ഈജിപ്‌ത്തിലെ സൂയസ്സില്‍ നിന്ന് ഉദ്ദേശം 1930 കി. മി, നീളത്തില്‍ ബാബ്-എല്‍ മന്‍ഡേബ് വരെയുള്ള ചെങ്കടലിനെ ഏഡന്‍ ഉള്‍ക്കടല്‍ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു.ഈജിപ്ത്, സുഡാന്‍, എറിത്രിയ സമുദ്രതീരങ്ങളെ ഈ കടല്‍ സൌദി അറേബ്യയില്‍ നിന്നും യെമനില്‍ നിന്നും വേര്‍തിരിക്കുന്നു. ലോകത്തിലെ ഏറ്റവുമധികം ചൂടുള്ളതും ഏറ്റവും കൂടുതല്‍ ഉപ്പുരസമുള്ളതുമായ കടലുകളുലൊന്നാണിത്. സൂയസ് കനാല്‍ വഴി മെഡിറ്ററേനിയന്‍ കടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ യൂറോപ്പിനും ഏഷ്യക്കുമിടയിലുള്ള യാത്രമാര്‍ഗ്ഗമെന്ന നിലയ്ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള ജലപാതകളിലൊന്നണ്.