ഞാറ്റുപാട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞാറ് പറിച്ചു നടുന്ന സ്ത്രീകള്‍ പാടുന്ന നാടന്‍ പാട്ടാണ് ഞാറ്റുപാട്ട്. ആയാസരഹിതമായി പണി ചെയ്യാനും ഉത്സാഹത്തിനും മാനസികോല്ലാസത്തിനും ഇത് ഉപകരിക്കുന്നു. മിക്കപ്പോഴും വീര്യവും സമ്പല്‍സമൃദ്ധിയുമായിരിക്കും പാട്ടുകളിലെ പ്രധാന ആശയങ്ങള്‍. തലമുറ തലമുറകളായി ഒരു നാവില്‍ നിന്ന് മറ്റൊന്നിലേക്ക് വാമൊഴിയായി പകര്‍ന്ന് പോകുന്ന ഈ നാടന്‍ പാട്ടുകള്‍ കേരള സംസ്കൃതിയുടെ ഭാഗമാണ്.