തിരുവാതിരക്കളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തും മലയാളികള്‍ സമൂഹമായി ജീവിയ്ക്കുന്ന മറ്റു പ്രദേശങ്ങളിലും പ്രചാരമുള്ള ഒരു പ്രമുഖ നൃത്തകലാരൂപമാണ് തിരുവാതിരകളി. ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, ഓണക്കളി, കുമ്മികളി എന്നീ പേരുകളിലും അറിയപ്പെടുന്നു.
കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തില്‍ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെണ്‍കുട്ടികള്‍ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു. സാരിയും ബ്ലൌസുമാണ് തിരുവാതിരയ്ക്ക് ഉപയോഗിക്കുന്ന വേഷം. തിരുവാതിര കളിക്കുന്ന പെണ്‍കുട്ടികളുടേ സംഘത്തിന് ഒരു നായിക കാണും. നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു. പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവര്‍ ചുവടുവയ്ക്കുകയും കൈകള്‍ കൊട്ടുകയും ചെയ്യുന്നു.
തിരുവാതിരയ്ക്കു മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട്. “വീരവിരാട കുമാര വിഭോ” എന്ന ഗാനം പ്രശസ്തമാണ്. ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു. തിരുവാതിര നൃത്തത്തിന് കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ വ്യതിയാനമില്ല.
ഓണം, തിരുവാതിര തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് സാധാരണ ഈ കളി നടക്കാറുള്ളത്.
[തിരുത്തുക] അനുബന്ധം
കൈകൊട്ടിക്കളിപ്പാട്ടുകള്‍