ത്രികോണമിതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗണിതശാസ്ത്രത്തിന്റെ ഒരു വിഭാഗമാണ് ത്രികോണമിതി. ത്രികോണങ്ങളിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ പഠനമാണ് ത്രികോണമിതി. ഈ ഗണിതശാസ്ത്രവിഭാഗത്തില്‍ പ്രധാനമായും ഒരേ തലത്തില്‍ സ്ഥിതി ചെയ്യുന്ന ത്രികോണങ്ങളെപ്പറ്റിയാണ് പറയുന്നത്. ത്രികോണമിതിയുടെ ഈ ശാഖക്ക് തല ത്രികോണമിതി എന്നു പറയുന്നു. ത്രികോണമിതിയുടെ മറ്റൊരു ശാഖയാണ് ഗോളീയ ത്രികോണമിതി. ഒരു ഗോളത്തില്‍ സ്ഥിതി ചെയ്യുന്ന ത്രികോണങ്ങളെപ്പറ്റിയുള്ള പഠനങ്ങളാണ് ഈ ശാഖയില്‍.