പണ്ഡിറ്റ് ഭീംസെന്‍ ജോഷി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീംസെന്‍ ഗുരുരാജ് ജോഷി (ജ. ഫെബ്രുവരി 14, 1922) ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ വിശേഷിച്ച് ഖയാല്‍ വായ്പ്പാട്ടില്‍ വിശാരദനായ സംഗീതജ്ഞനാണ്. സംഗീതക്കച്ചേരികള്‍ക്കും പഠനത്തിനും ഗവേഷണത്തിനും പ്രചരണത്തിനും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിനുമൊക്കെയായി ജീവിതം ഉഴിഞ്ഞു വച്ച് അദ്ദേഹം പ്രശസ്തമായ കിരാന ഘരാനയില്‍പ്പെടുന്നു. പണ്ഡിറ്റ് ഭീംസെന്‍ ജോഷി എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. 1999-ല്‍ ഇന്ത്യയിലെ പരമോന്നത പദവിയായ പദ്മ വിഭൂഷന്‍ ലഭിച്ചു. തന്റെ ഗുരുവിന്റെ സ്മരണാര്‍ഥം സവായ് ഗാന്ധര്‍വ സംഗീതോത്സവം പൂനയില്‍ സംഘടിപ്പിച്ചു. പൂനയിലെ സുപ്രധാന സംഗീതോത്സവമായ ഇത് എല്ലാ വര്‍ഷവും ഡിസംബറില്‍ ആഘോഷിച്ചു വരുന്നു.