പതിനെട്ടരക്കവികള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിനെട്ടരക്കവികള്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പത്തൊന്‍പതു പേരെ സൂചിപ്പിക്കുന്നു. പത്തൊന്‍പാതമത്തെ അംഗം രാജാവാണെന്നും അരചന്‍ എന്നതില്‍ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട്[കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്]. എന്നാല്‍ പുനം നമ്പൂതിരിയാണ് “അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അര്‍ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോള്‍, ഭാഷാകവികളെ മനഃപൂര്‍വ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികള്‍ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരില്‍ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയില്‍ തളി ക്ഷേത്രത്തില്‍ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തില്‍ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരില്‍ ഉദ്ദണ്ഡശാസ്ത്രികള്‍ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടില്‍ നിന്നുള്ളവര്‍ ആയിരുന്നു.
[തിരുത്തുക] കവികള്‍
-
- പയ്യൂര്‍ ഭട്ടതിരികള്‍ - ഒന്‍പത് പേര്‍
ഒരച്ഛനും എട്ട് മക്കളും എന്നു് പറയപ്പെടുന്നു, ഇവരില്‍ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങള്‍ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങള്‍ ലഭ്യമാണു്. ഗൂരുവായൂരിനടുത്തുള്ള പൂംകുന്നം എന്ന സ്ഥലത്താണ് പയ്യൂര്‍ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരന്‍ എന്ന മകനും മീമാംസയില്‍ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹര്‍ഷികള്‍ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികള്‍ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളില്‍ കാളിദാസനോടും അധ്യാപനത്തില്‍ കല്പവൃക്ഷത്തോടും പ്രഭാവത്തില്‍ ശിവനോടും തുലനം ചെയ്തിരുന്നു.
-
- തിരുവേഗപ്പുറ നമ്പൂതിരിമാര്‍ - അഞ്ചുപേര്‍
കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാന്‍ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികള്‍ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണന്‍, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂര്‍ത്തിയും, പിന്നെ അപ്ഫന്‍ നമ്പൂതിരിമാരായ രാമനും, ഉദയനും.
-
- മുല്ലപ്പിള്ളി ഭട്ടതിരി
-
- ചേന്നാസ് നമ്പൂതിരിപ്പാട്
താന്ത്രിക കര്‍മ്മങ്ങള്‍, ശില്പശാസ്ത്രം, വിഗ്രഹ നിര്‍മ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കര്‍ത്താവാണ്.
-
- കാക്കശ്ശേരി ഭട്ടതിരി
ദാമോദര ഭട്ടന്‍ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യസന്ദര്‍ഭത്തില്‍ വച്ച് പട്ടത്താന സദസ്സില്‍ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളില്‍ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു.
ശാസ്ത്രികള്‍ കര്‍ണ്ണാടകത്തിലെ (അന്നത്തെ മൈസൂര്‍) ലതാപുരത്തായിരുന്നു വസിച്ചിരുന്നു. രാജാവിന്റെ ആശ്രയം തേറ്റിയാണ് കോഴിക്കോട്ടു വരുന്നത്. വാര്‍ഷിക പട്ടത്താനത്തില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകള്‍ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ് പ്രശസ്തമായ രചനകള്‍. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്.
മലയാളഭാഷയിലാണ് കൃതികള്‍ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്.