പാതിരാമണല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേമ്പനാട് കായലില്‍ ഉള്ള ഒരു ചെറിയ ദ്വീപാണ് പാതിരാമണല്‍. കേരളത്തിലെ കോട്ടയം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയിലാണ് പാതിരാമണല്‍ സ്ഥിതിചെയ്യുന്നത്. കുമരകം-മുഹമ്മ ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലമാണ് ഈ ദ്വീപ്. പക്ഷിനിരീക്ഷകര്‍ക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ ദ്വീപ്. ഇന്ന് ഇവിടെ വാണിജ്യ വിനോദസഞ്ചാര കമ്പനികളും ചുവടുറപ്പിച്ചിരിക്കുന്നു.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
കുമരകത്തിനും തണ്ണീര്‍മുക്കം ബണ്ടിനും ഇടയ്ക്കുള്ള ഈ സ്ഥലത്തേയ്ക്ക് കുമരകത്തു നിന്നും ബോട്ട് ലഭിക്കും. സര്‍ക്കാര്‍ ബോട്ടില്‍ ഒന്നര മണിക്കൂറും സ്പീഡ് ബോട്ടില്‍ അര മണുക്കൂറുമാണ് ദൈര്‍ഘ്യം.
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്: ആലപ്പുഴ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം
[തിരുത്തുക] ഐതീഹ്യം
ഒരു ചെറുപ്പക്കാരനായ ബ്രാഹ്മണന്‍ സന്ധ്യാനമസ്കാരത്തിനായി കായലില്‍ ചാടിയപ്പോള്‍ കായല്‍ വഴിമാറിക്കൊടുത്ത് ഈ ദ്വീപ് ഉണ്ടായതാണെന്നാണ് ഐതീഹ്യം.