പ്രാമാണിക ഗ്രന്ഥങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദൈവദത്തം എന്നു കരുതപ്പെടുന്ന പ്രബോധനാധികാരം ഉപയോഗിച്ച് വിശ്വാസികളുടെ സമൂഹത്തിനു നേതൃത്വം നല്‍കുന്നവര്‍ പ്രാമാണികമായി അംഗീകരിയ്ക്കുന്ന ഒരു ഗ്രന്ഥത്തെ കാനോനിക ഗ്രന്ഥമെന്നു വിളിയ്ക്കുന്നു. ക്രി.വ. 80-100ല്‍ നടന്ന യാംനിയ സമ്മേളനത്തില്‍ വച്ചാണ് യഹൂദ നേതാക്കന്മാര്‍ അവരുടെ കാനോനിക ഗ്രന്ഥങ്ങള്‍ നിര്‍ണ്ണയിച്ചത്. ഹെബ്രായ ഭാഷയിലുണ്ടായിരുന്ന ബൈബിള്‍ഗ്രന്ഥങ്ങള്‍ മാത്രമേ പ്രാമാണികമായി അവര്‍ സ്വീകരിച്ചുള്ളൂ. ഗ്രീക്ക് - അരമായ ഭാഷകളിലുള്ളതും പല യഹൂദ സമൂഹങ്ങളും ബൈബിളിന്റെ ഭാഗമായി സ്വീകരിച്ചിരുന്നതുമായ മറ്റു ഗ്രന്ഥങ്ങള്‍ അവര്‍ അപ്രാമാണികമായി തള്ളി. കത്തോലിക്കര്‍ ഒഴികെയുള്ള ക്രൈസ്തവസമൂഹങ്ങള്‍ യഹൂദനിലപാടാണ് സ്വീകരിച്ചിരിയ്ക്കുന്നത്.
യഹൂദരുടെ കാനോനിക ഗ്രന്ഥങ്ങള്‍ക്കു പുറമേ, ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍ (Deutero Canonical) എന്ന് അറിയപ്പെടുന്ന തോബിത്, യൂദിത്, ജ്ഞാനം, പ്രഭാഷകന്‍, ബാറൂക്ക്, 1,2 മക്കബായര്‍, ദാനിയേലിന്റെ ചില ഭാഗങ്ങള്‍ (3,24-90; 13-14), എസ്തേര്‍ (11-16) എന്നിവ കൂടി പ്രാമാണികമായി ത്രെന്തോസ് സൂനഹദോസ് തീര്‍പ്പു കല്പിച്ചു (De Canonicis Scripturis, 1546). അങ്ങനെ പഴയ നിയമത്തില്‍ നാല്പത്തിയഞ്ചും പുതിയ നിയമത്തില്‍ ഇരുപത്തിയേഴും ഗ്രന്ഥങ്ങള്‍ കാനോനികമായി കത്തോലിക്കാ സഭ അംഗീകരിച്ചു.ജറെമിയായുടെ ഭാഗമായി കരുതിപ്പോന്ന വിലാപങ്ങള്‍ പില്‍ക്കാലത്ത് ഒരു വ്യത്യസ്തഗ്രന്ഥമായി എണ്ണപ്പെട്ടു. അങ്ങനെ ബൈബിളില്‍ മൊത്തം എഴുപത്തിമൂന്നു ഗ്രന്ഥങ്ങള്‍ ഉണ്ട്.[1]
[തിരുത്തുക] അവലോകനം
- ↑ ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025