Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മാര്‍ സബോര്‍ - വിക്കിപീഡിയ

മാര്‍ സബോര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 മാര്‍ സാബോറും ഇരട്ട സഹോദരനായ മാര്‍ ആഫ്രോത്തും . അകപ്പറമ്പിലെ(അങ്കമാലി) പള്ളിയില്‍ നിന്ന്
മാര്‍ സാബോറും ഇരട്ട സഹോദരനായ മാര്‍ ആഫ്രോത്തും . അകപ്പറമ്പിലെ(അങ്കമാലി) പള്ളിയില്‍ നിന്ന്

ക്രി.വ. 823 ല് [1]കേരളത്തിലേയ്ക്ക് സുറിയാനികള്‍ പുരോഹിതന്മാരുടെയും മറ്റും നേതൃത്വത്തില്‍ കുടിയേറ്റം നടത്തി. അതില്‍ പെട്ട പ്രധാനപ്പെട്ട ഒരു പുരോഹിതന്‍ ( ബിഷപ്പ്) ആണ് മാര്‍ സബോര്‍. ശാബോര്‍, സാപിര്‍ എന്നെല്ലാം ഉച്ഛാരണമുണ്ട്) ഇദ്ദേഹത്തിന്‍റെ ഇരട്ട സഹോദരനായ മാര്‍ അഫ്രോത്തും(പ്രോത്ത്, ഫ്രോത്ത്) ആദ്ദേഹത്തിന്‍റെ കൂടെ വന്നിരുന്നു. [2] മാര്‍ സബര്‍ ഈശോ, മാര്‍ അപ്രോത്ത് എന്നിവിരടങ്ങുന്ന മെത്രാന്മാരുടെ സംഘത്തെ പേര്‍ഷ്യന്‍ സഭയോ, സെല്‍ഊഷ്യന്‍ പാത്രിയാര്‍ക്കീസോ ഇവിടേയ്ക്ക് അയച്ചതാണ് എന്നു കരുതപ്പെടുന്നു. എന്നാല്‍ വി. പതോസിന്‍റെ ശ്ലൈഹിക സിംഹാസനമായ അന്ത്യോക്ക്യയില്‍ നിന്നും വന്നവരാണ് മാര്‍ ശബോറും ഇരട്ട സഹോദരനായ മാര്‍ അഫ്രോത്തും എന്നും പറയപ്പെടുന്നു .[3] തരീസാ പള്ളി സ്ഥാപിച്ചത് ഇവരാണ്. മാര്‍ സബര്‍ കൊല്ലം കെന്ദ്രമാക്കിയും മാര്‍ അഫ്രോത്ത് ഉദയമ്പേരൂര്‍ കേന്ദ്രമാക്കിയും പ്രവര്‍ത്തനം ആരംഭിച്ചു.[4] മലങ്കര സഭയുടെ പേര്‍ഷ്യന്‍ ബന്ധത്തിനുള്ള ഒരു തെളിവാണ് ഇദ്ദേഹത്തിന്‍റെ സഭാ ഭരണം. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഇവരെ വിശുദ്ധന്മാരായി കണക്കാക്കിയിരുന്നു. അങ്കമാലി യിലെ അകപ്പറമ്പ് എന്ന സ്ഥലത്ത് മാര്‍ സബറിന്‍റെ ചുവര്‍ ചിത്രത്തോടു കൂടിയ പള്ളി ഉണ്ട്.

[തിരുത്തുക] ചരിത്രം

ക്രി.വ. 822-ലാണ് ഇയ്യോബ് (ജോബ്) എന്ന വ്യാപാരിയുടെ കപ്പലില്‍ മാര്‍ സബര്‍ മലങ്കരയില്‍ എത്തിയത് എന്നു വിശ്വസിക്കുന്നു. ഇവര്‍ കേരളത്തില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും.[5] കായംകുളം, ഉദയം‍പേരൂര്‍, അകപ്പറമ്പ്, കൊല്ലം എന്നിവിടങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു. നിരവധി ആത്മീയ പ്രവര്‍ത്തനങ്ങളും അത്ഭുതങ്ങളും അവര്‍ നടത്തി, നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരരയി. കാദീശങ്ങള്‍ (സുറിയാനിയില്‍ പുണ്യവാളന്മാര്‍ എന്ന്) എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത് കൊല്ലവര്‍ഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ അകപ്പറമ്പ് പള്ളി. ഇത് അന്നത്തെ കാലത്തെ സുറിയാനികളുടെ ഭരണകേന്ദ്രമായി മാറി. അവര്‍ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോര്‍, ഫ്രോത്ത് എന്നീ വിസുധന്മാരുടെ പേരിലായിരുന്നു. കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതില്‍ ചേര രാജാക്കന്മാര്‍ക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികള്‍ ചെയ്ത സംഭാവനകള്‍ മാനിച്ച മാര്‍ സാബോറിന് ചേര രാജാവായിരുന്ന സ്ഥാണു രവിവര്‍മ്മന്‍ ഇവിടെ ഒരു പള്ളി സ്ഥാപിക്കാന്‍ അനുവദിച്ചു, ഇത് തരിസാ പള്ളിഎന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ അയ്യനടികള്‍ മുഖാന്തിരം കൊടുപ്പിച്ചു. ഈ രേഖകള്‍ ആണ്‌ തരിസാപള്ളി ശാസനങ്ങള്‍ എന്നറിയപ്പെടുന്നത്. പള്ളി പണിയുകയും വ്യാപാരത്തിന്‍റെ മേല്‍നോട്ടം അവരുടെ കൂടെ വന്നിരുന്ന വണിക്കുകള്‍ ഏറ്റെടുക്കുകയും ചെയ്തു. മണിവണ്ണം, അഞ്ചുഗ്രാമം തുടങ്ങിയവ ഇതിനോട് ബന്ധപ്പെട്ട് ഉണ്ടായതാണ്. പിന്നീട് പോര്‍ട്ടുഗീസുകാരുടെ കാലത്ത് മാര്‍ മെനസിസ് ഗോവയില്‍ നിന്ന് (1599) ഇവിടെ വരികയും ഉദയം‍പേരൂര്‍ സുന്നഹദോസ് വിളിച്ചു കൂട്ടി അവര്‍ നെസ്തോറിയന്മാരാണ് എന്ന് തരം താഴ്ത്തുകയും പാഷാണ്ഡതയെ വിമര്‍ശിക്കുകയും മറ്റും ചെയ്തു.[6] ബാബേലില്‍ നെസ്തോറീയന്‍ പാഷാണ്ഡത പ്രചാരത്തില്‍ ഇരുന്ന സമയത്ത് ഇവിടെ വന്നതിനാലാണ് അദ്ദേഹം അങ്ങനെ കരുതിയത് എന്ന് കരുതുന്നു. ഇവരുടെ നാമത്തിലുള്ള പള്ളികള്‍ എല്ലാം അന്നു മുതല്‍ സകല പുണ്യവാളന്മാരുടെ പേരില്‍ അറിയപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചു. അന്നു മുതല്‍ ഈ പള്ളികളെല്ലാം കദീശാ പള്ളികള്‍ എന്നറിയപ്പെട്ടു (കുല്‍ഹൂന്‍ കാദീശെ)- സകല പുണ്യവാളന്മാരുടെയും എന്നര്‍ത്ഥമുള്ള സുറിയാനി പദം).

[തിരുത്തുക] മരണം

മാര്‍ സബറിന്‍റെയും അഫ്രോത്തിന്‍റെയും അന്ത്യകാലങ്ങളെ പറ്റി വ്യക്തമായ രേഖകള്‍ ഇല്ല. അവര്‍ കേരളം മുഴുവനും വിശുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുകയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധന്മാര്‍ എന്നറിയപ്പെടുകയും ചെയ്തു. കൊല്ലത്തു വച്ച് രണ്ടുപേരും കാലം ചെയ്തു എന്നും വിശ്വസിക്കുന്നു.

[തിരുത്തുക] പ്രമാണാധാര സൂചി

  1. എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 55-60; നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988.
  2. സിറിയന്‍ കൃസ്ത്യാനികളെ കുറിച്ചുള്ള ലേഖനം
  3. ജെ. ജേക്കബ്. പാവറട്ടി. സഹസ്രാബ്ദ സ്മരണിക- അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കൊബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997.
  4. വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന്‍ തച്ചില്‍; അങ്കമാലി രേഖകള്‍; മെറിറ്റ് ബുക്സ് എറണാകുളം ഏടുകള്‍ 43-45 ,2002
  5. http://www.newadvent.org/cathen/14678a.htm#XIII
  6. കത്തോലിക്ക സര്‍വ്വ വിജ്ഞാനകോശം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu