മുംബൈ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംബൈ | |
അപരനാമം: ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം | |
വിക്കിമാപ്പിയ -- 18.96° N 72.82° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല | [[{{{ജില്ല}}} ജില്ല|{{{ജില്ല}}}]] |
ഭരണസ്ഥാപനങ്ങള്‍ | |
മേയര്‍ കമ്മീഷണര്‍ |
ദത്ത ദേവി ജോണി ജോസഫ് |
വിസ്തീര്‍ണ്ണം | 437.71ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 11,914,398 |
ജനസാന്ദ്രത | 27,220/ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
400 xxx +022 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | |
സര്‍ക്കാര്‍ വെബ് സൈറ്റ് |
മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് മുംബൈ, മുന്‍പ് ബോംബെ എന്ന പേരിലറിയപ്പെട്ടിരുന്നു.1 കോടി 30 ലക്ഷം ആളുകള്‍ വസിക്കുന്ന മുംബൈ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്. നഗരപ്രാന്തം കൂടി ഉള്‍പ്പെടുന്ന മുംബൈ മെട്രോപൊളിറ്റന്‍ പ്രദേഷം 25 ദശലക്ഷം ജനസംഖ്യയോടുകൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്. മുംബൈയിലെ ആഴക്കടല്‍ തുറമുഖത്തിലൂടെയാണ് ഭാരതത്തിലെ 50 ശതമാനത്തോളം ചരക്കുഗതാഗതവും നടക്കുന്നത്. മുംബൈ ഇന്ത്യയുടെ വ്യപാര വിനോദ തലസ്ഥാനം കൂടിയാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയും, പല ഇന്ത്യന്‍ കമ്പനികളുടെയും കോര്‍പ്പറേറ്റ് ആസ്ഥാന മന്ദിരങ്ങളും മുംബൈയിലാണുള്ളത്. മുംബൈയിലെ അദമ്യമായ തൊഴില്‍-വ്യവസായ സാധ്യതകള്‍ കാരണം ഇന്ത്യയുടെ എല്ല ഭാഗങ്ങളില്‍ നിന്നും അനേകം പ്രവാസികളെ ആകര്‍ഷിക്കാന്‍ മുംബൈക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന നഗരങ്ങളില്‍ ഒന്നാണ്. നഗരത്തിലെ സംസ്കാരം ഇന്ത്യയിലെ വിവിധ മതങ്ങളുടെയും പ്രദേശങ്ങളുടെയും സംസ്കാരങ്ങള്‍ കൂടിച്ചേര്‍ന്നു രൂപപ്പെട്ട ഒരു സങ്കര സംസ്കാരമത്രെ. ഹിന്ദി ടെലിവിഷന്‍- ചലച്ചിത്ര വ്യവസായം മുംബൈയില്‍ അടിസ്ഥാനമിട്ടിരിക്കുന്നു. നഗരത്തിനുള്ളില്‍ തന്നെയുള്ള സഞ്ചയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്, മുംബൈക്ക്, നഗരത്തിനുള്ളില്‍ തന്നെ ഒരു ദേശീയ ഉദ്യാനമുള്ള ചുരുക്കം ചില നഗരങ്ങളുടെ പട്ടികയില്‍ ഇടം നല്‍കുന്നു.
[തിരുത്തുക] സ്ഥലനാമവിശേഷം
മുംബൈ എന്ന പേര് ഹിന്ദു ദേവതയായ മുംബാദേവിയുടെ പേരില്‍ നിന്നും , ആയി എന്നറിയപ്പെറ്റുന്ന മറാത്തികളുടെ ദേവതയുടെ പേരില്‍ നിന്നും ആവിര്‍ഭവിച്ചതാണെന്നാണ് വിശ്വാസം. 16-ആം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ മുംബൈ കൈവശപ്പെടുത്തിയപ്പോള്‍ അവര്‍ മുംബൈയെ പല പേരുകളിലും വിളിച്ചെങ്കിലും 'ബോംബൈം' എന്ന പേരാണ് അവര്‍ രേഖകളില്‍ ഉപയോഗിച്ചിരുന്നത്. 17-ആം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ അവര്‍ ആംഗ്ലേയവത്കരിച്ച് ബോംബൈം -നെ ബോംബെ എന്നു വിളിച്ചു. എന്നിരുന്നാലും മറാത്തികള്‍ മുംബൈ എന്നും ഗുജറാത്തികള്‍ മംബൈ എന്നും ഹിന്ദിയില്‍ ബംബൈ എന്നുമാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്. 1995-ഇല്‍ ഔദ്യോഗിഗമായി നഗരത്തിന്റെ പേര് വീണ്ടും മുംബൈ എന്നാക്കിത്തീര്‍ത്തു. എന്നിരുന്നാലും പല നഗരവാസികളും നഗരത്തിലെ പല പ്രസിദ്ധ സ്ഥാപനങ്ങളും നഗരത്തെ ഇന്നും ബോംബെ എന്നു തന്നെ വിളിച്ചു വരുന്നു. ബൊംബ എന്ന വാക്കിന്റെ പോര്‍ച്ചുഗീസ് ഭാഷയിലെ അര്‍ഥം നല്ല ഉള്‍ക്കടല്‍ എന്നാണ്.