മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്യുത പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി (ജനനം - 1559, മരണം - 1632) മാധവന്റെ ജ്യോതിശാസ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളെ വികസിപ്പിച്ചുകൊണ്ട് വിവിധ തലങ്ങളെ (ആക്സിയമാറ്റിക് സിസ്റ്റം) പ്രതിപാദിച്ച് എഴുതിയ പ്രക്രിയ സര്‍വ്വവം എന്ന കൃതിയായിരുന്നു. അദ്ദേഹം നാരായണീയത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ് കൂടുതല്‍ പ്രശസ്തന്‍. അദ്ദേഹം നാരായണീയം രചിച്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും നാരായണീയം ആലപിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജനനം, വിദ്യാഭ്യാസം
ഭാരതപ്പുഴയുടെ തീരത്തുള്ള മേല്‍പ്പത്തൂര്‍ നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്.മാമാങ്കത്തിന് പ്രശസ്തമായ പുണ്യനഗരമായ തിരുനാവായക്ക് അടുത്താണ് മേല്‍പ്പത്തൂര്‍. പണ്ഠിതനായ മാതൃദത്തര്‍ ആയിരുന്നു ഭട്ടതിരിയുടെ പിതാവ്. ബാല്യത്തില്‍ അദ്ദേഹം പിതാവില്‍ നിന്ന് വിദ്യ അഭ്യസിച്ചു. പിന്നീട് സംഗമഗ്രാമത്തിലെ മാധവനില്‍ നിന്ന് ഋക്വേദവും ദാമോദരനില്‍ നിന്ന് തര്‍ക്കശാസ്ത്രവും അച്യുത പിഷാരടിയില്‍ നിന്ന് തര്‍ക്ക ശാസ്ത്രവും പഠിച്ചു. 16-ആം വയസ്സില്‍ അദ്ദേഹം ഒരു പണ്ഠിതനായി. അച്യുതപിഷാരടിയുടെ മാതുലയെ അദ്ദേഹം വിവാഹം ചെയ്ത് തൃക്കണ്ടിയൂരില്‍ താമസം ഉറപ്പിച്ചു.
[തിരുത്തുക] നാരായണീയം
നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്. ഒരു പ്രാര്‍ത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങള്‍ ആണ് നാരായണീയത്തില്‍ ഉള്ളത്. ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നല്‍കുന്നു. നാരായണീയം 1586-ല്‍ ആണ് എഴുതപ്പെട്ടത്.
[തിരുത്തുക] ഐതീഹ്യം
തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതര്‍ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയില്‍ പോയ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി മലയാള വര്‍ഷം 761 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തില്‍ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂര്‍ണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുത പിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാന്‍ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാല്‍ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തില്‍ നിന്നു വിമുക്തനാക്കുവാന്‍ സംസ്കൃത പണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛന്‍ അദ്ദേഹത്തോട് “മീന്‍ തൊട്ട് കൂട്ടുവാന്‍“ ആവശ്യപ്പെട്ടു. ഭാഗവതത്തില്‍ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛന്‍ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂര്‍ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങള്‍ രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാര്‍ത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങള്‍ പൂര്‍ത്തിയാക്കിയ ഭട്ടാതിരി 1587 നവംബര്‍ 27-നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൌഖ്യം“ പൂര്‍ത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം. നൂറാം ശതകത്തില്‍ മഹാവിഷ്ണുവിന്റെ പാദം മുതല്‍ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വര്‍ണ്ണന നല്‍കുന്നു. ശ്ലോകം പൂര്‍ത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെ രൂപത്തില്‍ മഹാവിഷ്ണുവിന്റെ ദര്‍ശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു.
പൂര്‍വ്വമീമാംസ, ഉത്തരമീമാംസ, വ്യാകരണം എന്നിവയുടെ പണ്ഠിതനും വക്താവുമായിരുന്നു അദ്ദേഹം.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
കേരളീയ ഗണിത-ജ്യോതിശാസ്ത്ര സമൂഹം |
---|
ആര്യഭടന്‍ | വടശ്ശേരി പരമേശ്വരന്‍| സംഗമഗ്രാമ മാധവന്‍ |നീലകണ്ഠ സോമയാജി | ജ്യേഷ്ഠ ദേവന്‍| അച്യുത പിഷാരടി | മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി | അച്യുത പണിക്കര്‍ | പുതുമന ചോമാതിരി |