യോഗ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആധുനികലോകത്തെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ള ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. മനസ്സിനും ശരീരത്തിനും സ്വാസ്ഥ്യം നല്‍കാനുള്ള യോഗയുടെ കഴിവില്‍ ഇന്നാര്‍ക്കും സംശയമില്ല. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ധിച്ചു വരുന്ന മാനസികപരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാന്‍ യോഗയ്‌ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തില്‍, ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ ഒരു വശത്തു നടക്കുമ്പോള്‍ തന്നെ, സര്‍വ്വ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയില്‍ യോഗയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ വേറൊരു ഭാഗത്ത് ഊര്‍ജ്ജിതമാണ്.
ഹൈന്ദവ തത്വചിന്ത | സാംഖ്യ | ന്യായം | വൈശേഷിക | യോഗ | മീമാംസ | അദ്വൈത വേദാന്തം | വിശിഷ്ടാദ്വൈതം | ദ്വൈതം | ചാര്‍വാക | | |
ജൈന തത്വചിന്ത | അനേകാന്ദവാദം | |
ബുദ്ധ തത്വചിന്ത | ശ്യൂനത | മദ്ധ്യമകം | യോഗകാര | സ്വതന്ത്രികം | | |
തത്വചിന്തകര്‍ | ഗൌതമന് | പതഞ്ജലി | യാജ്ഞവല്ക്യന് | കണാദന്‍ | കപിലന് | ജൈമിനി മഹര്‍ഷി | വ്യാസന് | നാഗാര്ജ്ജുനന് | മാധാവാചാര്യന്‍ | കുമാര ജീവ | പത്മ സംഭവ | വസുംബന്ധു | ആദി ശങ്കരന്| രാമനുജന്‍| കാര്ത്യായനന് | More... | |
ഗ്രന്ഥങ്ങള്‍ | യോഗ സൂത്രം | ന്യായ സൂത്രങ്ങള്‍ | വൈശേഷിക സൂത്രങ്ങള്‍ | സംഖ്യ സൂത്രം | മീമാംസ സൂത്രം | ബ്രഹ്മസൂത്രം | മൂലാദ്ധ്യയകകരിക | More... |
|