രാമനാട്ടുകര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് രാമനാട്ടുകര.
രാമനാട്ടുകര ചെറുതെങ്കിലും തിരക്കേറിയ ഒരു ഗ്രാമ-പട്ടണമാണ്. കോഴിക്കോട് നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായി ആണ് രാമനാട്ടുകര സ്ഥിതിചെയ്യുന്നത്. ദേശീയപാത 17-ഉം ദേശീയപാത 47-ഉം കൂട്ടിമുട്ടുന്നത് രാമനാട്ടുകരയിലാണ്. ഇത് രാമനാട്ടുകരയുടെ സമ്പദ്‌വ്യവസ്ഥയെ വളരെ സഹായിച്ചിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളം വന്നപ്പോള്‍ ഉണ്ടായ എയര്‍പോര്‍ട്ട് റോഡ് രാമനാട്ടുകരയിലൂടെയാണ് കടന്നുപോകുന്നത്. കോഴിക്കോട് നഗരത്തിന്റെ ബൈ-പാസ് രാമനാട്ടുകരയില്‍ നിന്നാണ് തുടങ്ങുന്നത്. ഉറങ്ങിക്കിടന്ന ഈ ഗ്രാമ-പട്ടണത്തിന്റെ പ്രാധാന്യം ഈ ഗതാഗതമാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിച്ചു.
അടുത്തുള്ള ഗ്രാമങ്ങള്‍ക്ക് ഒരു വാണിജ്യ കേന്ദ്രമായി രാമനാട്ടുകര വര്‍ത്തിക്കുന്നു. കോഴിക്കോട് നഗരം ഇന്ന് അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ നഗരാതിര്‍ത്തികള്‍ രാമനാട്ടുകര വരെ നീണ്ടിട്ടുണ്ട്. പുതിയ ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഇന്ന് രാമനാട്ടുകരയിലും തുടങ്ങിയിട്ടുണ്ട്.
ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഫറോക്ക് ആണ് (5 കി.മീ അകലെ). ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് വിമാനത്താവളമാണ് (10 കി.മീ അകലെ).
[തിരുത്തുക] ജനസംഖ്യ
2001-ലെ കാനേഷുമാരി കണക്കെടുപ്പ് അനുസരിച്ച് രാമനാട്ടുകരയിലെ ജനസംഖ്യ 30,436 ആണ്. ഇതില്‍ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. രാമനാട്ടുകരയിലെ സാക്ഷരതാ നിലവാരം 83% ആണ്, (ദേശീയ ശരാശരി 59.5% മാത്രമാണ്). ആണുങ്ങളില്‍ സാക്ഷരത 85%വും സ്ത്രീകളില്‍ 80%വുമാണ് സാക്ഷരതാ നിരക്ക്. ജനസംഖ്യയുടെ 12% ആറുവയസ്സിനു താഴെയുള്ള കുട്ടികളാണ്.