വായു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വായു, ഭൂമിക്കു ചുറ്റുമുള്ള അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന വിവിധ തരം വാതകങ്ങളുടെ മിശ്രിതം. ഓരോ ദിവസവും നാം ആയിരക്കണക്കിന് ലിറ്റര്‍ വായു ശ്വസിക്കുന്നു. നൈട്രജനും ഓക്സിജനുമാണ് വായുവില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന വാതകങ്ങള്‍. ഇതിനു പുറമേ കാര്‍ബണ്‍ ഡൈ ഓക്സൈഡും, ആര്‍ഗണ്‍ പോലെയുള്ള ഉല്‍കൃഷ്ട വാതകങ്ങളും ചെറിയ അളവില്‍ വായുവില്‍ അടങ്ങിയിരിക്കുന്നു.
[തിരുത്തുക] വായുവില്‍ അടങ്ങിയിരിക്കുന്ന വാതകങ്ങളുടെ അനുപാതം
വായുവിലടങ്ങിയിരിക്കുന്ന ഈ വാതകങ്ങളുടെ അനുപാതം, ഭൂമിയിലെല്ലായിടത്തും ഏറെക്കുറേ തുല്യമാണ്. മേല്‍പ്പറഞ്ഞ വാതകങ്ങള്‍ കൂടാതെ നീരാവിയും പൊടിപടലങ്ങളും മറ്റു മലിനവാതകങ്ങളും വായുവില്‍ അടങ്ങിയിരിക്കുന്നു. ഇവയുടെ അളവ് ഓരോ സ്ഥലങ്ങളിലും വ്യത്യസ്ഥമാണ്.
[തിരുത്തുക] ദ്രവവായു
വായുവിനെ -200° സെ. (-328° ഫാ.) വരെ തണുപ്പിച്ചാല്‍ അതിലെ മിക്കവാറും വാതകങ്ങളും സാന്ദ്രീകരിക്കപ്പെട്ട് ദ്രവവായു (ആംഗലേയം: liquid gas) എന്ന അവസ്ഥയില്‍ എത്തുന്നു.