വിക്കിപീഡിയ talk:വിക്കി സമൂഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] സംവൃതോകാരം - ഒരു ചര്‍ച്ച
ദീപുവിന്റെ സംവാദ പേജില്‍ തുടക്കമിട്ട ഒരു ചര്‍ച്ചയാണിത്. വിക്കിപീഡിയയില്‍ സംവൃതോകാരം വേണമോ, വേണ്ടയോ എന്നതില്‍ കുട്ടായ ഒരു തീരുമാനം ആവശ്യമാണെന്നു തോന്നുന്നു. അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുക.
- മന്‍ജിത് കൈനി (വരൂ, സംസാരിക്കാം) 04:41, 27 ജൂലൈ 2006 (UTC)
[തിരുത്തുക] സംവൃതോകാരം
പ്രിയ ദീപു, മലയാളത്തില്‍ സംവൃതോകാരത്തില്‍ അവസാനിക്കുന്ന വാക്കുകള്‍ തിരുത്തി ചന്ദ്രക്കലയാക്കേണ്ട ആവശ്യമില്ല. വ്യാകരണപരമായി സംവൃതോകാരമാണു ശരി. ലിപിപരിഷ്കരണത്തിന്റെ ഭാഗമായി ആധുനിക കാലത്തിലെ പല ഗ്രന്ഥങ്ങളിലും മലയാളികള്‍ക്കു സംവൃതോകാരം ശരിയായി ഉപയോഗിക്കുവാന്‍ കഴിഞ്ഞില്ല, സംവൃതോകാരം തെറ്റാണെന്നുള്ള അബദ്ധധാരണയും ഈ കഴിവുകേടു വരുത്തിവച്ചിട്ടുണ്ടെന്നു തോന്നുന്നു. പാണിനി എന്ന ലേഖനത്തിലെ ‘വിവരിച്ചുകാണാറുണ്ടു്’ എന്ന വാക്കു്, താങ്കള്‍ തിരുത്തിയതു് ഇപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചതു്.
ആശംസകള്‍ --പെരിങ്ങോടന് 08:46, 25 ജൂലൈ 2006 (UTC)
ചന്ദ്രക്കലയില്‍ അവസാനിക്കുന്ന വാക്കുകള്‍ക്ക് ഉകാരം വേണമെന്നു കരുതുന്നില്ല. കാരണം അര്‍ദ്ധ ഉകാരം തന്നെയാണത്. സംവൃതോകാരം എഴുതുന്നത് തെറ്റാണെന്നും കരുതുന്നില്ല --പ്രവീണ്‍ 18:12, 25 ജൂലൈ 2006 (UTC)
സംവൃതോകാരം വ്യാകരണപരമായി ശരിയാണെങ്കിലും അക്കാര്യത്തില്‍ ഇവിടെ നിര്‍ബന്ധം പിടിക്കണമോയെന്ന സംശയമുണ്ട്. പ്രധാനകാരണം, തെറ്റ് സാര്‍വത്രികമായി എന്നുള്ളതാണ്. എന്തിനേറെ മലയാള വ്യാകരണ പുസ്തകങ്ങളില്‍നിന്നുപോലും ഈ രീതി അപ്രത്യക്ഷമായിരിക്കുന്നു! വിക്കിപീഡിയയില്‍ സംവൃതോകാരം പിന്തുടര്ന്നാല് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഉദാഹരണത്തിന്, ഒരു ലേഖനത്തിന്റെ തലക്കെട്ട് പരല്‍പ്പേരു് എന്നാണ്. സംവൃതോകാരത്തെപ്പറ്റി ബോധമില്ലാത്ത സാമാന്യജനം വേറെ ഏതെങ്കിലും ലേഖനത്തില്‍ നിന്നും പരല്പ്പേര് എന്നെഴുതി ലിങ്കു ചെയ്യുവാന്‍ ശ്രമിച്ചാല്‍ സാധ്യമല്ലാതാകുന്നു. ഇക്കാര്യത്തില്‍ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നത് നല്ലതാണെന്നു തോന്നുന്നു. രണ്ടു മാര്‍ഗങ്ങളാണു നമുക്കു മുന്നിലുള്ളത്.
ഒന്ന്: സാര്‍വത്രികമാക്കപ്പെട്ട അബദ്ധത്തിനൊപ്പം നീങ്ങുക.
രണ്ട്: സംവൃതോകാരം മലയാളത്തില്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് വിക്കിപീഡിയയെ വേദിയാക്കുക.
ആദ്യത്തേതു സ്വീകാര്യവും എളുപ്പവുമാണ്. രണ്ടാമത്തേതു ശ്രമകരവും. ഇക്കാര്യത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
- മന്‍ജിത് കൈനി (വരൂ, സംസാരിക്കാം) 14:16, 26 ജൂലൈ 2006 (UTC)
[തിരുത്തുക] തെറ്റായ പ്രയോഗം വേണ്ട
എന്റെ അഭിപ്രായത്തില്‍ സാര്‍വത്രികമായി എന്നതിന്റെ പേരില്‍ ഒരു തെറ്റ് നാം പിന്തുടരേണ്ടതില്ല എന്നാണ്. സംവൃതോകാരം വ്യാകരണപരമായി ശരിയാണെങ്കില്‍ അത് ഉപയോഗിക്കാം. സംവൃതോകാരത്തിന്റെ ഉപയോഗത്തിനെപ്പറ്റി എനിക്കു കൂടുതലോന്നും അറിയില്ല അതിനാല്‍ ആധികാരികമായ ഒരു അഭിപ്രായം പറയാന്‍ ഞാനില്ല, മഞ്ജിത്ത് പറഞ്ഞതുപോലെ കൂടുതല്‍ അഭിപ്രായങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്നു തോന്നുന്നു. ഈ വിഷയത്തില്‍ അറിവുള്ളവര്‍ പ്രതികരിക്കുക.
എന്തായാലും പെരിങ്ങോടനു നന്ദി ഇത് ചൂണ്ടിക്കാട്ടിയതിന്.
...............................................................................................................Deepugn 19:30, 26 ജൂലൈ 2006 (UTC)
പണ്ടങ്ങിനെ ഉപയോഗിച്ചിരുന്നു എന്നതു കൊണ്ടു മാത്രം ഇന്നതു വേണമെന്നും അങ്ങിനെ ഉപയോഗിക്കാത്തതു തെറ്റാണെന്നും പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല,മാറ്റമില്ലാത്തതായി ഒന്നുമില്ലല്ലോ. ഇന്നു പത്രങ്ങളിലോ ടെലിവിഷന്‍ പോലുള്ള മാധ്യമങ്ങളോ അങ്ങിനെ ഉപയോഗിക്കുന്നില്ലല്ലോ. മലയാളികളും ഏറേ പേര് സംവൃതോകാരം ഉപയോഗിച്ചു കാണുന്നില്ല. --പ്രവീണ്‍ 04:01, 27 ജൂലൈ 2006 (UTC)
- ഈ വിഷയത്തെ പറ്റി വിശദമായി പ്രതിപാദിക്കുന്ന രണ്ടു ലേഖനങ്ങള്‍ ഇവിടെയും ഇവിടെയുമായി കാണാം. മലയാളം ബ്ലോഗുകളില്‍ ഈ വിഷയത്തിനെ കുറിച്ചു പല ചര്‍ച്ചകളും വന്നിട്ടുള്ളതാണു്, അതുകൂടിയൊന്നു നോക്കുക. യൂണികോഡ്, മലയാളം 100% കൃത്യതയോടെ എന്‍കോഡ് ചെയ്തിട്ടില്ലാത്തതിനാല്‍ സംവൃതോകാരം ഉപയോഗിക്കുന്നതിനാണു ടെക്നിക്കല്‍ കറക്റ്റ്നെസ്സ് എന്നു തോന്നുന്നു. യൂണികോഡ്, സംവൃതോകാരം പ്രത്യേകമായി എന്‍കോഡ് ചെയ്യുകയാണെങ്കില്‍ ചന്ദ്രക്കല ഉപയോഗം പൂര്‍ണ്ണമായും തെറ്റാവുകയും ചെയ്യും (ഇപ്പോള്‍ ചന്ദ്രക്കലയുടെ ചിഹ്നം രണ്ടു പ്രത്യേക glyphs നെ സൂചിപ്പിക്കുന്നതായിട്ടാണു് അച്ചടയില്‍, ഒന്നു ചന്ദ്രക്കലയെ തന്നെയും മറ്റേതു സംവൃതോകാരത്തെയും, സംവൃതോകാരം പ്രിന്റ് ചെയ്യുവാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്തുകൊണ്ടായിരുന്നു ഈ മാറ്റം വരുത്തിയതു്. അതിനര്‍ഥം ചന്ദ്രക്കല ഉകാരത്തെ സൂചിപ്പിക്കുന്ന glyph ആണു് എന്നല്ല.) എന്തു തന്നെയായാലും ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം തന്നെയാണിതു്, കഴിയുന്നത്ര ഭാഷയുടെ നൈസര്‍ഗികത നിലനിര്‍ത്തുക എന്നതാണല്ലോ യൂണികോഡിന്റെ ലക്ഷ്യം തന്നെ, ആ നിലയ്ക്കു തെറ്റു തിരുത്തുവാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അതു തിരുത്തുകതന്നെ വേണം -പെരിങ്ങോടന് 07:29, 27 ജൂലൈ 2006 (UTC)
.......................................
യൂണികോഡ് മലയാളം പൂര്‍ണ്ണമായി(ഏറ്റവും ശരിയായി) എന്‍കോഡ് ചെയ്തിട്ടില്ല എന്നത് ശരിതന്നെ, പക്ഷെ സംവൃതോകാരം പ്രത്യേകമായി എന്‍കോഡ് ചെയ്ത് എന്കോഡിങ് പൂര്‍ത്തിയായാലും ചന്ദ്രക്കലയുടെ ഉപയോഗം നഷ്ടമാകും എന്നു ഞാന്‍ കരുതുന്നില്ല. കാരണം ജോസഫ്, ദസ്തയോവ്സ്കി, ഷേക്സ്പിയര്, മുതലായ പദങ്ങള്‍ ശ്രദ്ധിച്ചാല്‍ അവിടെ ചന്ദ്രക്കല വേറിട്ട് define ചെയ്യാതെ എഴുതാന്‍ കഴിയില്ല എന്നു മനസ്സിലാക്കാം. ജോസഫു് എന്ന് പണ്ടു തൊട്ടു തന്നെ എവിടെങ്കിലും എഴുതി ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ യൂണികോഡിനെ പേടിക്കേണ്ട. ഞാന്‍ ഇന്നു വരെ പഠിച്ച മലയാളമടക്കമുള്ള ഒരു പാഠപുസ്തകത്തിലും സംവൃതോകാരം ഉപയോഗിച്ചിട്ടില്ല. എഴുപതുകള്‍ക്കു ശേഷം തന്നെ അങ്ങിനെ ആണെന്നാണ് തോന്നുന്നത്. അപ്പോള്‍ പിന്നെ സംവൃതോകാരം ശീലിച്ചുവന്നവര് അതിലും പ്രായമുള്ളവര്‍ ആയിരിക്കും, അവര്‍ തന്നെ ഇന്നത്തെ പത്രങ്ങളും മാധ്യമങ്ങളും കണ്ടും ഉപയോഗിച്ചും സംവൃതോകാരത്തെ പ്രത്യേകം ശ്രദ്ധിക്കാത്ത അവസ്ഥയിലുമായിരിക്കും അതുകൊണ്ട് സംവൃതോകാരം വേണമെന്ന് നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ലന്നാണ് എന്റെ അഭിപ്രായം, എഴുതുന്ന താളുകള്‍ക്ക് അവശ്യമായ ഒരു Redirect താള് ഉണ്ടാക്കണ്ട കാര്യമേ ഉള്ളു എന്നാണ് ഞാന്‍ കരുതുന്നത്. തെറ്റ് --> തെറ്റു്, യൂണികോഡ് --> യൂണികോഡു് എന്നിങ്ങനെ ഉള്ളതില്‍ ലഘുവായ ഒരു ഉച്ചാരണ വ്യതിയാനം കൂടി ഉണ്ടെന്ന് ഞാന്‍ കരുതുന്നു. അച്ചടി തുടങ്ങിയപ്പോള്‍ പെട്ടന്നൊരു ദിവസം സംവൃതോകാരം എടുത്ത് കളഞ്ഞ് ചന്ദ്രക്കലയിട്ടേക്കാം എന്നു കരുതിയതൊന്നുമായിരിക്കില്ലല്ലോ. അതിനും മുമ്പ് ചന്ദ്രക്കല മാത്രമുപയോഗിക്കുന്നവരുണ്ടായിരുന്നു എന്നതിന് പെരിങ്ങോടന് കാട്ടിയ ബ്ലോഗ് തന്നെ തെളിവ്(വിശ്വസനീയത?).
മേല്പറഞ്ഞതുകേട്ട് എനിക്ക് വിക്കിപീഡിയയില്‍ സംവൃതോകാരം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കരുതണ്ട. നാടോടുമ്പോള്‍ നടുവേ എന്നല്ല, ഓട്ടത്തില്‍ ഫസ്റ്റ് മേടിക്കാനായിരിക്കും ഞാന്‍ ശ്രമിക്കുക.
പിന്നെ പെരിങ്ങോടരോട് ചുമ്മാ രണ്ടു ചോദ്യം:
1.)ഭാഷയുടെ നൈസര്ഗികതയുടെ പേരില്‍ ആരെങ്കിലും മലയാളം അക്കങ്ങള്‍, ക്ഌപ്തം മുതലായവ ഉപയോഗിക്കുന്നുണ്ടോ?
2.)ഒരു ലിങ്കു തന്നെ രണ്ടു പ്രാവശ്യം കൊടുത്താല്‍ രണ്ട് ലേഖനത്തിലോട്ടു പോകുമോ? ;-)
--പ്രവീണ്‍ 16:24, 27 ജൂലൈ 2006 (UTC)
- പ്രവീണ്‍, അന്യഭാഷയില്‍ നിന്നും കടംകൊണ്ടിരിക്കുന്ന പദങ്ങളില്‍ സംവൃതോകാരം ഉപയോഗിക്കുന്നതു പതിവില്ല. ജോസഫ്, ബസ് എന്നിവ ഉദാഹരണങ്ങള്‍. ചന്ദ്രക്കല അന്യം നിന്നു പോകുമെന്നു ഞാന്‍ ഉദ്ദേശിച്ചിട്ടില്ല, ചന്ദ്രക്കലയ്ക്കുള്ള ഉപയോഗങ്ങള്‍ അപ്പോഴും നിലനില്‍ക്കുമല്ലോ. സംവൃതോകാരത്തിനു പകരം ചന്ദ്രക്കല ഉപയോഗിക്കുന്നതു തെറ്റാവും എന്നേ ഞാനുദ്ദേശിച്ചുള്ളൂ. മലയാളത്തില്‍ തന്നെ തായ്വേര്, ദൃക്സാക്ഷി എന്നീ പദങ്ങള്‍ക്കും ചന്ദ്രക്കല കൂടിയേതീരൂ. ലിങ്കുകള്‍ കോപ്പി ചെയ്തപ്പോള്‍ മാറിപ്പോയതാണു്, അതേ സൈറ്റില്‍ തന്നെയുള്ള രണ്ടു ലേഖനങ്ങളിലേയ്ക്കായിരുന്നു ഞാന്‍ ലിങ്കിടുവാന് ഉദ്ദേശിച്ചതു്. മാറിപ്പോയ ലിങ്ക് ഇതാണു്: http://malayalam.usvishakh.net/blog/archives/49 ഇതും വായിച്ചുകൊള്ളൂ: http://malayalam.usvishakh.net/blog/archives/47 -പെരിങ്ങോടന് 10:59, 28 ജൂലൈ 2006 (UTC)
[തിരുത്തുക] സംവൃതോകാരവിവാദത്തില് പക്ഷം ചേരുന്നത് വിക്കിക്ക് ചേര്‍ന്നതല്ല
ഇന്നും, ഒരു നൂറ്റാണ്ട് മുമ്പും, സംവൃതോകാരലിപിയുടെ കാര്യത്തില്‍ മലയാളത്തില്‍ ഐകരൂപ്യമില്ല. ദക്ഷിണകേരളത്തില്‍ കയ്യെഴുത്തിന് ഉകാരവും ചന്ദ്രക്കലയും ചേര്‍ന്നതാണ് സംവൃതോകാരലിപി. ഇന്നത്തെ അച്ചടിയിലും ഉത്തരകേരളത്തിലെ കയ്യെഴുത്തിലും ചന്ദ്രക്കല മാത്രം മതി സംവൃതോകാരത്തിന്. (ചരിത്രകാരണങ്ങള്‍ എന്തുവേണമെങ്കിലും ആവട്ടെ. അവ തിരുത്തല്‍ വിക്കിയുടെ ലക്ഷ്യമല്ലല്ലോ)
അതുകൊണ്ട്, ഒരു പക്ഷം മാത്രം ശരി എന്ന് തീരുമാനിക്കുന്നത് വിക്കിയ്ക്ക് ചേര്‍ന്നതല്ല. എന്റെ അഭിപ്രായങ്ങള്‍ വിശദമായി:
പോംവഴിയായി ഞാന്‍ പ്രവീണിന്റെ Redirect രീതിയെ പിന്താങ്ങുന്നു.
-സിബു 15:52, 28 ജൂലൈ 2006 (UTC)
[തിരുത്തുക] പക്ഷം ചേരല്‍ വേണമെന്നല്ല
ഇങ്ങനെയൊരു ചര്‍ച്ച തുടങ്ങിവച്ചത് പക്ഷം ചേരാനല്ല. അതിന്റെ ആവശ്യവുമില്ല. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടു രീതിയും പിന്തുടരുകയാണ് നല്ലതെന്നു തോന്നുന്നു. സംവൃതോകാരത്തിന്റെ ശരിയായ ഉപയോഗം പരിചയമുള്ളവര്‍ അതു പിന്തുടര്ന്നുകൊള്ളട്ടെ. അല്ലാത്തവര്‍ മറിച്ചു. രണ്ടും കൂട്ടരും പരസ്പരം തിരുത്തി സമയം കളയാതിരിക്കാം. ബ്രോക്കണ്‍ ലിങ്കുകള്‍ക്കു പരിഹാരമായി തല്ക്കാലം റിഡിറക്ടിനെ ആശ്രയിക്കാം. ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല എന്നു കരുതുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി.
- Manjithkaini 19:56, 28 ജൂലൈ 2006 (UTC)
[തിരുത്തുക] അഭിനന്ദനങ്ങള്‍
മലയാളം വിക്കിപീഡിയ ആയിരം ലേഖനങ്ങള്‍ തികയ്ക്കാന്‍ പോകുന്ന ഈ സമയത്ത് എല്ലാ മലയാളം വിക്കിപീഡിയന്മാര്ക്കും എന്റെ അഭിനന്ദനങ്ങള്‍. എനിക്ക് വിക്കിപീഡിയ ആശയത്തോട് താത്പര്യമുണ്ടെങ്കിലും പലപ്പോഴും വിക്കിപീഡിയയ്ക്കായി സേവനങ്ങള്‍ നല്കാന് സാധിക്കാറില്ല, എങ്കിലും ഞാന്‍ സ്ഥിരമായി മലയാളം വിക്കിപീഡിയ സന്ദര്‍ശിക്കാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളോടെനിക്ക് ഏറെ ബഹുമാനമുണ്ട്. എഡിറ്റുകള്‍ എഡിറ്റുകളുടെ എണ്ണം കൂട്ടാനായി മാത്രമാകരുതെന്ന് എന്റെ അഭിപ്രായം, ഓരോ എഡിറ്റിലും ചെറിയ വിവരമെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുക. പദവികളും ബഹുമതികളും ആഗ്രഹിക്കാതെയുള്ള നിങ്ങളുടെ ശ്രമങ്ങള്‍ മലയാളഭാഷക്കായര്പ്പിക്കുക. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍
[തിരുത്തുക] അഭിനന്ദനങ്ങള്‍
നീണ്ട അവധികഴിഞ്ഞെത്തിയപ്പോഴേക്കും ഇവിടെ ആയിരത്തോടടുത്തല്ലോ. വളരെ സന്തോഷം. കോണ്ട്രിബ്യൂട്ടേഴ്സിന്റെ എണ്ണവും കൂടിയിട്ടുണ്ട്, നല്ലകാര്യം. ഇനി മുതല്‍ ഞാനും സജീവമാകാം. ആയിരമെന്ന വല്യകാരിയത്തിലെത്തിക്കുന്നതിനായി ഉത്സാഹിച്ച എല്ലാര്ക്കും അഭിനന്ദനങ്ങള്‍. ആയിരവും അതിനടുത്തും വരുന്ന ലേഖനങ്ങളുടെ ക്വാളിറ്റിയില്‍ കണിശത പുലര്‍ത്തുന്നതു നല്ലതാണ്. ഇംഗ്ലീഷ് വിക്കിയില്‍ അങ്ങനെയായിരുന്നല്ലോ. ഒരിക്കല്‍കൂടി ആശംസകള്‍. --Benson 14:47, 19 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] തിരഞ്ഞെടുപ്പു
തിരഞ്ഞെടുപ്പു കഴിഞ്ഞില്ലേ? --ചള്ളിയാ൯ 14:56, 11 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] 2000
എല്ലാവരും ഒന്ന് ഉത്സാഹിച്ചാല്‍ നമുക്ക് ഈ വര്‍ഷം തന്നെ രണ്ടായിരം ലേഖനങ്ങള്‍ എത്തിക്കാം :-) After a Tipping Point, our growth would be exponential.. and I belive we've crossed that tipping point. “നിങ്ങളെ കടല്‍ത്തീരത്തിലെ മണല്‍ത്തരികളെപ്പോലെയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഞാന്‍ പെരുക്കും“ എന്നല്ലേ ബൈബിളില്‍ പറഞ്ഞിരിക്കുന്നത് :-)
The only concern is, despite having around 800 or so users, only a handfull are active contributors. This is not the same for other wikis. I guess we have a serious problem with this. How do we hand-hold the new users to become contributors, and then active contributors? if we have around 50 users writing 1-2 articles a day, it would be much much better than 5 users writing 6-8 articles a day..
213.42.21.76 17:04, 11 ഒക്ടോബര്‍ 2006 (UTC)simynazareth
Exponent factor comes only when there is good faith. I used to teach in a professional college, where I was handling child psychology, all I could say from my limited knowledge of human pyshE is that people needs to get rewards to get motivated. That starts from child hood. This reward keeps changing in shape and form and value. since this is a free/open site, rewards can just be words from moderators and admins.. or publishing the names of the contributor once in a while on them main pages.. and there are many.. I am only talking about motivating people.. --ചള്ളിയാ൯ 13:06, 13 ഒക്ടോബര്‍ 2006 (UTC)
I can't agree more. But why only moderators and admins. The users can encourage others as well, right? To give a pat on the back, I guess our hands should do. After all, they are strong hands which type in strong articles :-)
I support Challiyan in this. I think publishing the name of new contributors is a good idea.
Simynazareth 13:13, 13 ഒക്ടോബര്‍ 2006 (UTC)simynazareth
[തിരുത്തുക] ആംഗലേയ പദങ്ങള്‍
ഈ ആംഗലേയ പദങ്ങള്‍ മലയാളത്തിലാക്കാന്‍ ജീവശാസ്ത്രം അറിയുന്ന ആരെങ്കിലും ഇവിടെയുണ്ടോ. അവ താഴെ ചേര്‍ക്കുന്നു
;
Domain: Superkingdom: Subkingdom: Superdivision: Superphylum: Phylum: Subdivision: Subphylum: Infraphylum: Microphylum: Nanophylum: Superclass: Subclass: Infraclass: Magnorder: Superorder: Suborder: Infraorder: Parvorder: Division: Section: Subsection: Superfamily: Subfamily: Supertribe: Tribe: Subtribe: Alliance: Subgenus: Section: Series: Species group: Species subgroup: Species complex: Subspecies:
Tux the penguin 12:05, 18 ഒക്ടോബര്‍ 2006 (UTC)
- family-കുടുംബം, Tribe-ഗോത്രം, Species-വംശം എന്നിങ്ങനെ ഉപയോഗിക്കാം superfamily, subfamily മുതലായവക്ക് ഉപരികുടുംബം, ഉപകുടുംബം എന്നിങ്ങനെ ഉപയോഗിക്കാമെന്നു തോന്നുന്നു--പ്രവീണ്‍:സംവാദം 14:14, 18 ഒക്ടോബര്‍ 2006 (UTC)
എന്റെ നിര്‍ദ്ദേശങ്ങള്‍: kingdom- ജൈവസാമ്രാജ്യം (സാമ്രാജ്യം), Phylum- വര്‍ഗം, Class: ജൈവജാതി (ജാതി), Order:ജൈവക്രമം (ക്രമം), Family - ജൈവകുലം (കുലം), Genus- വംശം, Species- ഇനം -- Manjithkaini 20:08, 18 ഒക്ടോബര്‍ 2006 (UTC)
Taxobox എന്ന ടെമ്പ്ലേറ്റിനെ മലയാളീകരിക്കാനായാണ് ഈ പദങ്ങള്‍ ഞാന്‍ ചോദിച്ചത് പക്ഷെ മലയാളീകരിച്ചുകഴിഞ്ഞാല് അതിന്റെ ജൈവശാസ്ത്രപരമായ അര്‍ഥം ചോര്‍ന്നുപോകുമോ എന്നു പേടിയുണ്ട്. ആ ശാഖയെപ്പറ്റി എനിക്കത്ര അറിവില്ല. എന്താണ് ചെയ്യേണ്ടത് ? ഈ പദങ്ങള്‍ക്ക് മലയാളം ഉച്ചാരണം മാത്രമാക്കി നിര്‍ത്തണോ(ഉദാ: സബ് ഫൈലം) അതോ മുഴുവനും മലയാളീകരിക്കണോ?
Tux the penguin 08:16, 19 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] Message from Nepal Bhasa Wikipedia
Pardon me for my use of English here but I dont know much of Malayalam. Nepal Bhasa wikipedia has recently started developing here . We would like to increase co-ordination between the two wikipedia, share resources as well as to learn from this version. If someone is interested, please visit Nepal Bhasa Embassy. Plus, please consider working here as well. Thank you. --Eukesh
[തിരുത്തുക] അപൂര്‍ണ്ണ ലേഖനങ്ങള്‍
ഇംഗ്ലീഷ് വിക്കിയിലേക്ക് stubഎന്ന ടെമ്പ്ലേറ്റ് വഴി കൊടുക്കുന്ന ലിങ്ക് വെറുതേ ഏതെങ്കിലും ഒരു പേജിലേക്ക് കൊടുക്കാതെ അതതു ലേഖനത്തിലേക്ക് ചൂണ്ടിയാല്‍ നന്നായിരിക്കും. (ഈ താള് പൂര്‍ണ്ണമല്ല, ഇതു പൂര്‍ണ്ണമാക്കുവാന്‍ വിക്കിപീഡിയ സംരംഭത്തില്‍ പങ്കാളിയാവുക (ശ്രദ്ധിക്കുക: നവാഗതര്‍ക്ക് സ്വാഗതം, സഹായം: ഇംഗ്ലീഷ് പതിപ്പ്)
ഇപ്പോള്‍ ഏല്ലാ പേജുകളും പോകുന്നത് http://en.wikipedia.org/wiki/Wikipedia:Help എന്ന പേജിലേക്കാണ്. ഇത് ഏത് വിധത്തിലാണ് പരിഭാഷപ്പെടുത്തുവാന്‍ വരുന്നവരെ സഹായിക്കുക എന്ന് എനിക്ക് അറിയില്ല. പരിഭാഷപ്പെടുത്തുവാന്‍ വരുന്നവര്‍ ആരും ആ ഹെല്പ് സെക്ഷന്‍ മുഴുവന്‍ വായിക്കാന്‍ ഒന്നും പോകുന്നില്ല.
അതേ പോലെ അപൂര്‍ണ്ണ ലേഖനങ്ങളില്‍ ഇതര ഭാഷകളില്‍ എന്ന സൈഡ് ലിങ്കില്‍ കുറഞ്ഞ പക്ഷം ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്ക് എങ്കിലും കൊടുക്കുക. ഇത് ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണേ. --User:Shijualex 13:51, 6 നവംബര്‍ 2006 (UTC)
ഇതു നല്ലൊരു അഭിപ്രായമാണ്; അപൂറ്ണ്ണ് ലേഖനങ്ങളുടെ താളില്‍ സ്റ്റബ് ചെയ്യാന്‍,ഇംഗ്ലീഷ് വിക്കിയിലേയ്ക്കുള്ള ലിങ്കുകൂടി ചേറ്ത്ത് പുതിയ ഒരു ഫലകം ഉണ്ടാക്കിയിട്ടുണ്ട്. തല്കാലം എന്റെ യൂസറ് സ്പേസിലാണ് അത് ഉള്ളത്(User:Tux the penguin/Template:Enstub). അത് ഉപയോഗിച്ചുള്ള ഒരു ഉദാഹരണം ഇവിടെ കാണാം.
Tux the penguin 16:48, 6 നവംബര്‍ 2006 (UTC)
[തിരുത്തുക] Abt a South Asian project
Plz visit this South Asian Project page for the development of South Asian languages and express yourself there.--Eukesh 17:14, 24 നവംബര്‍ 2006 (UTC)
[തിരുത്തുക] കൂടുതല്‍ അഡ്മിനിസ്ട്രേറ്ററുമാര്‍
ഒന്നു രണ്ട് പേര് കൂടി അഡ്മിന് ആയി വന്നു എങ്കില്‍ നന്നായിരുന്നു എന്നു തോന്നുന്നു. പ്രത്യേകിച്ച് ഇപ്പോള്‍ ദിവസേന ഉള്ള എഡിറ്റുകളുടെ എണ്ണം 200-250നു മേല്‍ പോകുന്നുണ്ട്. ഇപ്പോള്‍ ഉള്ള അഡ്മിനിനുകള്ക്ക് എല്ലാം കവര്‍ ചെയ്യാന്‍ പറ്റുന്നുണ്ടോ എന്നും സംശയം. പിന്നെ നിലവില്‍ ഉള്ള ചില അഡ്മിനിസ്ട്രേറ്ററുമാര്‍ നിര്‍ജ്ജീവവുമാണ്.
മലയാളം വിക്കിയുടെ പുരോഗതിക്കു അക്ഷീണം പ്രവര്‍ത്തിക്കുന്ന “ടക്സും“ “സിമി“യും കൂടെ അഡ്മിന് ആയി വരുന്നത് നന്നാവും എന്നു തോന്നുന്നു. അവര്‍ ഇപ്പോള്‍ തന്നെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. അഡ്മിന് പദവി കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സഹായകമാവും എന്നു കരുതുന്നു. മറ്റുള്ളവര്‍ എന്തു പറയുന്നു?
മലയാളം ബ്ലോഗുകളില്‍ നിന്ന് ഇപ്പോള്‍ കൂടുതല്‍ പേര് വിക്കിയില്‍ എത്തുന്നുണ്ട്. അത് നല്ലതാണ്. ഇനിയുള്ള നാളുകള്‍ മലയാളം വിക്കിയുടെ സുവര്‍ണ്ണ നാളുകള്‍ ആണെന്നു തോന്നുന്നു. നമ്മള്‍ക്ക് 2000 ലേഖനം ഈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നു കരുതുന്നു. അത് നല്ല ഒരു നാഴികക്കല്ലാണല്ലോ. ഡിസംബര്‍ 20, 2002 നാണ് മലയാളം വിക്കിക്ക് തുടക്കം കുറിച്ചത്. ആദ്യത്തെ 1000 ലേഖനം എത്താന്‍ നമ്മള് ഏകദേശം നാലു വര്‍ഷം എടുത്തു. പക്ഷെ 1000 ത്തില്‍ നിന്നു 2000ത്തില്‍ നമ്മള് വെറും 3 മാസം കൊണ്ട് എത്തുന്നു. മറ്റൊരു ഡിസംബര്‍ 20, 2006 നു തന്നെ നമുക്ക് ആ നാഴികക്കല്ല് കടക്കാന്‍ കഴിയുമോ?
ഇതിനു നമ്മള് പരമാവധി പരസ്യം കൊടുക്കണം. ബ്ലോഗുകളുടെ പുറത്തേയ്ക്കും ഇത് ഒന്ന് എത്തിക്കാന്‍ എന്താണു വഴി? --Shiju Alex 08:10, 5 ഡിസംബര്‍ 2006 (UTC)
yes, we need more SysOps... -Bijee 05:29, 10 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ഞാന്‍ പിന്താങ്ങുന്നു
ഞാന്‍ മേല്‍ പറഞ്ഞതിനെ പിന്താങ്ങുന്നു. ഒരു ജോലി വിഭജിച്ചുനല്‍കിയാല്‍ എല്ലായ്പ്പോഴും ഭാരം കുറ്വായിരിക്കും ചെയ്യുന്നവന്. കഴുതയെപ്പോലെ പണിചെയ്യാന്‍ ആര്‍ക്കുമാവില്ല.
ഞാന്‍ ഞങ്ങളുടെ പൂര്‍വവിദ്യാര്‍ത്ഥി വെബ്സൈറ്റില്‍ പരസ്യം ഇട്ടിട്ടുണ്ട്. പിന്നെ ചെയ്യാവുന്നത് പ്രോത്സാഹനം ആണ് എല്ലാവരും അവരവരുടെ വിലപ്പെട്ട സ്മയത്തില് നിന്നാണ് ഇതു ചെയ്യുന്നത്. അപ്പോള്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പ്രോത്സാഹിപ്പിക്കുന്നതും താരകം കൊടുക്കുന്നതും നല്ലതാണ്. താരകങ്ങള്‍ ആരുടേം സ്വന്തമൊന്നുമല്ലല്ലോ?
[തിരുത്തുക] കുറുക്കുവഴി URL
ബിജി നിര്‍ദ്ദേശിച്ച കുറുക്കുവഴി URL വളരെ നല്ല ഒരു ഉപാധി ആണ് എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിനു ഇന്ത്യയെ കുറിച്ചുള്ള ലേഖനത്തിന്റെ മലയാളം വിക്കിയിലെ URL http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF എന്നാണ്. ഇപ്പോള്‍ ബിജി ഉണ്ടാക്കിയ കുറുക്കുവഴി URL http://ml.wikipedia.org/wiki/India എന്നാണ്. ഇതിനുള്ള മെച്ചം നമ്മള് വിക്കിക്ക് പുറത്ത് ഈ ലേഖനം സൈറ്റ് ചെയ്യുമ്പോഴാണ്.
ഇതിന്റെ ടെബ്ലേറ്റിലേക്കുള്ള ലിങ്ക് http://ml.wikipedia.org/wiki/Template:Prettyurl ഇനി ചില കാര്യങ്ങളില്‍ നമ്മള് എത്രയും പെട്ടന്ന് തീരുമാനം എടുക്കണം.
1. ഇത് ഒരു STANDARD ആക്കാമോ?
2. ആക്കാമെങ്കില്‍ അതിന്റെ ഫോര്‍മറ്റും മറ്റും എങ്ങനെ വേണം
3. അത് ലേഖനത്തിന്റെ ഏത് ഭാഗത്ത് വെയ്ക്കണം
4. പിന്നെ ഇതിന്റെ പേര് കുറുക്കുവഴി എന്ന് വേണോ, അതോ വേറെ ഏതെങ്കിലൂം നല്ല പേര് ഉണ്ടോ?
ഇക്കാര്യത്തിലൊക്കെ നമ്മള് എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം. കാരണം ഇക്കര്യങ്ങള്‍ ഒക്കെ ഇപ്പോള്‍ തന്നെ standardise ചെയ്തില്ലെങ്കില്‍ ലേഖനത്തിന്റെ ഏണ്ണം കൂടും തോറും പഴയ ലേഖനങ്ങളില്‍ പോയി ഇതൊക്കെ ചെയ്യുന്നത് ബുദ്ധിമുട്ടാകും. ബാക്കിയുള്ള വിക്കിപീഡിയന്മാര് എന്തു പറയുന്നു. പ്രത്യേകിച്ച് അഡ്മിനിസ്ട്രേറ്ററുമാര്‍ . --Shiju Alex 10:37, 6 ഡിസംബര്‍ 2006 (UTC)
useage Template talk:Prettyurl, also Praveen improved it. -Bijee 05:27, 10 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ക്രമീകരണങ്ങള്‍
എന്റെ ക്രമീകരണങ്ങള്‍ എന്ന താളില്‍ പോയി സ്കിന്‍ മാറ്റിയതിനുശേഷം തിരിച്ച് മോണോബുക്ക് സ്കിന്നിലേക്ക് കൊണ്ടുവരാന്‍ കുറേ ബുദ്ധിമുട്ടേണ്ടതായി വന്നു. ക്ലാസിക് എന്ന സ്കിന്‍ ആണ് തെരഞ്ഞേടുത്തത് എന്നാണ് എന്റെ ഓര്‍മ്മ. ഈ സ്കിന്നിലേക്കു മാറിയതിനു ശേഷം തിരിച്ചു മാറ്റാന്‍ നോക്കിയപ്പോള്‍ ആ ഒപ്ഷന്‍ ബട്ടനുകള്‍ തന്നെ കാണുന്നുണ്ടായിരുന്നില്ല. ഇത് എന്റെ കമ്പ്യൂട്ടറില്‍ മാത്രം ഉള്ള പ്രശ്നമാണോ എന്നറിയില്ല. അല്ലെങ്കില്‍ ഇത്തരം സ്കിന്നുകള്‍ നീക്കം ചെയ്യുന്നതല്ലേ അഭികാമ്യം --Vssun 19:11, 6 ഡിസംബര്‍ 2006 (UTC)
- ഏതു സ്കിന്നെടുത്താലും ക്രമീകരണങ്ങള്ക്കകത്ത് സ്കിന്നുകള്‍ തിരഞ്ഞെടുക്കാനുള്ള സൌകര്യമുണ്ട്. --പ്രവീണ്‍:സംവാദം 13:57, 7 ഡിസംബര്‍ 2006 (UTC)
Try using Monobook Preferences -Bijee 05:36, 10 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] റീഡിറക്റ്റുകള്‍
ഇത്രയധികം റീഡിറക്റ്റുകള്‍ ആവശ്യമുണ്ടോ, വിക്കി എഞ്ചിന് സാമാന്യം സാദൃശ്യമുള്ള കാര്യങ്ങളെല്ലാം അന്വേഷിക്കുമ്പോള്‍ കാട്ടിതരുമെന്നിരിക്കെ--പ്രവീണ്‍:സംവാദം 05:05, 9 ഡിസംബര്‍ 2006 (UTC)
- പുതിയ ഒരു ലേഖനം തുടങ്ങിയതിനു ശേഷം സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടാതിരിക്കുന്നതുകൊണ്ടാണ് റീഡയറക്റ്റുകള്‍ ഇടുന്നത്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് മറ്റൊരു ഗുണം കൂടി ഉണ്ട്, മറ്റൊരാള്‍ അതേ ലേഖനം അബദ്ധത്തില്‍ വീണ്ടും തുടങ്ങാനുള്ള സാധ്യതയും ഒഴിവാകും.
--Vssun 10:32, 9 ഡിസംബര്‍ 2006 (UTC)
റീഡയറക്ടുകളുടെ എണ്ണം കൂടുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഉദാഹരണത്തിനു മലയാളം വിക്കി ലേഖനങ്ങളുടെ മൊത്തം എണ്ണത്തെ അത് എങ്ങനെയെങ്കിലും ബാധിക്കുമോ?--Shiju Alex 10:57, 9 ഡിസംബര്‍ 2006 (UTC)
- ഒരു പ്രശ്നവുമില്ലെന്നാണ് എന്റെ അറിവ്. അത് ആകെ ലേഖനങ്ങളുടെ എണ്ണത്തില്‍ കാണിക്കുന്നില്ലല്ലോ.
--Vssun 11:05, 9 ഡിസംബര്‍ 2006 (UTC)
കുറുക്കുവഴി മുകളില്‍ കൊടുക്കുന്നതിനോട് എനിക്ക് എതിര് അഭിപ്രായമാണ്. ലേഖനത്തിന്റെ താഴെയാവാം.. --Vssun 11:07, 9 ഡിസംബര്‍ 2006 (UTC)
- റീഡിറക്റ്റുകള്‍ കുഴപ്പമില്ല. ലേഖനങ്ങളുടെ എണ്ണത്തെ ഒരു തരത്തിലും ബാധിക്കത്തുമില്ല. ഇപ്പോള്‍ റീഡിറക്റ്റുകള്‍ ഒരു പാടാകുമ്പോള്‍ പ്രധാന തിരുത്തലുകള്‍ ശ്രദ്ധിക്കാതെ പോകുമോ എന്നു സംശയം. ലേഖനങ്ങളില്‍ കൊടുക്കുന്ന കുറുക്കുവഴികള്‍ മലയാളം വിക്കിപീഡിയയുടെ പ്രത്യേകം സാഹചര്യത്തില്‍ ലേഖനത്തിന്റെ തലക്കെട്ടിന്റെ നേരെ ഏറ്റവും വലതുവശത്തായി കൊടുക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ--പ്രവീണ്‍:സംവാദം 17:51, 9 ഡിസംബര്‍ 2006 (UTC)
വലതു വശത്ത് കൊടുക്കുന്നതാണ് താല്പര്യമെങ്കില് കൊടുക്കുക. ഇപ്പോള്‍ മഞ്ഞ നിറത്തില്‍ കൊടുത്തിരിക്കുന്ന ബാക്ക്ഗ്രൌണ്ട് വിക്കിക്ക് ഒട്ടും ചേരുന്നില്ലെന്നാണ് എന്റെ അഭിപ്രായം. അതിന് navigation box പോലെയുള്ള ഒരു കളര്‍ പാറ്റേണ്‍ സ്വീകരിക്കുന്നത് നന്നായിരിക്കും --Vssun 19:35, 9 ഡിസംബര്‍ 2006 (UTC)
- പ്രെറ്റി യുആര്‍ല്‍ നെ കുറച്ചു പരിഷ്കരിച്ച് നമുക്ക് നന്നായി ഉപയോഗിക്കാം.
ആദ്യം തന്നെ അതിന്റെ ഉപയോഗം എന്താണെന്നു അതില്‍ വിശദമായി എഴുതേണ്ടേ? ഇപ്പോള്‍ കുറുക്കുവഴി എന്നു മാത്രമാണുള്ളത് കുറച്ചുകൂടി വിശദികരിക്കേണ്ടേ? അങ്ങനെ വരുമ്പോള്‍ ലേഖനത്തിന്റെ മുകളിലെ അതിന്റെ സ്ഥാനത്തിനും വേണമെങ്കില്‍ മാറ്റം വരുത്തേണ്ടിവരും.
--Vssun 20:03, 9 ഡിസംബര്‍ 2006 (UTC)
- ഒരു കാര്യം ചോദിക്കട്ടെ, മണ്ടത്തരമാണെങ്കില് എന്നെ തല്ലരുത് :)
ഈ pretty url ശരിയ്ക്കും ആവശ്യമുള്ളതാണോ ? തിരുവനന്തപുരം എന്ന ലേഖനത്തിലെത്താന്‍ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്ന് എഴുതിയാല്‍ ബ്രൌസര്‍ അത് percentage encoding ചെയ്യില്ലേ ? ചെയ്യും എന്നാണ് എന്റെ വിശ്വാസം. അതായത് നമ്മള് അഡ്രസ് ബാറില്‍ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നു കൊടുത്താലും ബ്രൌസറ് അത് http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 എന്നാക്കി മാറ്റും. നമ്മള് വെളിയില്‍ നിന്നും ഒരു ലിങ്ക് വിക്കിപീഡിയയിലേക്ക് കൊടുത്താലും (ഉദാ: ബ്ലോഗ്) ഇത് അങ്ങനെ തന്നെ സംഭവിക്കേണ്ടതാണ്. TUX 09:31, 11 ഡിസംബര്‍ 2006 (UTC)
-
- ഞാന്‍ ബ്ലോഗ്ഗറില്‍ ഒന്നു പരീക്ഷിച്ചു നോക്കട്ടെ.
- പക്ഷെ ലിങ്ക് കോപ്പി ചെയ്യാന്‍ വരുന്നവര്‍ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നു ടൈപ്പ് ചെയ്യണം എന്നാണോ പറയുന്നത്. അത് എന്തായാലും ശരിയല്ല.--Shiju Alex 09:39, 11 ഡിസംബര്‍ 2006 (UTC)
അല്ല ഷിജൂ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ കോപ്പി/പേസ്റ്റ് ചെയ്യുകയോ ആവാമല്ലോ... ബ്ലോഗിനെപ്പറ്റി എനിക്കത്ര അറിവ് പോരാ.. എന്തായാലും എല്ലാം വെബ് ആപ്ലിക്കേഷനുകളല്ലെ.. എന്റെങ്കിലും വഴി കാണും... പരീക്ഷണഫലങ്ങള്‍ അറിയിക്കുമല്ലോ ? നന്ദി. TUX 09:44, 11 ഡിസംബര്‍ 2006 (UTC)
- http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നുകൊടുത്താല്‍ അത് ബ്ലോഗിലും ഗൂഗിള്ഗ്രൂപ്പിലും ഒന്നും കിട്ടുന്നില്ല ഞാന്‍ പരീക്ഷിച്ചായിരുന്നു. ;-(, എന്റെ കൈപ്പിഴയോ എന്നറിയില്ല. പിന്നെ അതിന്റെ ഉപയോഗം കൂടെകൊടുക്കാന് പറ്റില്ലല്ലോ. അത് സംവാദം താളില്‍ കഴിയുന്നത്രവിശദീകരിച്ചു കൊടുക്കക എന്നെന്റെ അഭിപ്രായം. ഇപ്പോഴത്തെ സ്ഥാനത്തു കിടക്കുന്നതുകൊണ്ട് അത് ലേഖനത്തിലെ വിവരങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കാര്യമല്ലെന്ന് തോന്നാനിടയുണ്ടെന്ന് എനിക്കു തോന്നി അതിനാലാണ് അങ്ങോട്ടുമാറ്റിയത്. ഈ സംവാദം ഫലകത്തിന്റെ സംവാദം താളില്‍ നടത്തുന്നതാവും അല്പം കൂടി നല്ലത് എന്നു തോന്നുന്നു. സംവാദം താള് ഒരാള്‍ എടുത്ത് വായിച്ചാല്‍ അയാള്‍ക്ക് കാര്യം കൂടുതല്‍ മനസ്സിലാകുമല്ലോ--പ്രവീണ്‍:സംവാദം 10:47, 11 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] കുറുക്കുവഴി ഒരു നിര്‍ദ്ദേശം
ചള്ളിയാന് പറഞ്ഞ പോലെ ഈ കുറുക്കുവഴിയില്‍ ഞെക്കിയാല്‍ അതേ പേജില്‍ തന്നെയാണ് നില്‍ക്കുന്നത് അതു കൊണ്ട് സാധാരണ ഉപയോക്താവിന് അതിന്റെ പ്രയോജനമോ മറ്റോ ഒന്നും മനസിലാവില്ല. ഇതിന് ഒരു പോംവഴി ഞാന്‍ പറയുകയാണ്. cite this article എന്ന കണ്ണിയിലെപ്പോലെ കുറുക്കുവഴി ഞെക്കുമ്പോള്‍ ഒരു പുതിയ താള് തുറന്നു വന്ന്, അതില്‍ ഇംഗ്ലീഷ് യു.ആര്.എല്‍ കാണിച്ചുകൂടെ? അങ്ങനെയാവുമ്പോള്‍ നമുക്ക് അതിന്റെ ഉപയോഗം വിശദീകരിക്കാനും, ഉപയോക്താക്കള്‍ക്ക് ആ യു.ആര്.എല്‍ ആ താളില്‍ നിന്ന് പകര്‍ത്തിയെടുത്ത് കൊണ്ടുപോകാനും പറ്റുമല്ലോ.. --Vssun 20:10, 11 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] എത്ര റീഡറക്ട് ലേഖനങ്ങള്‍?
വിക്കി ചേട്ടന്മാരെ, ഒരു വിക്കി ലേഖനത്തിനു എത്ര റീഡറക്ട് ലേഖനങ്ങള്‍ ഉണ്ടെന്നും അതില്‍ എത്ര എണ്ണം ഇംഗ്ലീഷില്‍ ഉണ്ട് എന്നൊക്കെ അറിയാന്‍ മാര്‍ഗ്ഗമുണ്ടോ. --Shiju Alex 09:54, 13 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] അനിയാ ഷിജൂ
ഈ ലിങ്ക് ഒന്നു പരീക്ഷിച്ചു നോക്കൂ ഇവിടെ ഞെക്കിക്കോളൂ
ദീപു [Deepu] 10:11, 13 ഡിസംബര്‍ 2006 (UTC)
ദീപു, അതില്‍ നിന്നു ഒരു പ്രത്യേക ലേഖനം എങ്ങനെ കണ്ടെത്തും. ഇതിന്റെ സോര്‍ട്ടിങ്ങ് എങ്ങനെയാണ്?
അതില്‍ ആകെ 85 ലേഖനങ്ങളുടെ വിവരം മാത്രമേ കിട്ടുന്നുള്ളൂ. 100, 250, 500 ഒക്കെ ഞെക്കിയിട്ടും ഒരു വ്യത്യാസവും വരുന്നില്ല. ഉദാഹരണത്തിനു എനിക്കു http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF_%E0%B4%B5%E0%B4%BF_%E0%B4%B8%E0%B4%BF എന്ന ലേഖനത്തിന്റെ എല്ലാ റീഡയ്ടും കിട്ടണം എന്താ വഴി. --Shiju Alex 10:27, 13 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] റീഡയറക്റ്റ് മറുപടി
ഷിജൂ,
മുകളില്‍ പറഞ്ഞ ലിങ്കില്‍ ഇരട്ട റീഡയറക്റ്റ്കള് മാത്രമേ ലിസ്റ്റ് ചെയ്യൂ, ഒരു റീഡയറക്റ്റ് പേജിലേക്ക് വീണ്ടും റീഡയറക്റ്റ് കൊടുക്കുമ്പോളാണ് ഇരട്ട റീഡയറക്റ്റുകള്‍ ഉണ്ടാവുന്നത്. ഒന്നിലധികം പ്രാവശ്യം തലക്കെട്ടുകള്‍ മാറ്റുമ്പോഴും ഇങ്ങനെ സംഭവിക്കാം. ഇത് സെര്‍വ്വറില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സമയനഷ്ടമുണ്ടാക്കുകയും ചെയ്യും അതിനാല്‍ ഇരട്ട റീഡയറക്റ്റുകള്‍ ഒഴിവാക്കുവാന്‍ നാ പരമാവധി ശ്രമിക്കണം.
പിന്നെ താങ്കള്‍ ഉദ്ദേശിച്ച വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭിക്കും : റീഡയറക്റ്റ് ലിസ്റ്റ്
" limit=1000 " ആണ് കിടക്കുന്നത് അത് കൂട്ടി കൊടുത്താല്‍ കൂടുതല്‍ റീഡയറക്റ്റുകള്‍ ലിസ്റ്റ് ചെയ്യും
പിന്നെ താങ്കള്‍ ഇപ്പോള്‍ പറഞ്ഞതുപോലെയുള്ള പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള താളുകള്‍ ഇവിടെ കാണാം --> പ്രത്യേക പേജുകള്‍
ദീപു [Deepu] 11:26, 13 ഡിസംബര്‍ 2006 (UTC)
ദീപു വളരെ നന്ദി. ഞാന്‍ വിക്കിയുടെ ഉള്ളുകള്ളികള്‍ മനസ്സിലാക്കി വരുന്നതേ ഉള്ളൂ. അതു കൊണ്ടാണ് ഇങ്ങനത്തെ മണ്ടന്‍ ചോദ്യങ്ങള്‍.--Shiju Alex 11:31, 13 ഡിസംബര്‍ 2006 (UTC)
- ഉത്തരം വിശദമായി വായിച്ച്പ്പോഴാ ഒരു മണ്ടന്‍ ചോദ്യം കൂടെ ചോദിക്കാന്‍ തോന്നിയത്. എന്റെ ചൊദ്യം ഇരട്ട റീഡയറക്ടുകളെ കുറിച്ചല്ല. ഒരു ലേഖനത്തിനു എത്ര റീഡയറക്ടുകള്‍ പേജുകള്‍ ഉണ്ടെന്നും അതെല്ലാം ഒരുമിച്ചു കാണാന്‍ എന്താണ് വഴി എന്നുമാണ് എനിക്ക് അറിയേണ്ടത്.
- ഉദാഹരണത്തിനു മുകളില്‍ പറഞ്ഞ ലേഖനത്തിനു എത്ര റീഡയറക്ടുകള്‍ പേജുകള്‍ ഉണ്ട്. http://ml.wikipedia.org/wiki/P.v.c., http://ml.wikipedia.org/wiki/Pvc, http://ml.wikipedia.org/wiki/Polyvinyl_Chloride ഇതൊക്കെ ഈ ലേഖനത്തിന്റെ റീഡയറക്ടുകള്‍ പേജുകള്‍ ആണെന്നു എനിക്ക് അറിയാം പക്ഷെ അതൊക്കെ ഒരുമിച്ച് ഒന്ന് കാണാന്‍ എന്താ വഴി --Shiju Alex 11:46, 13 ഡിസംബര്‍ 2006 (UTC)
-
-
- ഒരു ലേഖനത്തിന്റെ മാത്രം റീഡയറക്റ്റുകള്‍ ലിസ്റ്റ് ചെയ്യാനുള്ള മാര്‍ഗ്ഗം എനിക്കറിയില്ല കേട്ടോ... അന്വേഷിച്ചു നോക്കാം കിട്ടുകയാണെങ്കില്‍ അറിയിക്കാം. എന്റെ അഭിപ്രായത്തില്‍ http://ml.wikipedia.org/w/index.php?title=Special:Listredirects&limit=2000&offset=0 ഈ ലിങ്കുവഴി മുഴുവന്‍ റീഡയറക്റ്റുകളും ലിസ്റ്റ് ചെയ്തതിനുശേഷം ആവശ്യമുള്ള ലേഖനത്തെപ്പറ്റി സ്വയം പരിശോധിക്കുക . ------ ദീപു [Deepu] 16:42, 13 ഡിസംബര്‍ 2006 (UTC)
-
പ്രിയപ്പെട്ടവരേ.. ഒരു ലേഖനത്തിന്റെ മാത്രം റീഡയറക്റ്റ് കാണുന്നത് വളരെ എളുപ്പമല്ലേ.. ലേഖനം എടുക്കുക എന്നിട്ട് toolbox ല്‍ നിന്ന് കണ്ണികള്‍ എടുത്തു നോക്കൂ (redirect) എന്നുള്ളതു മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും --Vssun 20:45, 14 ഡിസംബര്‍ 2006 (UTC)
- ഷിജുവിനുള്ള ഉത്തരം ഇതാ. പിന്നെ ഷിജു.. 50 100 എന്നതില്‍ ഞെക്കിയാല്‍ ഒരു പേജില്‍ എത്ര എണ്ണം കാണിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. അടുത്ത പേജ് കാണാന്‍ next 50 എന്ന കണ്ണി ഉപയോഗിക്കണം
ആശംസകളോടെ.
- --Vssun 20:50, 14 ഡിസംബര്‍ 2006 (UTC)
-
- നന്ദി സുനില്‍, ഇങ്ങനെയൊരു സാധ്യത ഇത് വരെ ശ്രദ്ധയില്‍ പെട്ടില്ല. ഷിജുവിന്റെ റീഡയറക്റ്റ് പ്രശ്നം ഇതോടെ തീര്‍ന്നുവെന്ന് കരുതുന്നു ------------- ദീപു [Deepu] 02:10, 15 ഡിസംബര്‍ 2006 (UTC)
തീര്‍ന്നില്ലല്ലോ സുനില്‍, ദീപു ഇപ്പോള്‍ മലയാളം വിക്കിയില്‍ ഏതൊക്കെ ലേഖനങ്ങളില്‍ നിന്നു പ്രസ്തുത ലേഖനത്തിലേക്ക് ചൂണ്ടുന്നുണ്ടോ അതൊക്കെ കാണിക്കും. എനിക്ക് ഈ ലിസ്റ്റ് ഒന്നു മാനേജ് ചെയ്തു കിട്ടുകയാണ് ആവശ്യം. അതായത് പ്രസ്തുത ലിസ്റ്റില്‍ നിന്ന് റീഡയറക്ട് പേജുകള്‍ മാത്രം കിട്ടാന്‍ എന്താണു വഴി.
സുനില്‍ പറഞ്ഞ വിധത്തില്‍ നമ്മള് തിരുവനതപുരത്തിന്റെ കണ്ണി എടുത്താല്‍ ഒരു ഒരു 500 റോളം പേജുകള്‍ കിട്ടും. കാരണം തോമസ് ഐസക്കിനെ കുറിച്ചുള്ള ലേഖനവും തിരുവന്തപുരത്തിനേലേക്ക് ചൂണ്ടുന്നുണ്ട്. അങ്ങനെ അസംഖ്യം പേജുകള്‍. എന്റെ ആവശ്യം റീഡൈയറക്ട് പേജുകള്‍ മാത്രമാണ്. അതായത് http://ml.wikipedia.org/wiki/Trivandrum, http://ml.wikipedia.org/wiki/Thiruvananthapuram.... തുടങ്ങിയ പേജുകള്‍ മാത്രം കിട്ടണം.
പി.വി.സി യുടെ കാര്യത്തില്‍ ഇപ്പോള്‍ കുഴപ്പമില്ല. കാരണം നിലവില്‍ അതില്‍ റീഡൈയറക്ട് പേജുകള്‍ മാത്രമേ ഉള്ളൂ. --Shiju Alex 04:45, 15 ഡിസംബര്‍ 2006 (UTC)
- ഷിജു.. അങ്ങനെ വരുന്ന കണ്ണികളുടെ പേജില്‍ 500-ല്‍ ഞെക്കുക അപ്പോള്‍ അഞ്ഞൂറു പേജുകള്‍ വരെ കാണിക്കും.. എന്നിട്ട് F3 അടിച്ച് redirect തിരഞ്ഞാല്‍ പോരെ? അല്ലാതെ റീഡയറക്റ്റുകള്‍ മാത്രം കിട്ടുന്ന പണികള്‍ വിക്കിയില്‍ ഉണ്ടാവാന്‍ ബുദ്ധിമുട്ടാണ്. --Vssun 06:37, 15 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] പുതിയ ഫലകം ആവര്‍ത്തനപ്പട്ടിക
സംവാദത്താളില്‍ നോക്കി അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അപേക്ഷ.. --Vssun 09:25, 15 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] JS transliteration
We have recently enabled Devnagari using this code. If you are interested, you can create a similar code for this script and incorporate it into Monobook.js as in this page. Hope you find this information useful. Thank you.--Eukesh 05:30, 16 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] Requesting help in designing a barnstar
- All Indian Languages using wikipedians,
- Further promotion of Indic language wikipedias needs mass media publicity like Print,Radio,telvision , aproaching in academic Institutions.
- Also if possible a level of field support from network engineers in India for presentation and training in usage of Indian Languages and wikipedia can be a added boon.
- May I call on all indic language wikipedia users,to put our hands together to design special barnstars or suggest one which can be awarded to all those who will support our noble cause with actual field support among Indian education institutions and Indian mass media or actual field 'network'help to users.
- I belive we should award barnstars to such users who can support the cause through online publicity like blogs , groups etc. also.
- Please do share any good development in this regards to all indic language wikipedias at विकिपिडिया: देवनागरी टेम्प्लेट परियोजना