ശനി (ഗ്രഹം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൌരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹമാണ് ശനി. സൂര്യനില്‍ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാല്‍ സൌരയൂഥത്തിലെ ആറാമത്തെ ഗ്രഹം. ഗ്രീക്ക് ദേവനായ സാറ്റേണിന്റെ പേരാണ് ഇംഗ്ലീഷുകാര്‍ ഇതിനു കൊടുത്തിരിക്കുന്നത്. ശനിയുടെ ചുറ്റുമുള്ള വളയങ്ങള്‍ അതിന്റെ മാത്രം സവിശേഷതയാണ്.
ശനിക്കു കുറഞ്ഞത് 56 ഉപഗ്രഹങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രമുഖമായത് ടൈറ്റണ് എന്ന ഉപഗ്രഹം ആണ്.
29.5 വര്‍ഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലംവയ്ക്കുന്ന ശനി വെറും 10 മണിക്കൂര്‍ കൊണ്ടു അതിന്റെ അച്ചുതണ്ടില്‍ ഒരു പ്രാവശ്യം തിരിയും.
വോയേജര്‍ എന്ന ബഹിരാകാകാശ പേടകമാണ് ശനിയെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്.
സൌരയൂഥം |
---|
നക്ഷത്രം: സൂര്യന് |
ഗ്രഹങ്ങള്‍: ബുധന്‍ - ശുക്രന് - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍ |
കുള്ളന്‍ ഗ്രഹങ്ങള്‍: സെറെസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രന് - ധൂമകേതുക്കള്‍ - കൈപ്പര്‍ ബെല്‍റ്റ് |