സംഘകാലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് സംഘകാലം. ഈ കാലഘട്ടത്തില്‍ തമിഴ്നാട് കേരളത്തിന്‍റെ ഭാഗമായിരുന്നു. സംഘകാലത്തെ പ്രസിദ്ധങ്ങളായ തമിഴ് സാഹിത്യ കൃതികള്‍ ലോകം മുഴുവനും അറിയപ്പെടുന്നവയും പഠന വിഷയങ്ങളുമാണ്. ഈ സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴന്മാരുടേതിനു തുല്യമായിരുന്നു. ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്. പ്രേമം, യുദ്ധം, വ്യാപരം, ഭരണം , വീരശൂരപരാക്രമങ്ങള്‍ തുടങ്ങി ശോചനം വരെയും ഈ സാഹിത്യത്തില്‍ പ്രതിപാദിക്കുന്നു, ഇക്കാലഘട്ടങ്ങളിലെ സംസ്കൃത, പാലി സാഹിത്യ കൃതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ സംഘകൃതികള്‍ അതിശയിപ്പിക്കുന്ന തരത്തിലുള്ള മതനിരപേക്ഷ പ്രകടമാക്കുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവ ഗ്രാമീണ സൌന്ദര്യം ഉല്‍ക്കൊള്ളുന്നവയാണ്.
ക്രിസ്ത്വബ്ദത്തിന്‍റെ ആദ്യത്തെ മൂന്നു നാലു ശതകങ്ങളാണ് ഈ കാലഘട്ടം എന്നു വിശ്വസിക്കപ്പെടുന്നു. [1] ബുദ്ധ കാലഘട്ടം(566-486 ക്രി. വ.) അലക്സാണ്ടറുടെ അധിനിവേശം ( 327-325 ക്രി. മു.) മൌര്യ സാമ്രാജ്യകാലഘട്ടം (322-183 ക്രി. മു.) ശതവാഹന സാമ്രാജ്യകാലഘട്ടം (50 ക്രി. മു.- 250 ക്രി. വ.) എന്നിവ സംഘകാലത്താണ് എന്നു വിശ്വസിക്കുന്നു അതായത് 566 ക്രി. മു. മുതല്‍ 250 ക്രി. വ. വരെ
ഉള്ളടക്കം |
[തിരുത്തുക] സംഘം അഥവാ ചങ്കം
സംഘം അഥ്വാ ചങ്കം എന്ന തമിഴ് വാക്കിന് ചങ്ങാത്തം, കൂട്ട് (accademy)എന്നൊക്കെയാണ് അര്‍ത്ഥം. ബുദ്ധ ജൈന ഭാഷയില്‍ സംഘം എന്നാല്‍ ഭിക്ഷുക്കളുടെ കൂട്ടായ്മ എന്നാണര്‍ത്ഥം. ഇക്കാരണത്താല്‍ ഈ വാക്ക് ഇന്‍ഡൊ-ആര്യന്‍ ഉത്ഭവമാണ് എന്നു കരുതുന്നു. മൂന്നു തമിഴ് സംഘങ്ങള്‍ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നു. ആദ്യത്തെ രണ്ടു സംഘങ്ങളെക്കുറിച്ചു കെട്ടുകഥകള്‍ പ്രചാരത്തിലുണ്ട്. ഇവ തലൈസംഘം(head samgham), ഇടൈസംഘം (middle samgham), കടൈസംഘം (last samgham)എന്നിവയാണ്. സംഘങ്ങളില്‍ സാഹിത്യകാരന്മാര്‍, കവികള്‍, രജാക്കന്മാര്‍, ശില്പികള്‍ എന്നു വേണ്ട സാഹിത്യമനസ്സുള്ള നാട്ടുകാരും പങ്കുള്ളവരായിരുന്നു.
[തിരുത്തുക] ആദ്യ സംഘം
പാണ്ഡ്യ രാജാവായിരുന്ന മാ കിര്‍ത്തിയുടെ കാലത്ത് തെന്മധുര ( തെക്കന്‍ മധുര) യില്‍ കന്നി നദിയുടെ തീരത്റ്റു വച്ചാണ് ആദ്യത്തെ സംഘം നടന്നത്. അഗസ്ത്യമുനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘം അഗസ്തിയം എന്ന പേരില്‍ തമിഴ് വ്യകരണ നിയമാവലി രചിച്ചു എന്നു കരുതുന്നു. [2]
[തിരുത്തുക] സംഘ സാഹിത്യം
തമിഴ് സാഹിത്യം | |
---|---|
സംഘകാല സാഹിത്യം | |
അഗത്തിയം | തൊല്‍കാപ്പിയം |
പതിനന്‍മേല്‍കണക്ക് | |
ഇട്ടു തൊകൈ | |
അയ് കുര്‍നുറു | അകനാനൂറ് |
പുറനാനൂറ് | കലിത്തോകൈ |
കുറുന്തൊകൈ. | നാട്രിനായ് |
പരിപാടല്‍ | പാതിരുപ്പാത്തു |
പാത്തുപാത്ത് | |
തിരുമുരുഗരുപ്പാടെയ് | കുറിഞ്ചിപ്പാട്ട് |
മാലൈയ് പാട്ടുകാട്ടം | മധുരൈക്കാഞ്ചി |
മുല്ലൈയ് പാട്ട് | നെടുനാള്‍വാട്ടൈ |
പട്ടിനപ്പാളൈ | പെരുമ്പാനരുപാട്ടെയ് |
പൊരുനാറാട്രൂപാടൈയ് | ചിരുപാനരുപാട്ടെയ് |
പത്തിനെങ്കില്‍കണക്ക് | |
നലടിയാര്‍ | നാന്മനിക്കാടിഗൈ |
ഇന്ന നാര്‍പാട്ട് | ഇനിയാവൈ നാര്‍പാട്ടു |
കാര്‍ നാര്‍പാട്ടു | കലവഴി നാര്‍പാട്ട് |
അയ് തിനായ് അയ്മ്പാട്ട് | ദിനൈയ് മൊഴി അയ്മ്പാട്ട് |
അയ് തിനായ് എഴുമ്പത് | ദിനൈയ് മാലൈ നുറു അയ്മ്പാട്ട് |
തിരുകുറല്‍ | തിരികാടുകം |
അച്ചാരകോവൈ | പഴമൊഴി നാനുറു |
സിറുപ്പഞ്ചാമുലം | മുത്തുമൊഴിക്കാഞ്ചി |
എലതി | കൈണിലായ് |
തമിഴര്‍ | |
സംഘം | സംഘം ഭൂപ്രകൃതി |
സംഘകാലത്തെ തമിഴ് ചരിത്രം | തമിഴ് സാഹിത്യം |
പ്രാചീന തമിഴ് സംഗീതം | സംഘകാല സമൂഹം |
edit |
ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു.[3] എട്ടു തൊകൈ(anthology)(സമാഹാരം) എന്നറിയപ്പെടുന്നവ താഴെ പറയുന്നവയാണ് (വരികളുടെ എണ്ണം ബ്രാക്കറ്റില്‍)
- പുറനാനൂറ് புறநானூறு ( 398)
- അകനാനൂറ് அகநானூறு ( 400),
- നറ്റിണൈ நற்றிணை (399)
- കുറുംതൊകൈ குறுந்தொகை ( 400),
- പതിറ്റുപത്ത് பதிற்றுப்பத்து (80),
- അയിങ്കുറു നൂറ് ஐங்குறுநூறு (498)
- പറിപ്പാടല്‍ பரிபாடல் (22),
- കളിത്തൊകൈ கலித்தொகை 150).
ഇതു കൂടാതെ പത്തുപാട്ട് എന്നറിയപ്പെടുന്ന ലഘുഗ്രാമ കാവ്യങ്ങളുമുണ്ട്. ഇവ താഴെ പറയുന്നവയാണ് എഴുതിയ കവികളും ഈരടികളുടെ എണ്ണവും കൂടെ ചേര്‍ത്തിരിക്കുന്നു.
- 1. തിരുമുരുകറുപ്പടൈ. (திருமுருகாற்றுப்படை) (എഴുതിയത്- നക്കീരര്‍) ( 317 )
- 2. പൊറുനാര്‍ ആറുപ്പടൈ (பொருநர் ஆற்றுப்படை) (317) ,
- 3. ശിറുപ്പനാറുപ്പടൈ (சிறுபாணாற்றுப்படை) (എഴുതിയത് -നല്ലൂര്‍ നത്തനാറ്) (269) ,
- 4. പെരുമ്പാണാറുപ്പടൈ (பெரும்பாணாற்றுப்படை) (എഴുതിയത്-കടിയാളൂര്‍ ഉരുത്തിരങ്കണ്ണനാര്‍) (248) ,
- 5. മുല്ലൈ പാട്ടു (முல்லைப்பாட்டு) (എഴുതിയത്-നപ്പൂതനാര്‍) (103) ,
- 6. മഥുരൈ കാഞ്ചി( மதுரைக்காஞ்சி) (എഴുതിയത്മാങ്കുടി മരുതനാര്‍ ) (782)
- 7. നെടുംനല്‍വാടൈ (நெடுநல்வாடை) (എഴുതിയത്- നക്കീരര്‍), (188),
- 8. കുറിഞ്ചിപ്പാട്ടു ( குறிஞ்சிப்பாட்டு) (എഴുതിയത്-കപിലാര്‍) (261),
- 9. പട്ടിണപാലൈ (பட்டினப் பாலை) (എഴുതിയത്-കടിയാളൂര്‍ ഉരുത്തിരങ്കണ്ണനാര്‍) (301) ,
- 10. മലൈപ്പടുകടം (மலைப்படுகடாம்) (ഹിരണ്യമുട്ടത്തു പെരുംകുന്രൂര്‍പെരുംകെഞ്ചിനാര്‍ (
583)
[തിരുത്തുക] വിശകലനം
- ↑ http://www.tamilnation.org/literature/krishnamurti/02sangam.htm
- ↑ http://godseye.com/wiki/index.php?title=Sangam
- ↑ ഡോ.കെ.എം. ജോര്‍ജ്ജ്.ആമുഖം, അകനാനൂറ് വാല്യം ഒന്ന്. വിവര്‍ത്തനം നെന്മാറ പി. വിശ്വനാഥന്‍ നായര്‍. കേരള സാഹിത്യ അക്കാദമി. തൃശൂര്‍