User talk:Justinpathalil
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] സ്വാഗതം
നമസ്കാരം ! {{SUBST:BASEPAGENAME}},
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകള്‍ക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോക്താവിനുള്ള പേജില്‍ നല്‍കാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടില്‍ഡെ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ ലേഖനങ്ങളുടെ താളില്‍ അപ്രകാരം ഒപ്പുവക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാന്‍ അവരുടെ പേരില്‍ ക്ലിക്ക് ചെയ്ത് സംവാദം പേജില്‍ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കല്‍ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- ~~~~
--പ്രവീണ്‍ 06:21, 25 ജൂണ്‍ 2006 (UTC)
[തിരുത്തുക] ശ്രദ്ധിക്കുമല്ലോ
വിക്കിപീടിയ വിജ്ഞാനസ്വഭാവമുള്ള ലേഖനങ്ങളെ ആണ് പിന്തുണക്കുന്നത്. മലയാളത്തില്‍ എഴുതാന്‍ സ്വാഗതം പേജില്‍ നിന്നും വരമൊഴി സോഫ്റ്റ്വയറിലേക്കുള്ള ലിങ്കു പരിശോധിക്കുക, --പ്രവീണ്‍ 11:55, 26 ജൂണ്‍ 2006 (UTC)
[തിരുത്തുക] ഒപ്പു വക്കല്‍
സംവാദം താളുകളില്‍ മാത്രമേ ഒപ്പു വക്കാന്‍ പാടുള്ളൂ ലേഖനങ്ങളില്‍ ഒപ്പു വക്കുന്നത് വിക്കിപീഡിയയുടെ കീഴ്വഴക്കമല്ല. രാജേഷ് ടച്ച് റിവര്‍ ലേഖനത്തില്‍ നിന്നും ഒപ്പു നീക്കം ചെയ്യുന്നു. ദയവായി ശ്രദ്ധിക്കുക. താങ്കളുടെ സേവനങ്ങള്‍ക്കു നന്ദി.. ആശംസകള്‍ നേര്‍ന്നുകൊണ്ട് --Vssun 19:22, 18 ഡിസംബര്‍ 2006 (UTC)
- ജോഷിയുടെ ലേഖനത്തില്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ പട്ടികയായോ ബുള്ളറ്റുകളായോ ഇടുന്നതാണ് ഉചിതം.
- --Vssun 19:55, 18 ഡിസംബര്‍ 2006 (UTC)
പ്രിയ ജസ്റ്റിന്‍, ടച്ച് റിവറീന്റെ ചിത്രത്തിന് പകര്‍പ്പാവകാശവിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടില്ലല്ലോ? ദയവായി ശ്രദ്ധിക്കുക.. --Vssun 19:43, 27 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] Image:Malnews.jpg
Image:Malnews.jpg ഈ ചിത്രത്തിനു ചേര്‍ത്തിരിക്കുന്ന PD Self അനുയോജ്യമല്ല എന്നു തോന്നുന്നു. ഇത് ഒരു പത്ര താളിന്റെ സ്കാന്‍ ചെയ്ത കോപ്പി ആയതിനാല്‍ {{Newspapercover}} എന്ന ടാഗായിരിക്കുംകൂടുതല്‍ ഉചിതം. താങ്കള്‍ സ്വയം സൃഷ്ടിച്ച ചിത്രങ്ങള്‍ക്ക് മാത്രമേ PD Self ചേര്‍ക്കാന്‍ പറ്റൂ. താങ്കള്‍ സ്കാന്‍ ചെയ്ത് എഡിറ്റ് ചെയ്ത് സേവ് ചെയ്താലും അതിന്റെ പകര്‍പ്പവകാശം പ്രസാധകര്‍ക്കുതന്നെയായിരിക്കും. താങ്കളുടെ ആത്മാര്‍ഥ സേവനങ്ങള്‍ക്ക് നന്ദി. വീണ്ടുമെഴുതുക - ടക്സ് എന്ന പെന്‌ഗ്വിന്‍ 12:25, 28 ഡിസംബര്‍ 2006 (UTC)
- താങ്കളുടെ വിക്കി പ്രവര്‍ത്തനങ്ങള്‍ വളരെ നന്നാവുന്നുണ്ട്.. ലേഖനങ്ങള്‍ മികച്ചവയാണ്..കണ്ണികളുടെ വിക്കി വ്യാകരണത്തില്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തുക..
ആശംസകളോടെ
- --Vssun 09:00, 29 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ലിങ്കുകള്‍
താങ്കള്‍ ലേഖനങ്ങളില്‍ ലിങ്ക് കൊടുക്കുന്നതില്‍ ചെറിയ പ്രശ്നങ്ങളുണ്ട്. ദയവായി ഇവിടെ ഒന്നു നോക്കാനപേക്ഷിക്കുന്നു. പ്രത്യേകിച്ചും പൈപ്പ്ഡ് ലിങ്കുകളെപ്പറ്റി ഒന്നു ശ്രദ്ധിക്കുക. താങ്കളുടെ ആത്മാര്‍ത്ഥ സേവനങ്ങള്‍ക്ക് നന്ദി- ടക്സ് എന്ന പെന്‌ഗ്വിന്‍ 11:53, 3 ജനുവരി 2007 (UTC)
പ്രവീണ്‍,Vssun നിര്‍ദേശങ്ങള്‍ക്ക് നന്ദി. പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കാം. തുടര്‍ന്നും ന്യുനതകള്‍ അറിയിക്കുക. ജസ്റ്റിന്‍
[തിരുത്തുക] പത്രപ്രവര്‍ത്തകാ
ഒരു അഭ്യര്‍ത്ഥന. നിങ്ങളുടെ പത്രത്തില്‍ മലയാളം വിക്കിയെ പറ്റി ഒരു ചെറിയ ലേഖനം കൊടുക്കരുതോ. വിക്കിയുടെ റീഡര്‍ഷിപ്പ് വര്‍ദ്ധിക്കട്ടേ. ഞാന്‍ നാട്ടിലെ എന്‍റെ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നാണ് അച്ചടിച്ച വരിക എന്നറിയില്ല. --ചള്ളിയാന്‍ 11:46, 6 ജനുവരി 2007 (UTC)
[തിരുത്തുക] തലക്കെട്ടുകള്‍
ചേട്ടോ,
ലേഖനങ്ങളുടെ തലക്കെട്ടിടുമ്പോള്‍ സദൃശ തലക്കെട്ടുവരാന്‍ സാധ്യതയുള്ളതിനുമാത്രം ബ്രായ്ക്കറ്റില്‍ ബന്ധപ്പെട്ട മേഖല നല്‍കിയാല്‍ മതിയാകും. ഉദാ:അമല്‍ നീരദ്(സിനിമ) എന്നു വേണമെന്നില്ല അമല്‍ നീരദ് എന്നു മാത്രം മതിയാകും. അതേ പേരില്‍ വേറേ പ്രശസ്തരാരെങ്കിലും ഉണ്ടെങ്കില്‍ ബ്രായ്ക്കറ്റ് മതിയാകും. അതുപോലെ സത്യന്‍ അന്തിക്കാടും. ബ്രായ്ക്കറ്റ് കിടക്കുന്നതുകൊണ്ട് ചിലപ്പോള്‍ സത്യന്‍ അന്തിക്കാട് എന്നു മാത്രം തെരയുന്ന ഒരാള്‍ക്ക് ഈ താള്‍ എപ്പോഴും കിട്ടണമെന്നില്ല. പ്രസ്തുത ലേഖനങ്ങള്‍ ബ്രായ്ക്കറ്റ് ഒഴിവാക്കിയുള്ള തലക്കെട്ടിലേക്കു മാറ്റുമല്ലോ. നന്ദി.മന്‍ജിത് കൈനി 05:18, 7 ജനുവരി 2007 (UTC)
- പ്രിയപ്പെട്ട ജസ്റ്റിന്‍ പതാലില്‍, വിനായകന്‍ എന്ന ലേഖനത്തില്‍ ഇടയില്‍ കയറി ഏഡിറ്റു ചെയ്ത് താങ്കള്‍ക്ക് എന്തെങ്കിലും വിഷമം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുമല്ലോ.. --Vssun 20:12, 31 ജനുവരി 2007 (UTC)
മധു ലേഖനത്തിലും മന്‍ജിത്ത് ജി പറഞ്ഞ കാര്യം ഒന്നു ശ്രദ്ധിക്കുമല്ലോ. ആശംസകള്‍--പ്രവീണ്‍:സംവാദം 08:48, 19 ഫെബ്രുവരി 2007 (UTC)
- സുനില്‍ വത്സന്‍ എന്നോ മറ്റോ ഒരാള്‍ പണ്ട്.. കപില്‍ദേവിന്റെ ടീമില്‍ ഉണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്.. മലയാളി എന്ന നിര്‍വചനത്തില്‍ അദ്ധേഹത്തിനേയും ഉള്‍പ്പെടുത്താം എന്നു തോന്നുന്നു.. കേരളത്തിന്റെ കളിക്കാരനായിരുന്നില്ല എന്നേയുള്ളൂ..(പിന്നെ സംവാദത്താളില്‍ ഒപ്പുവക്കാന്‍ ശ്രദ്ധിക്കുക. ~~~~ ഈ ചിഹ്നം ഉപയോഗിച്ചാല്‍ മതി.. വിക്കി ഏഡിറ്റ് പെട്ടിയുടെ മുകളിലെ ടൂള്‍ബാറിലും ഒപ്പിടാനുള്ള ടൂള്‍ ഉണ്ട്..--Vssun 16:41, 4 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] എഫ്.സി. കൊച്ചിന്‍
പ്രിയ ജസ്റ്റിന്‍,
താങ്കള്‍ എങ്ങനെയാണ് ഉദ്ദേശിക്കുന്നത്??!! എഫ്.സി.കൊച്ചിന്‍ എന്ന വിളിപേരുള്ള ഫുട്ബോള്‍ ക്ലബ്ബ് കൊച്ചിന്‍ ട്രസ്റ്റ് എന്ന എന്ന പ്രൊഫണല്‍ ക്ലബ്ബിന് താങ്കള്‍ എന്തു പേരാണ് ഉദ്ദേശിക്കുന്നത്. സദയം നിര്‍ദ്ദേശിച്ചാലും...-- ജിഗേഷ് ►സന്ദേശങ്ങള്‍ 19:48, 13 മാര്‍ച്ച് 2007 (UTC)
- പ്രിയ ജസ്റ്റിന്‍, ആദ്യകാലങ്ങളില്‍ എഫ്.സി. കൊച്ചിന്‍ എന്നു തന്നെയാണ് ക്ലബ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ എഫ്.സി. അവസാനം കളിച്ച ദേശീയലീഗുകളില്‍ എഫ്.സി. കൊച്ചി എന്നു തന്നെയാണ് പേരു കൊടുത്തു കണ്ടിരിക്കുന്നത്. ടി.വി.യിലെ സ്കോര്‍ ബോര്‍ഡുകളില്‍ (ഉദാ:ഇ.എസ്.പി.എന്നിലും മറ്റും) അതു വെറും കൊച്ചി എന്നാണ് എഴുതാറുള്ളത് (എഫ്.സി. ബാഴ്സലോണയെ, ബാഴ്സലോണ എന്നു പറയും പോലെ). അതു കൊണ്ടാണ് എഫ്.സി. കൊച്ചി എന്നാക്കിയത്.. സ്നേഹപൂര്‍വം --Vssun 04:57, 14 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] യോഹന്നാന്‍
യോഹന്നാന്‍ 8 മീറ്റര്‍ ചാടിയ ആദ്യ ഏഷ്യാക്കാരനാണെന്നുള്ളതു പരക്കെയുള്ള ഒരു മിഥ്യാധാരണയാണു. അദ്ദേഹം രണ്ടാമത്തെ ആള്‍ ആയിരുന്നു. 1970-ല്‍ 8.01 ചാടിയ ജപ്പാന്റെ ഹിരോമി യമാദയാണു ആദ്യത്തെയാള്‍. അപ്പി ഹിപ്പി (talk) 14:00, 4 ഏപ്രില്‍ 2007 (UTC)
എന്‍റെ അറിവും ലഭ്യമായ രേഖകളുമാണ് ഇതിന് അവവലംബമാക്കിയിരിക്കുന്നത്. ഹിരോമിയുടെ കാര്യത്തില്‍ ആധികാരികമായ തെളിവുണ്ടെങ്കില്‍ തിരുത്ത് വരുത്താവുന്നതാണ്.ജസ്റ്റിന്‍ 20:00, 4 ഏപ്രില്‍ 2007 (UTC)
- http://web.telia.com/~u19603668/atb-m27.htm യില്‍ 2001 വരെയുള്ള 8-മീറ്ററ് ചാട്ടങ്ങളുടെ ലിസ്റ്റ്. അതിലും ആധികാരികമായ site വേണമെങ്കില്‍ http://trackfield.brinkster.net/Profile.asp?ID=7357&Gender=M&Page=Results.asp&EventCode=MF3 നോക്കുക. Registration വേണമെന്നുള്ളതു കൊണ്ടു (Free registration ആണു, Athletics നു വളരെ നല്ല source ആണു), ഞാന്‍ ആ പേജ് Image:Yamada.JPG യില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. താങ്കളുടെ സമ്മതത്തിനു വേണ്ടി wait ചെയ്യുന്നു. അപ്പി ഹിപ്പി (talk) 15:01, 4 ഏപ്രില്‍ 2007 (UTC)
താങ്കള്‍ ഈ പറയുന്ന വൈബ്സൈറ്റുകളുടെ ആധികാരികതയെക്കുരിച്ച് എനിക്ക് അറിവില്ല. ഞാന്‍ പരിശോധിച്ച റഫറന്‍സുകളിലെല്ലാം യോഹന്നാന്‍റെ പേരില്‍തന്നെയാണ് ഈ റെക്കോര്‍ഡ്. ഒരുപക്ഷെ പറഞ്ഞ് പഴകിപ്പോയതാവാം.താങ്കള്‍ക്ക് ആധികാരികത ഉറപ്പിക്കാനാവുമെങ്കില്‍ മാറ്റം വരുത്തുക. ഈ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടും എന്നതുകൊണ്ട് പരമാവധി ശ്രദ്ധ ചെലുത്തുമല്ലോ.ജസ്റ്റിന്‍ 00:40, 5 ഏപ്രില്‍ 2007 (UTC)
- ആദ്യത്തെ സൈറ്റിനെ പറ്റി നിശ്ചയമില്ല, പക്ഷെ രണ്ടാമത്തേതു വളരെ വിശദവും ആധികാരികവുമാണു. ഏതായാലും നമ്മുടെ ലേഖനത്തില്‍ ഒന്നാമനെന്നോ രണ്ടാമനെന്നോ പറയാതെ, ഏഷ്യന്‍ റെക്കോഡ് തകര്‍ത്തുവെന്നു മാത്രം പറയുന്നതായിരിക്കും സുരക്ഷിതമെന്നാണു എന്റെ അഭിപ്രായം. അപ്പി ഹിപ്പി (talk) 06:36, 5 ഏപ്രില്‍ 2007 (UTC)
ഈ സമ്വാദം ഇവിടെ നടത്തുന്നതിനു പകരം യോഹന്നാന്റെ സംവാദത്താളില്‍ തുടരണം എന്നഭ്യര്‍ത്ഥിക്കുന്നു..--Vssun 07:40, 5 ഏപ്രില്‍ 2007 (UTC)