അഗ്രഹാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രാഹ്മണര്‍ താമസിക്കുന്ന ചേര്‍ന്നു ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ വീടുകളുടെ സമൂഹത്തെയാണ് അഗ്രഹാരം എന്നു വിളിക്കുന്നത്. സാധാരണയായി അയ്യര്‍മാരാണ് അഗ്രഹാരങ്ങളില്‍ താമസിക്കുക. തെക്കേ ഇന്ത്യയിലെ തഞ്ചാവൂര്‍, പാലക്കാട്, കര്‍ണാടകത്തിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് അഗ്രഹാരങ്ങള്‍ ഉള്ളത്.
അഗ്രഹാരം എന്ന പദത്തിന്റെ അര്‍ത്ഥം “വീടുകളുടെ പൂമാല” എന്നാണ്. അഗ്രഹാരങ്ങള്‍ സാധാരണയായി റോഡിന്റെ ഒരു വശത്തോടു ചേര്‍ന്ന് നിരയായി കാണപ്പെടുന്നു. ഈ നിരയുടെ ഒത്ത നടുവില്‍ ഒരു അമ്പലവും കാണും. ഈ അമ്പലത്തിനു ചുറ്റും ഒരു പൂമാലപോലെ വീടുകള്‍ നിരന്നു നില്‍ക്കുന്നതുകൊണ്ടാണ് അഗ്രഹാരം എന്ന പേരുവന്നത്.
ബ്രാഹ്മണര്‍ നഗരങ്ങളില്‍ ജോലി തേടി ചേക്കേറിയതുമൂലവും തമിഴ്നാട്ടില്‍ ബ്രാഹ്മണര്‍ക്ക് എതിരായ നീക്കങ്ങള്‍ ധാരാളമായതുമൂലവും അഗ്രഹാരങ്ങള്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പല പുരാതന ഗൃഹങ്ങളും ഇന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും വഴിമാറിക്കൊണ്ടിരിക്കുന്നു.