ഇടനീര്‍ മഠം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ പ്രശസ്ത്മായ സാംസ്കാരിക കേന്ദ്രമാണ് ഇടനീര്‍ മഠം. കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്തിനു 10 കിലോമീറ്റര്‍ വടക്കു കിഴക്കായി ആണ് ഇടനീര്‍ മഠം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യ സമ്പ്രദായമാണ് ഈ മഠം പിന്തുടരുന്നത്. ഇന്ന് ഒരു പ്രശസ്തമായ കലാ സാംസ്കാരിക കേന്ദ്രമാണ് ഈ മഠം. ഇടനീരിലെ സ്വാമിജിസ് ഹൈസ്കൂള്‍ നടത്തുന്നത് ഇടനീര്‍ മഠം ആണ്
[തിരുത്തുക] ചരിത്രം
വടക്കേ മഠം സ്വാമിയാര് എന്ന സ്വാമികള്‍ക്ക് തൃച്ചമ്പ്രം പടിഞ്ഞാറേ മഠത്തില്‍ താമസിക്കുന്ന കാലത്ത് കാശിയില്‍ പോകാന്‍ ആഗ്രഹമുണ്ടായി. കാസര്‍ഗോഡ് വഴി സഞ്ചരിക്കാന്‍ തീരുമാനിച്ച അദ്ദേഹത്തെ ഇടനീരുള്ള ഒരു പാല്‍ക്കാരന്റെ കുടുംബം ചാതുര്‍മാസ്യ സമയത്ത് വിഷ്ണുമംഗലത്ത് ക്ഷേത്രത്തില്‍ താമസിക്കുവാന്‍ ക്ഷണിച്ചു. ചാതുര്‍മാസ്യത്തിനു ശേഷം കാശിയിലേക്ക് സഞ്ചരിക്കാന്‍ ഒരുങ്ങിയ അദ്ദേഹത്തെ പാല്‍ക്കാരനും ശാന്തിക്കാരുടെ കുടുംബവും സ്ഥിരമായി ഇവിടെ താമസിക്കുവാന്‍ നിര്‍ബന്ധിച്ചു. പാല്‍ക്കാരുടെ കുടുംബങ്ങള്‍ അദ്ദേഹത്തിനു കുറച്ച് സ്ഥലം ദാനമായി നല്കി. ശാന്തിക്കാരന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ശാന്തിക്കാരന്റെ ഒരു കുടുംബാംഗത്തിന് സ്വാമികളുടെ സഹായത്തോടെ സന്യാസം സിദ്ധിച്ചു. ഇങ്ങനെയാണ് ഇടനീര്‍ മഠം രൂപം കൊണ്ടത്.
[തിരുത്തുക] അവലംബം
കാസര്‍ഗോഡിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
അടൂര്‍• അജന്നൂര്‍• ആനന്ദാശ്രം• നിത്യാനന്ദാശ്രം• അനന്തപുര തടാക ക്ഷേത്രം• ബേക്കല്‍ കോട്ട• ബേല പള്ളി• ബെള്ളിക്കോത്ത്• ചന്ദ്രഗിരി കോട്ട• ചെറുവത്തൂര്‍• ഇടനീര്‍ മഠം• ഗോവിന്ദ പൈ സ്മാരകം• ഹോസ്ദുര്‍ഗ്ഗ് കോട്ട• കമ്മട്ടം കാവ്• കാഞ്ജന്‍ ജംഗ• കണ്വാത്രീര്ത്ഥ ബീച്ച് റിസോര്‍ട്ട്• കരിയങ്കോട് നദി• കാസര്‍ഗോഡ് പട്ടണം• കൊട്ടാഞ്ചേരി മല• കോട്ടപ്പുറം• കുട്ലു• കുംബള• മത്തൂര്‍• മാലിക് ദിനാര്‍ മോസ്ക്• മൈപ്പടി കൊട്ടാരം• മല്ലികാര്‍ജ്ജുന ക്ഷേത്രം• മഞ്ജേശ്വരം• നെല്ലിക്കുന്ന് മോസ്ക്• നീലേശ്വരം• പെര്‍നെ• പൊസാടിഗുമ്പെ• പൊവ്വല്‍ കോട്ട• റാണിപുരം• തൃക്കരിപ്പൂര്‍• തൃക്കണ്ണാട്• തുളൂര്‍ വനം• വലിയപറമ്പ്• വീരമല |