കുംബള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ് പട്ടണത്തിന് 13 കിലോമീറ്റര്‍ വടക്കാണ് കുംബ്ല എന്ന പട്ടണം. പണ്ട് തുളുവ രാജ്യത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന കുംബ്ല രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഇവിടം. ഇന്നത്തെ കാസര്‍ഗോഡ് താലൂക്ക് കുംബ്ല രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു കായലിനാല്‍ ചുറ്റപ്പെട്ട ഉപദ്വീപിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. 1514-ല്‍ ഡ്വാര്‍ത് ബൊര്‍ബോസ എന്ന പോര്‍ച്ചുഗീസ് സഞ്ചാരി കുംബ്ല സന്ദര്‍ശിച്ചു. അദ്ദേഹം തന്റെ യാത്രക്കുറിപ്പുകളില്‍ ഇവിടെ നിന്നും മാലിദ്വീപിലേക്ക് ഇവിടെ നിന്നും വളരെ മോശം ഗുണനിലവാരമുള്ള തവിട്ടുനിറത്തിലുള്ള അരി അവിടെ നിന്നുള്ള കയറിനു പകരമായി കുംബ്ലയിലെ ചെറിയ തുറമുഖത്തുനിന്ന് കയറ്റി അയക്കുന്നു എന്ന് എഴുതിയിരിക്കുന്നു. 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ തുറമുഖം പോര്‍ച്ചുഗീസുകാര്‍ക്ക് 800 ചാക്ക് അരി കാഴ്ച്ചവെച്ചു. ടിപ്പുസുല്‍ത്താന്‍ മംഗലാപുരം പിടിച്ചടക്കിയപ്പോള്‍ കുംബ്ല രാജാവ് തലശ്ശേരിയിലേക്ക് രക്ഷപെട്ടു. അദ്ദേഹം 1799-ല്‍ തിരിച്ചെത്തി. ബ്രിട്ടീഷുകാരില്‍ നിന്നും ഭരണം പിടിച്ചെടുക്കാന്‍ നടത്തിയ അസഭലമായ ഒരു ശ്രമത്തിനു ശേഷം അദ്ദേഹം ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ച് 1804-മുതല്‍ വര്‍ഷം 11,788 രൂപ എന്ന പെന്‍ഷന്‍ കൈപ്പറ്റി തുടങ്ങി.
യക്ഷഗാന പ്രസംഗങ്ങള്‍ ചിട്ടപ്പെടുത്തിയ പാര്‍ത്ഥീശുഭൂഷന്‍ 18-ആം നൂറ്റാണ്ടില്‍ കുംബ്ലയില്‍ ആണ് ജനിച്ചത്. 'യക്ഷഗാനത്തിന്റെ പിതാവ്' എന്ന് അദ്ദേഹം അറിയപ്പെടുന്നു. പ്രശസ്ത്മായ ഗോപാലകൃഷ്ണ ക്ഷേത്രം ഇവിടെയാണ്.