ഉസ്താദ് റഷീദ് ഖാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉസ്താദ് റഷീദ് ഖാന്‍ , ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ പ്രശസ്ത വായ്പ്പാട്ടുകാരില്‍ ഒരാള്‍ ആണ്. 1966-ല്‍ ജനിച്ച്, ഉസ്താദ് നിസ്സാര്‍ ഹുസൈന്‍ ഖാന്റെ ശിക്ഷണത്തില്‍ ഉയര്‍ന്നു വന്ന കലാകാരണാണദ്ദേഹം. സഹസ്വാന്‍ ഘരാന പിന്തുടരുന്ന അദ്ദേഹം കല്‍ക്കത്തയിലെ ഗവേഷണ അക്കാദമിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുമുണ്ട്. പ്രായം കൊണ്ടു ചെറുപ്പമെങ്കിലും, ശ്രുതി മാധുര്യവും, ശബ്ദ നിയന്ത്രണവും കൊണ്ട് ധാരാളം ആരാധകരെ അദ്ദേഹം ആകര്‍ഷിച്ചിട്ടുണ്ട്. വിളംബിത കാലത്തില്‍ ഖയാല്‍ പാടുന്നതില്‍ അഗ്രഗണ്യമായ പ്രാവീണ്യമാണ് അദ്ദേഹത്തിനുള്ളത്. 1987-ല്‍ ആകാശവാണി അദ്ദേഹത്തിന് “A" ഗ്രേഡ് നല്‍കി. 1988-ല്‍ ആദ്യത്തെ റെക്കോര്‍ഡ് പുറത്തിറക്കി. ധാരാളം വിദേശപര്യടനങ്ങളും പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. 1988-ല്‍ റഷീദ് ഖാന്റെ കച്ചേരി കണ്ടു നിന്ന പണ്ഡിറ്റ് ഭീംസെന്‍ ജോഷി പറയുകയുണ്ടായി “ഹിന്ദുസ്ഥാനി വായ്പ്പാട്ടിന് ഇതാ ഒരു പിന്തുടര്‍ച്ചക്കാരനെങ്കിലുമുണ്ടെ“ന്ന്. ശാസ്ത്രീയ സംഗീതമെന്ന പോലെ അര്‍ധശാസ്ത്രീയ ഗാനങ്ങളായ തുംറികള്‍ പാടുന്നതിലും അഗണ്യമായ പാടവം റഷീദ് ഖാനുണ്ട്.