Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
എന്‍.ബി.എ. - വിക്കിപീഡിയ

എന്‍.ബി.എ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗ് ചിഹ്നം

നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്‍ അഥവാ‍ എന്‍.ബി.എ. പുരുഷന്മാര്‍ക്കുള്ള ലോകത്തെ ആദ്യ പ്രഫഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗും വടക്കേ അമേരിക്കയിലെ നാലു പ്രധാന കായിക ലീഗുകളില്‍ ഒന്നുമാണ്.

ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്‍ ഓഫ് അമേരിക്ക എന്ന പേരില്‍ 1946 ജൂണ്‍ ആറിനു ന്യൂയോര്‍ക്കിലാണ് ലീഗ് തുടക്കം കുറിച്ചത്. മറ്റൊരു പ്രഫഷണല്‍ ലീഗായ നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗുമായി ലയിച്ചതിനെത്തുടര്‍ന്ന് 1949 മുതല്‍ പേര് എന്‍.ബി.എ. എന്നായി. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളില്‍ ഒന്നാണിത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ആസ്ഥാനമുള്ള എന്‍.ബി.എയ്ക്ക് സ്വന്തമായി ടെലിവിഷന്‍ ചാനലും വീഡിയോ പ്രൊഡക്‍ഷന്‍ വിഭാഗവുമുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമായി 30 ടീമുകള്‍ എന്‍.ബി.എയില്‍ പങ്കാളികളാണ്.

ഉള്ളടക്കം

[തിരുത്തുക] ടീമുകള്‍

ബക്ക്സ് Vsബോബ് കാറ്റ്സ്


11 ടീമുകളുമായാണ് ലീഗ് ആരംഭിച്ചത്. ഇതര ലീഗുകളുമായുള്ള ലയലനത്തിലൂടെയും മറ്റും ഇന്ന് 30 ടീമുകളിലെത്തി നില്‍ക്കുന്നു. ഇതില്‍ 29 എണ്ണവും അമേരിക്കന്‍ ഐക്യനാടുകളില്‍തന്നെയാണ്. ഒരെണ്ണം കാനഡയിലും.

16 തവണ ജേതാക്കളായ ബോസ്റ്റണ്‍ സെല്‍റ്റിക്സ് ആണ് ലീഗിലെ ഏറ്റവും വിജയ റെക്കോര്‍ഡുള്ള ടീം. മാജിക് ജോണ്‍സലൂടെ പ്രശസ്തമായ ലൊസ് ഏഞ്ചല്‍‌സ് ലേയ്ക്കേഴ്സ് 14 തവണ ജേതാക്കളായിട്ടുണ്ട്. മൈക്കല്‍ ജോര്‍ദ്ദന്റെ മികവില്‍ 1990കളില്‍ പ്രശസ്തമായ ഷിക്കാഗോ ബുള്‍സ് ആറു തവണ ലീഗ് കിരീടം ചൂടിയിട്ടുണ്ട്. 2006ല്‍ ജേതാക്കളായ മയാമി ഹീറ്റ് ആണ് ലീഗിലെ നിലവിലുള്ള ജേതാക്കള്‍.

കിഴക്കും പടിഞ്ഞാറുമായി രണ്ടു കോണ്‍‌ഫറന്‍സുകളായി ടീമുകളെ തിരിച്ചാണ് എന്‍.ബി.എ. മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇരു കോണ്‍‌ഫറന്‍സിലെയും ജേതാക്കള്‍ ലീഗ് കിരീടത്തിനായി മത്സരിക്കുന്നു. ഒരോ കോണ്‍ഫറന്‍സിനെയും അഞ്ചു ടീമുകള്‍ വീതമുള്ള മൂന്നു ഡിവിഷനുകളായും വിഭജിച്ചിട്ടുണ്ട്. ഇപ്രകാരം വിഭജിച്ചിട്ടുണ്ടെങ്കിലും എല്ലാ ടീമുകളും പരസ്പരം മത്സരിക്കുന്ന വിധത്തിലാണ് എന്‍.ബി.എ. മത്സരക്രമം.

[തിരുത്തുക] ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ്

ഡിവിഷന്‍ ടീം ആസ്ഥാന നഗരം നിറങ്ങള്‍ വേദി സ്ഥാപിത വര്‍ഷം
അറ്റ്ലാന്റിക് ബോസ്റ്റണ്‍ സെല്‍റ്റിക്സ് ബോസ്റ്റണ്‍, മസാച്യുസെറ്റ്സ് പച്ച, വെളുപ്പ് ടിഡി ബാങ്ക്നോര്‍ത്ത് ഗാര്‍ഡന്‍ 1946
ന്യൂജേഴ്സി നെറ്റ്സ് ഈസ്റ്റ് റതര്‍ഫോര്‍ഡ്, ന്യൂജേഴ്സി നീല, ചുവപ്പ്, വെള്ളി കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് എറീന 1967*
ന്യൂ‍യോര്‍ക്ക് നിക്സ് ന്യൂയോര്‍ക്ക് സിറ്റി, ന്യൂയോര്‍ക്ക് ഓറഞ്ച്, നീല, കറുപ്പ്, വെളുപ്പ് മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന്‍ 1946
ഫിലാഡെല്‍ഫിയ സെവന്റിസിക്സേഴ്സ് ഫിലാഡെല്‍ഫിയ, പെന്‍സില്‍‌വേനിയ കറുപ്പ്, ചുവപ്പ്, സ്വര്‍ണ്ണം, നീല വക്കോവിയ സെന്റര്‍ 1939*
ടൊറന്റോ റാപ്റ്റേഴ്സ് ടൊറന്റോ, കാനഡ ചുവപ്പ്, കറുപ്പ്, വെള്ളി, പര്‍പ്പിള്‍ എയര്‍ കാനഡ് സെന്റര്‍ 1995
സെന്‍‌ട്രല്‍ ഷിക്കാഗോ ബുള്‍സ് ഷിക്കാഗോ, ഇല്ലിനോയി ചുവപ്പ്, കറുപ്പ്, വെളുപ്പ് യുണൈറ്റഡ് സെന്റര്‍ 1966
ക്ലീവ്‌ലന്‍ഡ് കവാലിയേഴ്സ് ക്ലീവ്‌ലന്‍ഡ്, ഒഹായോ വീഞ്ഞു നിറം, സ്വര്‍ണ്ണം, കടും ചുവപ്പ് ക്വിക്കന്‍ ലോണ്‍സ് എറീന 1970
ഡിട്രോയിറ്റ് പിസ്റ്റണ്‍സ് ഓബേണ്‍ ഹില്‍‌സ്, മിഷിഗണ്‍ ചുവപ്പ്, വെളുപ്പ്, നീല ദ് പാലസ് ഓഫ് ഓബേണ്‍ ഹില്‍‌സ് 1941*
ഇന്‍‌ഡ്യാന പേസേഴ്സ് ഇന്‍‌ഡ്യാനാപൊളിസ്, ഇന്‍‌ഡ്യാന നാവിക നീല, മഞ്ഞ, ചാരം കോണ്‍സികോ ഫീല്‍ഡ്‌ഹൌസ് 1967
മില്‍‌വോക്കി ബക്സ് മില്‍‌വോക്കി, വിസ്കോണ്‍സിന്‍ പച്ച, ചുവപ്പ്, വെള്ളി ബ്രാഡ്ലി സെന്റര്‍ 1968
സൌത്ത് ഈസ്റ്റ് അറ്റ്ലാന്റാ ഹാക്സ് അറ്റ്ലാന്റാ, ജോര്‍ജിയ ചുവപ്പ്, കറുപ്പ്, മഞ്ഞ ഫിലിപ്സ് എറീന 1946*
ഷാര്‍‌ലൊറ്റ് ബോബ്‌ക്യാറ്റ്സ് ഷാര്‍ലൊറ്റ്, നോര്‍ത്ത് കരോളിന ഓറഞ്ച്, നീല, കറുപ്പ്, രജതം ഷാര്‍ലൊറ്റ് ബോബ്‌ക്യാറ്റ്സ് അവന്യൂ 2004
മയാമി ഹീറ്റ് മയാമി, ഫ്ലോറിഡ കറുപ്പ്, ചുവപ്പ്, വെളുപ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് എറീന 1988
ഒര്‍ലാന്റോ മാജിക് ഒര്‍ലാന്റോ, ഫ്ലോറിഡ നീല, കറുപ്പ്, രജതം ആംവേ എറീന 1989
വാഷിംഗ്ടണ്‍ വിസാര്‍ഡ്സ് വാഷിംഗ്ടണ്‍ ഡി.സി. നീല, കറുപ്പ്, വെങ്കലം വെറൈസണ്‍ സെന്റര്‍ 1961*

[തിരുത്തുക] വെസ്റ്റേണ്‍ കോണ്‍ഫറന്‍സ്

ഡിവിഷന്‍ ടീം ആസ്ഥാന നഗരം നിറങ്ങള്‍ വേദി സ്ഥാപിത വര്‍ഷം
സൌത്ത് വെസ്റ്റ് ഡാലസ് മാവറിക്സ് ഡാലസ്, ടെക്സാസ് നാവിക നീല, രാജകീയ നീല, രജതം, പച്ച അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്റര്‍ 1980
ഹ്യൂസ്റ്റണ്‍ റോക്കറ്റ്സ് ഹ്യൂസ്റ്റണ്‍, ടെക്സാസ് ചുവപ്പ്, വെളുപ്പ്, രജതം ടൊയോട്ടാ സെന്റര്‍ 1967*
മെംഫിസ് ഗ്രിസ്‌ലൈസ് മെംഫിസ്, ടെന്നിസി നാവിക നീല, ഇളം നീല, ഹിമ നീല, തങ്കം ഫെഡെക്സ് ഫോറം 1995*
ന്യൂ ഓര്‍ലിയന്‍സ് ഹോണെറ്റ്സ് ന്യൂ ഓര്‍ലിയന്‍സ്, ലൂസിയാന ടീല്‍, പര്‍പ്പിള്‍, തങ്കം ഫോര്‍ഡ് സെന്റര്‍ 1988*
സാന്‍ അന്റോണിയോ സ്പഴ്സ് സാന്‍ അന്റോണിയോ, ടെക്സാസ് കറുപ്പ്, രജതം എറ്റി&റ്റി സെന്റര്‍ 1967*
നോര്‍ത്ത് വെസ്റ്റ് ഡെന്‍വര്‍ നഗറ്റ്സ് ഡെന്‌വര്‍, കൊളറാഡോ ഇളം നീല, തങ്കം, കൊബാള്‍ട്ട് നീല പെപ്സി സെന്റര്‍ 1967
മിനെസോട്ടാ ടിമ്പര്‍വൂള്‍ഫ്സ് മിന്യാപോളിസ്, മിനെസോട്ടാ നീല, കറുപ്പ്, രജതം, പച്ച ടാര്‍ഗെറ്റ് സെന്റര്‍ 1989
പോര്‍ട്ട്‌ലാന്‍ഡ് ട്രയല്‍ ബ്ലേസേഴ്സ് പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗണ്‍ കറുപ്പ്, ചുവപ്പ്, രജതം റോസ് ഗാര്‍ഡന്‍ എറീന 1970
സിയാറ്റില്‍ സൂപ്പര്‍സോണിക്സ് സിയാറ്റില്‍, വാഷിങ്ടണ്‍ പച്ച, തങ്കം കീ എറീന 1967
യൂറ്റാ ജാസ് സോള്‍ട്ട് ലേക്ക് സിറ്റി, യൂറ്റാ നാവിക നീല, ഹിമ നീല, രജതം എനര്‍ജി സൊല്യൂഷന്‍സ് എറീന 1974*
പെസഫിക് ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്സ് ഓക്‍ലാന്‍ഡ്, കാലിഫോര്‍ണിയ നാവിക നീല, ഓറഞ്ച്, തങ്കം ഓറക്കിള്‍ എറീന 1946*
ലൊസ് ഏഞ്ചല്‍‌സ് ക്ലിപ്പേഴ്സ് ലൊസ് ഏഞ്ചല്‍‌സ്, കാലിഫോര്‍ണിയ ചുവപ്പ്, നീല സ്റ്റേപ്പിള്‍സ് സെന്റര്‍ 1970*
ലൊസ് ഏഞ്ചല്‍‌സ് ലേയ്ക്കേഴ്സ് ലൊസ് ഏഞ്ചല്‍‌സ്, കാലിഫോര്‍ണിയ പര്‍പ്പിള്‍, തങ്കം, വെളുപ്പ് സ്റ്റേപ്പിള്‍സ് സെന്റര്‍ 1946*
ഫീനിക്സ് സണ്‍സ് ഫീനിക്സ്, അരിസോണാ പര്‍പ്പിള്‍, ഓറഞ്ച്, ചാരം യു.എസ്. എയര്‍വേസ് സെന്റര്‍ 1968
സാക്രമെന്റോ കിങ്സ് സാക്രമെന്റോ, കാലിഫോര്‍ണിയ പര്‍പ്പിള്‍, കറുപ്പ്, രജതം, വെളുപ്പ്, തങ്കം ആര്‍കോ എറീന 1945*

[തിരുത്തുക] മത്സരക്രമം

റെഗുലര്‍ സീസണ്‍, പ്ലേ ഓഫ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളാണ് എന്‍.ബി.എ. ചാമ്പ്യന്‍ഷിപ്പിനുള്ളത്. നവംബര്‍ മുതല്‍ ജൂണ്‍ വരെയാണ് സാധാരണഗതിയില്‍ ഒരു എന്‍.ബി.എ. സീസണ്‍ അരങ്ങേറുന്നത്.

[തിരുത്തുക] റെഗുലര്‍ സീസണ്‍

വേനല്‍ക്കാല അവധിക്കുശേഷം ഒക്ടോബര്‍ മാസത്തില്‍ ടീമുകള്‍ നടത്തുന്ന പരിശീലന ക്യാമ്പോടെയാണ് എന്‍.ബി.എ. സീസണ്‍ തുടങ്ങുന്നത്. ഈ പരിശീലന ക്യാമ്പില്‍ പുതുതായി ഉള്‍പ്പെടുത്തിയ താരങ്ങളുടെ പ്രകടനവും നിരീക്ഷിച്ചശേഷം ടീമുകള്‍ അവരുടെ പന്ത്രണ്ടംഗ സംഘത്തെ തിരഞ്ഞെടുക്കുന്നു. ഇതിനുശേഷം ഏതാനും പരിശീലന മത്സരങ്ങളും അരങ്ങേറും. നവംബര്‍ ആദ്യവാരത്തോടെയാണ് റെഗുലര്‍ സീസണ്‍ ഔദ്യോഗികമായി തുടങ്ങുന്നത്.

റെഗുലര്‍ സീസണില്‍ ഓരോ ടീമും 82 മത്സരങ്ങള്‍ വീതം കളിക്കും. ഇതില്‍ പകുതി ആതിഥേയ മത്സരങ്ങളാണ്. 82 മത്സരങ്ങള്‍ കളിക്കുമെങ്കിലും എല്ലാ ടീമുകളുടെയും മത്സരക്രമം ഒരുപോലെ എളുപ്പമാകണമെന്നില്ല. സ്വന്തം ഡിവിഷനിലെ എതിരാളികളെ ഒരു ടീം നാലുതവണ നേരിടണം. കോണ്‍ഫറന്‍സിലുള്ള ഇതര ഡിവിഷനിലെ ടീമുകളെ മൂന്നോ നാലോ തവണയും ഇതര കോണ്‍ഫറന്‍സിലെ ടീമുകളെ രണ്ടു തവണയും. ഇപ്രകാരം ശക്തമായ ഡിവിഷനുകളില്‍ ഉള്‍പ്പെട്ട ടീമുകള്‍ക്ക് താരതമ്യേന പ്രയാസമേറിയ മത്സരങ്ങളായിരിക്കുമെന്നു ചുരുക്കം. വടക്കേ അമേരിക്കയിലെ കായിക ലീഗുകളില്‍ എല്ലാ ടീമുകളും പരസ്പരം ഒരു തവണയെങ്കിലും മത്സരിക്കുന്ന ഒരേയൊരു സംവിധാനം എന്‍.ബി.എ. റെഗുലര്‍ സീസണാണ്. ഒരു ടീം 82 മത്സരങ്ങള്‍ കളിക്കുമെങ്കിലും ഓരോ മത്സരവും നിര്‍ണ്ണായകമാകത്തക്കവിധത്തിലാണ് എന്‍.ബി.എ. പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ടീമുകളെ തിരഞ്ഞെടുക്കുന്നത്. ഇതുമൂലം സീസണ്‍ മുഴുവന്‍ മത്സരങ്ങള്‍ ആവേശകരമാകുന്നു. ഏപ്രില്‍ മാസത്തോടെ റെഗുലര്‍ സീസണ്‍ അവസാനിക്കും.

[തിരുത്തുക] പ്ലേഓഫ് മത്സരങ്ങള്‍

റെഗുലര്‍ സീസണു ശേഷം ഏപ്രില്‍ മാസത്തിലാണ് പ്ലേഓഫ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഓരോ കോണ്‍ഫറന്‍സിലെയും എട്ടു ടീമുകളാണ് പ്ലേഓഫില്‍ മത്സരിക്കുന്നത്. ഓരോ കോണ്‍ഫറന്‍സിലെയും മൂന്നു ഡിവിഷനുകളിലെ ജേതാക്കള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ മൂന്നു റാങ്കുകള്‍ നല്‍കുന്നു. പ്രസ്തുത കോണ്‍ഫറന്‍സിലെ എല്ലാ ഡിവിഷനുകളും മൊത്തമായെടുക്കുമ്പോള്‍ മികച്ച റെക്കോര്‍ഡുള്ള അഞ്ചു ടീമുകളെക്കൂടി തിരഞ്ഞെടുത്താണ് പ്ലേഓഫ് മത്സരങ്ങള്‍ ക്രമീകരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന റാങ്കില്‍ എത്തുക വളരെ പ്രധാനമാണ്. കാരണം ഒന്നാം റാങ്കിലുള്ള ടീമിന്റെ പ്ലേഓഫ് മത്സരങ്ങള്‍ എട്ടാം റാങ്കുകാരുമായാവും. അതായത് സീഡിങ്ങില്‍ മുന്നിലെത്തു തോറും ദുര്‍ബലരായ എതിരാളികളെ ലഭിക്കുന്നു.

പ്ലേഓഫില്‍ ഓരോ ടീമും സീഡിങ്ങിലൂടെ നിശ്ചയിക്കപ്പെട്ട ടീമുമായി ഏഴു മത്സരങ്ങള്‍ കളിക്കുന്നു. കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന ടീം അടുത്ത റൌണ്ടിലെത്തും. പരാജയപ്പെട്ട ടീം പ്ലേഓഫില്‍നിന്നും പുറത്താവുകയും ചെയ്യും. തുടര്‍ന്നുള്ള റൌണ്ടുകളിലും ഇതേ മത്സരക്രമമായിരിക്കും. ഇപ്രകാരം രണ്ടു കോണ്‍ഫറന്‍സുകളിലെയും ജേതാക്കള്‍ എന്‍.ബി.എ. ഫൈനലില്‍ മത്സരിക്കുന്നു. ഫൈനലിലും ഏഴു കളികളാണ്. മികച്ച സീഡിങ്ങ് ഉള്ള ടീമുകള്‍ക്ക് പ്ലേഓഫ് മത്സരങ്ങളില്‍ സ്വന്തം കളിക്കളത്തിന്റെ പ്രയോജനം ലഭിക്കും. അതായത് ആദ്യ മത്സരവും അവസാന മത്സരവുമുള്‍പ്പടെ ഏഴു കളികളില്‍ നാലെണ്ണം സ്വന്തം സ്ഥലത്ത് കളിക്കാന്‍ അവസരമൊരുങ്ങുന്നു. എന്‍.ബി.എ. മത്സരങ്ങളിലെ കാണികളിലധികവും കളിക്കുന്ന ടീമിന്റെ ആരാധകരയാതിനാല്‍ ആതിഥേയ ടീമിനു കൂടുതല്‍ കാണികളുടെ പിന്തുണ ലഭിക്കുന്നു. ഇക്കാരണത്താല്‍ ഫൈനല്‍വരെയുള്ള ഓരോ ഘട്ടത്തിലും സീഡിങ്ങില്‍ മുന്നില്‍ നില്‍ക്കാനാകും ഓരോ ടീമും ശ്രമിക്കുന്നത്. ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെ വാശിചോരാതെ സൂക്ഷിക്കാന്‍ ഈ മത്സരക്രമം സഹായകമാകുന്നുണ്ട്.

ലാറി ഒബ്രിയാന്‍ ചാമ്പ്യന്‍ഷിപ് ട്രോഫി എന്നാണ് ഫൈനല്‍ ജേതാക്കള്‍ക്കു ലഭിക്കുന്ന ട്രോഫിയുടെ പേര്. ട്രോഫിക്കുപുറമേ ഫൈനല്‍ ജേതാക്കളായ ടീമംഗള്‍ക്കും പരിശീലകനും ജനറല്‍ മാനേജര്‍ക്കും ചാമ്പ്യന്‍ഷിപ്പ് മോതിരവും ലഭിക്കും. ഫൈനല്‍ പരമ്പരയിലെ മികച്ച കളികാരനും പ്രത്യേക പുരസ്കാരം (ഫൈനല്‍ എം.വി.പി.) നല്‍കും.

[തിരുത്തുക] ഇതര മേഖലകള്‍

[തിരുത്തുക] എന്‍.ബി.എ. ഡ്രാഫ്റ്റ്

എന്‍.ബി.എ. ലീഗില്‍ കളിക്കാനുള്ള താരങ്ങളെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയ്കാണ് എന്‍.ബി.എ. ഡ്രാഫ്റ്റ് എന്നു പറയുന്നത്. ലീഗില്‍ കളിക്കുന്ന എല്ലാ ടീമുകള്‍ക്കും ഏതെങ്കിലും കാലഘട്ടത്തില്‍ ഒരു മികച്ച പുതുമുഖ താരത്തെ ലഭിക്കുന്ന വിധത്തിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഒരു സീസണിലെ പ്ലേ ഓഫ് മത്സരങ്ങളില്‍ കളിക്കാനാവാതെ പുറത്തായ പതിനാലു ടീമുകളില്‍ മൂന്നെണ്ണത്തിനാണ് ഏറ്റവും മികച്ച താരങ്ങളെ ലഭിക്കുന്നത്. ഇതിലൂടെ അവരുടെ പ്രകടനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അമേരിക്കയിലെ കോളജ് ബാസ്ക്കറ്റ്ബോള്‍ ലീഗില്‍ കളിക്കുന്ന താരങ്ങളാണ് സാധാരണയായി എന്‍.ബി.എ. ഡ്രാഫ്റ്റിലെത്തുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഇതിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. വിദേശ താരങ്ങളും ഹൈസ്ക്കൂള്‍ താരങ്ങളും ഡ്രാഫ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. എന്‍.ബി.എ. ഡ്രാഫ്റ്റിന്റെ ആദ്യ റൌണ്ടുകളില്‍ നിന്നും ലഭിച്ച താരങ്ങള്‍ ടീമുകളുടെ പ്രകടനത്തില്‍ നിര്‍ണ്ണായക ഘടകമാകുന്നുണ്ട്. 1984ലെ എന്‍.ബി.എ. ഡ്രാഫ്റ്റില്‍ ആദ്യ റൌണ്ടിലെ മൂന്നാമത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ട മൈക്കല്‍ ജോര്‍ദ്ദാന്‍ 1990കളില്‍ ഷിക്കാഗോ ബുള്‍സിനെ ഏറ്റവും മികച്ച ടീമാക്കി ഉയര്‍ത്തിയതു തന്നെ ഉദാഹരണം. ഏതെങ്കിലും ടീമിന്റെ സ്ഥിരാധിപത്യം എന്‍.ബി.എ. ലീഗില്‍ സാധ്യമല്ലാതാക്കുന്നതിന്റെ പ്രധാന ഘടകവും എന്‍.ബി.എ. ഡ്രാഫ്റ്റാണ്.

[തിരുത്തുക] ഡി-ലീഗ്

എന്‍.ബി.എ. ലീഗിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന യുവകളിക്കാരുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള സംവിധാനമാണ് എന്‍.ബി.എ. ഡെവലെപ്മെന്റല്‍ ലീഗ് അഥവാ ഡി ലീഗ്. എന്‍.ബി.എ. ഡ്രാഫ്റ്റിലൂടെയും അല്ലാതെയും ടീമുകള്‍ തിരഞ്ഞെടുക്കുന്ന യുവകളിക്കാരാണ് ഡി ലീഗിലെ ടീമുകളില്‍ കളിക്കുന്നത്. 2006-07 ലെ ഡി-ലീഗില്‍ 12 ടീമുകള്‍ കളിക്കുന്നുണ്ട്.

[തിരുത്തുക] ആഗോള പ്രചാരം

1990കള്‍ മുതല്‍ എന്‍.ബി.എ. ആഗോളതലത്തില്‍ പ്രശസ്തമാകാന്‍ തുടങ്ങി. 1992ലെ ഒളിമ്പിക്സില്‍ അമേരിക്ക എന്‍.ബി.എ. താരങ്ങളെ പങ്കെടുപ്പിച്ചതാണ് ഇതിനു പ്രധാനകാരണം. മൈക്കല്‍ ജോര്‍ദ്ദാന്‍, മാജിക് ജോണ്‍സണ്‍, ലാറി ബേഡ് എന്നിവരടങ്ങിയ സ്വപ്നടീമിലൂടെ ലോകം എന്‍.ബി.എ. ലീഗിനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തൊണ്ണൂറുകള്‍ക്കു ശേഷം ലീഗില്‍ കൂടുതല്‍ വിദേശ താരങ്ങളും കളിക്കാനെത്തിയതോടെ ലീഗിന്റെ ആഗോള പ്രചാരം വര്‍ദ്ധിച്ചു. 212 രാജ്യങ്ങളില്‍ എന്‍.ബി.എ. മത്സരങ്ങളുടെ ടെലിവിഷന്‍ സം‌പ്രേഷണം ഉണ്ട് എന്നുള്ളതു തന്നെ ലീഗിന്റെ ആഗോളപ്രചാരം വ്യക്തമാക്കുന്നു.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu