കരമനയാറ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള തലസ്ഥാനമായ തിരുവനന്തപുരത്തുകൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി കോവളത്തിന് അടുത്തായി തിരുവള്ളം-കരമന പ്രദേശത്ത് അറബിക്കടലില്‍ ലയിച്ചു ചേരുന്നു.