കാവിലുംപാറ പഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാവിലുംപാറ | |
വിക്കിമാപ്പിയ -- 11.6775° N 75.7800° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനങ്ങള്‍ | ഗ്രാമപഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡണ്ട് | സിസിലി ടീച്ചര്‍ |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
673513 +91 496 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | ചെറിയ വെള്ളച്ചാട്ടങ്ങള്‍, വനപ്രദേശങ്ങള്‍, മലകള്‍,ചുരം |
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കാവിലുംപാറ. വയനാട് ജില്ലയോട് ചേര്‍ന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ കുറ്റ്യാടി തേങ്ങ ഇവിടെയാണ് വിളയുന്നത്. തൊട്ടില്‍പ്പാലം അങ്ങാടിയാണ് ഈ പഞ്ചായത്തിന്റെ സിരാകേന്ദ്രം
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രം
വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ഒരു മലയോര മേഖലയാണ് കാവിലുംപാറ. നിരവധി മലകള്‍ ചേര്‍ന്നതാണ് ഈ പ്രദേശം. നിബിഢവനങ്ങളാണ് ഈ ഗ്രാമത്തിന്റെ മറ്റൊരി പ്രത്യേകത. നിരവധി അരുവികളും പുഴകളും, ഏതാനും ചെറു വെള്ളച്ചാട്ടങ്ങളും ഉണ്ട് ഈ പ്രദേശത്ത്. പ്രശസ്തമായ കുറ്റ്യാടിപ്പുഴ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്.
[തിരുത്തുക] കാര്‍ഷികമേഖല
കൃഷിയാണ് ഇവിടുത്തെ മുഖ്യപരുമാന മാര്‍ഗ്ഗം. ജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകരോ കര്‍ഷകത്തൊഴിലാളികളോ ആണ്. തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, ഇഞ്ചി, തുടങ്ങിയവയാണ് പ്രധാന കാര്‍ഷികവിളകള്‍. സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പ്രസിദ്ധമായ ഈ പ്രദേശത്ത് ഗ്രാമ്പൂ, ജാതിക്ക, കറുവപ്പട്ട, പൂളി തുടങ്ങിയവയും കൃഷിചെയ്തുവരുന്നു. അടുത്തകാലത്തായി വാനിലയും കൃഷിചെയ്തുതുടങ്ങിയിട്ടുണ്ട്. വന്യജീവികളുടെ ശല്യവും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും അടുത്തകാലത്തായി കണ്ടുതുടങ്ങിയ മണ്ടരി തുടങ്ങിയ രോഗങ്ങളും കാരണം ഇവിടുത്തെ കാര്‍ഷികമേഖല പൊതുവേ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
[തിരുത്തുക] ജനവിഭാഗങ്ങള്‍
തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ ജനവിഭാഗങ്ങള്‍ വളരെ അധികമുള്ള നാടാണ് കാവിലുംപാറ. മറ്റ് ജനവിഭാഗങ്ങള്‍ അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും കുടിയേറിയവരാണ്. ക്രിസ്തുമതാനുയായികള്‍ ചുറ്റുമുള്ളപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലായി കാണപ്പെടുന്നു. ഇവിടെയുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ക്രിസ്ത്യന്‍ മിഷിനറിമാര്‍ തുടങ്ങിവെച്ചതാണ്.
[തിരുത്തുക] അതിരുകള്‍
- കിഴക്ക് : വയനാട് ജില്ല
- പടിഞ്ഞാറ് : കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകള്‍
- തെക്ക് : മരുതോംകര പഞ്ചായത്ത്
- വടക്ക് : കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകള്‍
[തിരുത്തുക] പ്രധാനസ്ഥാപനങ്ങള്‍
[തിരുത്തുക] വിദ്യാഭ്യാസസ്ഥാപനങ്ങള്‍
- എ.ജെ.ജെ.എം.എച്ച്.എസ്സ് ചാത്തന്‍ഗോട്ടുനട
- പി.ടി.സി.എം.എച്ച്.എസ്സ് കുണ്ടുതോട്
- പൂതംപാറ എല്‍.പി സ്കൂള്‍
- കൂടലില്‍ എല്‍.പി.സ്കൂള്‍ നാഗംപാറ
- മുറ്റത്തെപ്ലാവ് എല്‍.പി. സ്കൂള്‍
- കാവിലുംപാറ യു.പി. സ്കൂള്‍
[തിരുത്തുക] കാവിലുംപാറ സര്‍വ്വീസ് സഹകരണ ബാങ്ക്
കാവിലുംപാറയിലെ സഹകരണ ബാങ്കാണിത്. തൊട്ടില്‍പ്പാലത്താണ് ഇതിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. കര്‍ഷകര്‍ക്ക് ബാങ്ക് വായ്പയും, നിക്ഷേപത്തിനുള്ള സൌകര്യവും നല്‍കുന്നു.
[തിരുത്തുക] കാവിലുംപാറ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി
കാര്‍ഷിക മേഖലയിലെ ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധനവ് നടത്താനും, മാര്‍ക്കറ്റിംഗ് നടത്താനുമായുള്ള കൂട്ടായ്മ. സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഇതിന്റെ കീഴില്‍ ഒരു കൊപ്ര ഡ്രൈയര്‍യൂനിറ്റും ഇളനീര്‍ പ്രൊസസിംഗ് യൂണിറ്റുമുണ്ട്.
[തിരുത്തുക] സാംസ്കാരികകേന്ദ്രം
കാവിലുംപാറ പഞ്ചായത്തിലെ കേന്ദ്രീക്ൃത ഗ്രന്ഥശാല ഇതിനകത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ മിക്കസാംസ്കാരിക പരിപാടികള്‍ക്കും ആസ്ഥാനമാണ് ഇവിടം.
[തിരുത്തുക] കെ.എസ്.ആര്‍.ടി.സി ഡിപ്പോ
കെ.എസ്.ആര്‍.ടി.സി യുടെ ഒരു ഡിപ്പോതന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നു. കാവിലുംപാറയുടെ ഉള്‍പ്രദേശങ്ങളിലേക്കും അടുത്തുള്ള പ്രധാന നഗരങ്ങളായ കോഴിക്കോട്, വടകര എന്നിവടങ്ങളിലേക്കും സ്ഥിരമായി സര്‍വ്വീസ് നടത്തുന്നു. വയനാടന്‍ ചുരം കയറി, മാനന്തവാടി, ബത്തേരി തുടങ്ങിയപ്രദേശങ്ങളിലെക്കും സ്ഥിരമായി സര്‍വ്വീസ് ഉണ്ട്
[തിരുത്തുക] കാവിലുംപാറ ക്ഷീരവികസന സൊസൈറ്റി
പാലുല്പാദകരുടെ കൂട്ടായ്മ. ദിവസവും രാവിലെയും വൈകീട്ടും വാഹനങ്ങളില്‍ പാല് ശേഖരിക്കുന്നു. പ്രാദേശികമായുള്ള ആവശ്യം കഴിഞ്ഞുള്ള പാല് പാല്‍പ്പൊടി നിര്‍മ്മാണയൂനിറ്റിന് നല്‍കുന്നതിലൂടെ ക്ഷീരകര്‍ഷകരുടെ ഉത്പന്നത്തിന് സ്ഥിരമായ മാര്‍ക്കറ്റ് ലഭ്യമാക്കുന്നു.
[തിരുത്തുക] പ്രധാന പ്രദേശങ്ങള്‍
കാവിലുംപാറ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രധാന പ്രദേശങ്ങള്‍ താഴെ കൊടുക്കുന്നു
- തൊട്ടില്‍പ്പാലം
- കാവിലുംപാറ
- ആശ്വസി
- മുറ്റത്തെപ്ലാവ്
- വട്ടിപ്പന
- ചാപ്പന്‍തോട്ടം
- പൊയിലോംചാല്‍
- പൂതംപാറ
- മുളവട്ടം
- പക്രംതളം
- ചൊത്തക്കൊല്ലി
- ചീത്തപ്പാട്
- ആനക്കുളം
- പശുക്കടവ്
- കൂണ്ടുതോട്
- മൂന്നാംകൈ