കോഴിക്കോട് ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോഴിക്കോട് ജില്ല | |
അപരനാമം: | |
വിക്കിമാപ്പിയ -- {{{latd}}}° N {{{longd}}}° E |
|
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | കോഴിക്കോട് |
ഭരണസ്ഥാപനങ്ങള്‍ | ജില്ലാ പഞ്ചായത്ത് ജില്ലാ കലക്‍ട്രേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്‍ടര്‍ |
|
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ (2001) പുരുഷന്‍മാര്‍ സ്ത്രീകള്‍ സ്ത്രീ പുരുഷ അനുപാതം |
{{{സ്ത്രീ പുരുഷ അനുപാതം}}} |
ജനസാന്ദ്രത | /ച.കി.മീ |
സാക്ഷരത | {{{സാക്ഷരത}}} % |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
--- + |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | |
കോഴിക്കോട്, കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്താണ് ഈ ജില്ലയുടെ സ്ഥാനം. വടക്ക് കണ്ണൂര്‍ ജില്ല, തെക്ക് മലപ്പുറം ജില്ല, കിഴക്ക് വയനാട് ജില്ല, പടിഞ്ഞാറ് അറബിക്കടല്‍ എന്നിവയാണ് കോഴിക്കോടിന്റെ അതിര്‍ത്തികള്‍. കേരളത്തിലെ മഹാനഗരങ്ങളില്‍ ഒന്നായ കോഴിക്കോട് നഗരമാണ് ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകരഎന്നിവയാണ് ജില്ലയിലെ മൂന്നു താലൂക്കുകള്‍.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
വാസ്കോ ഡി ഗാമയുടെ വരവിനു മുന്‍പുള്ള കോഴിക്കോടിന്‍റെ ചരിത്രം വളരെ അവ്യക്തമാണ്. ഇബ്നു ബത്തൂത്ത, അബ്ദുള്‍ റസാഖ്, നിക്കോളോ കോണ്ടി എന്നീ വിദേശ സഞ്ചാരികളുടെ യാത്രാവിവരണക്കുറിപ്പുകളെയും മറ്റു സാഹിത്യരചനകളെയുമാസ്പദമാക്കിയാണ് അക്കാലത്തെ ചരിത്ര രചന നടത്തിയത്. ഇവ കൂടുതലും ഊഹങ്ങള്‍ മാത്രമാണ്. എന്നാല്‍ വാസ്കോ ഡി ഗാമയുടെ വരവിനുശേഷം ഉള്ളതിന് വിശ്വസനീയമായ രേഖകള്‍ ഉണ്ട്.
ആദിവാസികളായ വില്ലവരെയും മ്മീനവരെയും മറ്റും തോല്പിച്ച യാദവന്മാരും നാഗന്മാരും ആദ്യമായി കേരളത്തില്‍ കുടിയേറിയത് മലബാറിലെ ഈ പ്രദേശങ്ങളിലാണ്. ഇത് ക്രി,മു. ആയിരം അണ്ടോടടുത്ത് എന്നാണ് എന്നു കരുതുന്നു. [1] പുരാതന കാലം മുതല്‍തന്നെ സഞ്ചാരികളുടെ പറുദീസയായിരുന്നു കോഴിക്കോട്. ചൈനീസ് സഞ്ചാരിയായ സെങ്ങ് ഹി പോര്‍ട്ടുഗീസ് നാവികനായ വാസ്കോ ഡി ഗാമ എന്നിവരുടെ ആഗമനത്താല്‍ ശ്രദ്ധേയമാണ് കോഴിക്കോട്. ഇവര്‍ക്കു മുന്നേ തന്നേ അറബികളും തുര്‍ക്കികളും റൊമാക്കാരും ഇവിടങ്ങളില്‍ എത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വ്യാപാരത്റ്റിന്‍റെ ഭാഗമായി കോഴിക്കോടും ചില്ലറ വ്യാപാരങ്ങള്‍ നടന്നിരുന്നു.
കോഴിക്കോടിനെപ്പറ്റി എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമേ ചരിത്രത്തില്‍ കൂടുതല്‍ പ്രതിപാദിച്ചുകാണുന്നുള്ളൂ. എട്ട് മുതല്‍ പന്ത്രണ്ട് നൂറ്റാണ്ടുകള്‍ വരെ കോഴിക്കോടിന്‍റെ ആധിപത്യം പോര്‍ളാതിരിമാര്‍ക്കായിരുന്നു.[2] ഇവരുടെ കാലത്ത് തൊഴിലധിഷ്ടിതമായും ജാതിവ്യ്വസ്ഥക്കധിഷ്ടിത്മായും സാമൂഹ്യജീവിതം ക്രമീകരിക്കപ്പെട്ടു, അതിനു മുന്ന് വിവേചന രഹിതമായിരുന്നു ഒട്ടുമിക്ക സമൂഹങ്ങളിലും വ്യ്വസ്ഥിതികള്‍. ഗോത്രപ്രമാണിമാര്‍ ഭൂവുടമകളായും നാടുവാഴികളായും ഉയര്‍ത്തപ്പെട്ടു. മറ്റുള്ളവര്‍ അവര്‍ക്കു വിധേയരായി കൃഷി ചെയ്തു കഴിഞ്ഞു വന്നു. സാമൂതിരി കോഴിക്കോടിന്‍റെ അധിപതി ആയതോടെ അറബികളുടെ സഹായത്താല്‍ വാണിജ്യകേന്ദ്രം എന്ന നിലയില്‍ കോഴിക്കോടിനു പ്രാധാന്യം ഏറി. മറ്റു രാജക്കാന്മാരെ തോല്പിക്കാന്‍ സാമൂതിരിക്ക് മുസ്ലീങ്ങള്‍ നല്ല സഹായം ചെയ്തു വന്നു. അങ്ങനെ കൊച്സി വരെയുള്ള പ്രദേശങ്ങളുടെ അധിപനായി സാമൂതിരി മാറി.
സാമൂതിരിയുടെ കാലത്ത് വിദേശികളും സ്വദേശികളുമായി നിരന്തരം യുദ്ധം തുടര്‍ന്നിരുന്നു. അതു കൊണ്ട് കാര്യമായവികസനങ്ങള്‍ നടന്നു കാണുന്നില്ല. എങ്കിലും സാംസ്കാരിക രംഗത്ത് രേവതി പട്ടത്താനവും വിദ്വല്‍ സദസ്സുമെല്ലാം സാമൂതിരിമാരുടെ സംഭാവനകളാണ്. ഹൈദരലിയുടെ മൈസൂര്‍ പടയുടെ മുന്നില്‍ അവസാനം സാമൂതിരി അടിയറവു പറഞ്ഞു. പിന്നീട് വന്ന ടിപ്പു സുല്‍ത്താനും കോഴിക്കോടില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. മതപരിവര്‍ത്തനത്തിലും പീഡനത്തിലും ഭയന്ന് നിരവധി സവര്‍ണ്ണജാതിക്കാര്‍ തെക്കോട്ട് പലായനം ചെയ്തു. സവര്‍ണ്ണ ജാതിക്കാരുടെ പീഡനങ്ങളേറ്റിരുന്നവരും ജാതി ഭ്രഷ്ട് ഉണ്ടായിരുന്നവരും എന്നു വേണ്ട ഒട്ടനവധി പേര്‍ ഇസ്ലാം മതം സ്വീകരിച്ചു.വസ്ത്രധാരണത്തിലും മാറ്റങ്ങള്‍ വന്നു. ഇവിടെ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും, ബഹുഭാര്യത്വം, ബഹുഭര്‍ത്ത്വത്വം, മാറുമറക്കാനുള്ള അധികാരം തുടങ്ങിയവ നിര്‍ത്താന്‍ ടിപ്പു സുല്‍ത്താന്‍ നിയമങ്ങള്‍ കൊണ്ടുവന്നു. കോഴിക്കോട് ഗതാഗത യോഗ്യമാക്കിയത് ടിപ്പുവാണെന്നു പറയാം. പാലങ്ങളും ചുരങ്ങളും നിര്‍മ്മിച്ചു. ഭൂവുടമകള്‍ ഭൂനികുതി നല്‍കണമെന്ന നിയമം ആദ്യമായി നടപ്പില്‍ വരുത്തിയത് ടിപ്പു സുല്‍ത്താനാണ്.[3]
1792 മുതല്‍ 1805 വരെ മലബാറിന്‍റെ ഭാഗമായിരുന്ന ഇവിടത്തെ ഭരണം ബോംബെ കമ്മീഷണരുടെ കീഴിലായിരുന്നു. 1805-ല് മലബാര്‍ മ്ദ്രാസ് പ്രൊവിന്‍സിന്‍റെ ഒരു ജില്ലയാകി. കോഴിക്കോട് താലൂക്ക് ഒട്ടാകെ പന്ത്രണ്ട് സബ് ഡിവിഷനുകളും മുപ്പത്തൊന്ന് അംശങ്ങളും 128 ദേശങ്ങളും ആയി വീഭജിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഈ താലൂക്കില്‍ കോഴിക്കോട്, ചേവായൂര്‍, കുന്നമംഗലം, കൊടുവള്ളി, എന്നിങ്ങനെ 4 ഫര്‍ക്കകളും 72 അംശങ്ങളും ഉണ്ടായിരുന്നു. നല്ല കൃഷിക്കാര്‍ തറവാട്ടുകാരായി. സാമ്പത്തികശേഷിയുള്ള സവര്‍ണ്ണകുടുംബങ്ങലിലെ ആള്‍ക്കാരെയാണ് അംശം ഭരിക്കാന്‍ ഏല്പിച്ചിരുന്നത്. 1961-ല് ഭരണഘടനയുടെ പുന: സംഘടനവരെ ഈ കിഴ്വഴക്കം തുടര്‍ന്നു. 1957 ജനുവരി 1-ന് കോഴിക്കോട് ജില്ല രൂപീകൃതമായി. കാലക്രമത്തില്‍ ഈ ജില്ല വീണ്ടും വിഭജിച്ച് മലപ്പുറം, വയനാട് എന്നീ ജില്ലകള്‍ക്ക് രൂപം കൊടുത്തു.
[തിരുത്തുക] സംസ്കാരം
കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നും വ്യത്യസ്തമായ ജീവിതശൈലിയും സംസ്കാരവുമാണ് കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ പിന്തുടരുന്നത്. മുസ്ലീം സംസ്കാരത്തിന്റെ സ്വാധീനം കൊണ്ടാവാം ഇവിടത്തെ ജനങ്ങളുടെ സംസാരിക്കുന്ന മലയാളത്തില്‍ അറബി ഭാഷയുടെ കലര്‍പ്പുകാണാം. നൂറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ വ്യാപാരങ്ങള്‍ നടന്നിരുന്നതിനാല്‍ പല രാജ്യക്കാരുടെയും സംസ്കാരവുമായി ഇഴുകിച്ചേര്‍ന്നാണ് കോഴിക്കോട് രൂപം പ്രാപിച്ചത്. പാര്‍സികള്‍, ഗുജറാത്തികള്‍, മാര്‍വാഡികള്‍, തമിഴര്‍, തെലുങ്കര്‍ എന്നിങ്ങനെ ഒട്ടനവധി ദേശക്കാര്‍ ഇന്നിതിനെ സ്വന്തമാക്കിക്കഴിഞ്ഞു. നാടുവാഷികളും രാജാക്കന്മാരും നമ്പൂതിരിമാരെക്കോണ്ട് ഒട്ടനവധി ക്ഷേത്രങ്ങള്‍ അഥവാ തളികള്‍ നിര്‍മ്മിച്ചു. ക്രിസ്തുമതക്കാരുടെ ആഗമനന്ത്തിനു മുന്നേ തന്നെ ജൈനമതക്കാര്‍ കോഴിക്കോട് ഉണ്ടായിരുന്നു, പോര്‍ത്റ്റുഗീസുകാരുടെ വരവിന് ശേഷമാണ് കൃസ്തീയദേവാലയങ്ങള്‍ നിലവില്‍ വന്നത്. സുറിയാനി കൃസ്ത്യാനികളും പിന്നീട് വന്നു ചേര്‍ന്നു. സാമ്പത്തിക വിദ്യാഭ്യാസ മേഖലയില്‍ ഇവരുടെ സംഭാവനകള്‍ എടുത്തു പറയത്തക്കതാണ്.
ആനന്ദമതം, ആര്യസമാജം, ബ്രഹ്മസമാജം, സിദ്ധസമാജം, ആത്മവിദ്യാസംഘംഎന്നിങ്ങനെ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഇവിടെ വേരൊടിയിട്ടുണ്ട്. അയിത്തത്തിനും ജാതിസ്പര്‍ദ്ധക്കുമെതിരെ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവ സഹായകമായി.
വടക്കന്‍ പാട്ടുകളുടെയും മാപ്പിളപ്പാട്ടുകളുടെയും നാടാണ് കോഴിക്കോട്. മലയാളികളുടെ സംസ്കാരവുമായി ബന്ധമില്ലാത്ത ഗസല്‍ സംഗീതത്തോടും ഈ ജില്ലാനിവാസികള്‍ക്ക് പ്രത്യേക അഭിനിവേശമുണ്ട്. അതുപോലെ തന്നെയാണ് ഫുട്ബോളും. ഈ കളി ഇവിടത്തെ ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നു പറയാം. ഫുട്ബോളിന്റെ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം അപ്രസക്തമാണെങ്കില്‍ക്കൂടി ലോകോത്തര താരങ്ങൽക്കെല്ലാം ഇവിടെ പ്രബലമായ ആരാധക വൃന്ദമുണ്ടെന്നത് ആരയും അത്ഭുതപ്പെടുത്തും.
[തിരുത്തുക] ഭൂമിശാസ്ത്രം
കോഴിക്കോടി ജില്ലയുടെ പടിഞ്ഞാറ് ഭാഗം തീരദേശപ്രദേശമാണ്. നിരവധി ബീടച്ചുകളള്ള ഈ പ്രദേശം മത്സ്യബന്ധനത്തിനും പ്രശസ്തമാണ്. അതേസമയത്ത്, കിഴക്ക് പ്രദേശം സഹ്യപര്‍വ്വതത്തിന്റെ ഭാഗമാണ്. ഇങ്ങനെ വളരെ അധികം വൈവിധ്യമുള്ള ഭൂപ്രകൃതിയാണ് കോഴിക്കോട് ജില്ലയുടേത്.
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്‍റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
- ↑ എം. രാധാകൃഷ്ണന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കൊട്, ഫെ. 2000, അവതാരിക-കോഴിക്കോടിന്‍റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി.
- ↑ വില്യം ലോഗന്‍ , “മലബാര്‍ മാനുവല്‍” 1887ല്‍ പ്രസിദ്ധീകരിച്ചത്
കേരളത്തിലെ ജില്ലകള്‍ | |
---|---|
കാസര്‍ഗോഡ് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം |
കോഴിക്കോട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
എസ്.എം. തെരുവ്• കല്ലായി• കാപ്പാട്• ബേപ്പൂര്‍• തുഷാരഗിരി• കീര്‍ത്താട്സ്• മാനാഞ്ചിറ മൈതാനം• തളിയമ്പലം• കടലുണ്ടി• കോഴിക്കോട് ബീച്ച്• കുഞ്ഞാലിമരക്കാരുടെ വീട്• ഒതേനന്റെ വീട്• കുറ്റിച്ചിറ മോസ്ക്• വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം• സി.എസ്.ഐ. പള്ളി• കക്കയം• തിക്കൊടി• പെരുവണ്ണാമുഴി• വെള്ളരി മല |