കൊട്ടിയൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് കൊട്ടിയൂര്‍. തെക്കിന്റെ കാശി എന്നും കൊട്ടിയൂര്‍ അറിയപ്പെടുന്നു.
കൊട്ടിയൂരില്‍ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവിടത്തെ ശിവക്ഷേത്രം പ്രശസ്തമാണ്. പല സ്ഥലങ്ങളില്‍ നിന്നും ഇവിടത്തെ 28 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് ആളുകള്‍ ഒത്തുകൂടുന്നു.
മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂണ്‍ മാസങ്ങളില്‍) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു.
തവിനാള്‍ ഗ്രാമത്തിലെ മുതിരിക്കാവ് ക്ഷേത്രത്തില്‍ നിന്നും ഒരു വാള്‍ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവന്‍ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരിക്കാവില്‍ ഈ വാള്‍ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു.
ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകള്‍ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തില്‍ നെയ്യഭിഷേകം, ഇളനീര്‍ അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളില്‍ നടക്കുക.