കോരപ്പുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോരപ്പുഴ | |
---|---|
ഉത്ഭവം | അരിക്കന്കുന്നി |
നദീമുഖം | അറബിക്കടല്‍ |
നദീതട രാജ്യം/ങ്ങള് | ഇന്ത്യ |
നീളം | 40 കി.മി. (130 മൈല്‍) |
ഉത്ഭവ സ്ഥാനത്തെ ഉയരം | 610 മീ |
നദീതട വിസ്തീര്‍ണം | 624 ച.കി.മി. (244 ച.മൈല്‍) |
എലത്തൂര്‍പ്പുഴ എന്നും അറിയുന്ന കോരപ്പുഴ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ കൂടി ഒഴുകുന്ന ചെറിയ പുഴയാണ്. അകലാപ്പുഴയും പൂനൂര്‍പ്പുഴയുമാണ് കോരപ്പുഴയുടെ പ്രധാന പോഷക നദികള്‍. ഇവ വയനാട് ജില്ലയിലെ പര്‍വതനിരകളില്‍ നിന്ന് ഉല്‍ഭവിക്കുന്നു. എലത്തൂര്‍ വെച്ച് കോരപ്പുഴ അറബിക്കടലില്‍ ലയിക്കുന്നു. പുഴയുടെ കടലിനോട് ചേര്‍ന്നുള്ള 25 കിലോമീറ്റര്‍ ദൂരം ജലഗതാഗത യോഗ്യമാണ്.
പണ്ടത്തെ മലബാര്‍ ജില്ലയിലെ വടക്കന്‍ മലബാറിനും തെക്കന്‍ മലബാറിനും ഇടയ്ക്കുള്ള അതിര്‍ത്തിയായി കോരപ്പുഴയെ കരുതിയിരുന്നു. 20-ആം നൂറ്റാണ്ടുവരെ വടക്കന്‍ മലബാറിലെ നായര്‍ ജാതിക്കാര്‍ക്ക് കോരപ്പുഴയ്ക്കു വടക്കുള്ളവരുമായി വിവാഹബന്ധം സ്വീകാര്യമായിരുന്നില്ല. അങ്ങനെ ചെയ്യുന്ന സ്തീകളെ ഭ്രഷ്ട് കല്‍പ്പിച്ച് സമുദായത്തില്‍ നിന്നു പുറത്താക്കിയിരുന്നു.
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] അനുബന്ധം
- വിവരങ്ങള്‍. കേരള നദീജല സംരക്ഷണ സമിതി. ശേഖരിച്ച തീയതി: January 26, 2006.
- മലബാര്‍ മാനുവല്‍ (രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് വില്യം ലോഗന്, ആദ്യം പ്രസിദ്ധീകരിച്ചത് 1887-ല്‍, ഏഷ്യന്‍ എഡ്യുക്കേഷണല്‍ സര്‍വീസസ് 1951-ല്‍ പുന:പ്രസിദ്ധീകരിച്ചു.
- മലബാറിലെ നായന്മാര് വാല്യം III എഫ്. ഫാസെറ്റ്, ആദ്യം പ്രസിദ്ധീകരിച്ചത് 1901-ല്‍.