കേരളത്തിലെ നദികളുടെ പട്ടിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ പട്ടിക അവയുടെ നീളം അനുസരിച്ച് താഴെ ചേര്‍ത്തിരിക്കുന്നു. നദികളുടെ പോഷക നദികളും കാണാം. എല്ലാ നദികളും പശ്ചിമഘട്ടത്തില്‍നിന്നും ഉല്‍ഭവിച്ച് കേരളത്തിലെ കായലുകളിലോ അറബിക്കടലിലോ ചെന്നു ചേരുന്നു. ബ്രാക്കറ്റില്‍ നദികളുടെ നീളം കൊടുത്തിരിക്കുന്നു.
കബിനി നദി, ഭവാനി നദി, പാംബാര്‍ നദി എന്നിവ കേരളത്തില്‍ നിന്നും ഉല്‍ഭവിച്ച് കിഴക്ക് തമിഴ്നാട്ടിലേക്ക് ഒഴുകുന്നു.
- പെരിയാര്‍ നദി (244)
- ഭാരതപ്പുഴ (209)
- പമ്പാ നദി (196)
- ചാലിയാര്‍ (169)
- ചാലക്കുടിപ്പുഴ (169)
- കടലുണ്ടിപ്പുഴ (130)
- അച്ചന്കോവിലാറ് (128)
- കല്ലടയാറ് (121)
- മൂവാറ്റുപുഴയാറ് (121)
- വളപട്ടണം നദി (110)
- ചന്ദ്രഗിരി പുഴ (105)
- മണിമലയാറ് (90)
- വാമനപുരം നദി (88)
- കുപ്പം നദി (88)
- മീനച്ചിലാറ് (78)
- കുറ്റ്യാടി നദി (74)
- കരമനയാറ് (68)
- ശിരീയ നദി (68)
- കരിങ്ങോട് നദി (64)
- ഇത്തിക്കരയാറ് (56)
- നെയ്യാര്‍ (56)
- മാഹി പുഴ (54)
- കീച്ചേരി പ്പുഴ (51)
- പ്രമ്പാ നദി (51)
- ഉപ്പാല നദി (50)
- കരുവണ്ണൂര്‍ നദി (48)
- അഞ്ചരക്കണ്ടിയാറ് (48)
- തിരൂര്‍ പുഴ (48)
- നീലേശ്വരം നദി (46)
- പള്ളിക്കല്‍ നദി (42)
- കോരപ്പുഴ (40)
- മോഗ്രാല്‍ നദി (34)
- കാവേരിപ്പുഴ (31)
- പുഴക്കല്‍ ആറ് (29)
- മാനം നദി (27)
- തലശ്ശേരി ആറ് (28)
- ചിറ്റേരി നദി (25)
- കല്ലായിപ്പുഴ (22)
- രാമപുരം നദി (19)
- അയിരൂര്‍ നദി (17)
- ബാങ്ര മഞ്ജേശ്വര നദി (16)