വൃത്തം: ഗീതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീതി: ഒരു സംസ്കൃതമാത്രാവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
ആര്യ എന്ന മാത്രാവൃത്തത്തിന്റെ ലക്ഷണത്തെ അടിസ്ഥാനത്തിലാണു ഗീതിയുടെ ലക്ഷണം പറഞ്ഞിരിക്കുന്നതു്.
- ആര്യാപൂര്വ്വാര്ദ്ധത്തി-
- ന്നുരചെയ്തിട്ടുള്ള ലക്ഷണം തന്നെ
- മാറ്റാതെയുത്തരാര്ദ്ധ-
- ത്തിനുമുപയോഗിക്ക ഗീതിയാമെന്നാല്.
അതായതു്, ആര്യാവൃത്തത്തിന്റെ പൂര്വ്വാര്ദ്ധത്തിനു പറഞ്ഞ ലക്ഷണം തന്നെ പൂര്വ്വാര്ദ്ധത്തിനും ഉത്തരാര്‍ദ്ധത്തിനും ഉപയോഗിച്ചാല്‍ ഗീതിയായി.
ആര്യയുടെ പൂര്‍വ്വാര്‍ദ്ധത്തിന്റെ ലക്ഷണം ഇങ്ങനെയാണു്:
- ഏഴു ഗണം ഗുരുവൊന്നും
- വേണം ജഗണം വരാതെയൊറ്റകളില്‍
- ഷഷ്ഠമിതോ ലഘുമയമോ
- വരണമിതാര്യയ്ക്കു പൂര്‍വ്വാര്‍ദ്ധം.
അപ്പോള്‍ ഗീതിയുടെ ലക്ഷണം ഇങ്ങനെ സംഗ്രഹിക്കാം:
- നാലു മാത്രകളുള്ള ഏഴു ഗണങ്ങളും പിന്നെ ഒരു ഗുരുവും ചേര്‍ന്നതാണു പൂര്‍വ്വാര്‍ദ്ധവും ഉത്തരാര്‍ദ്ധവും.
- നാലു മാത്രകള്‍ എന്നു പറയുമ്പോള്‍ വിധം വരാം-ഗുരുമയം (- -), ഭഗണം (- v v), ജഗണം (v - v), സഗണം (v v -), ലഘുമയം (v v v v).
- ഇവയില്‍ ജഗണം (v - v) 1, 3, 5, 7 എന്നീ ഗണങ്ങളായി വരാന്‍ പാടില്ല.
- ആറാമത്തെ ഗണം ജഗണമോ (v - v) ലഘുമയമോ (v v v v) ആവണം. ലഘുമയമായാല്‍ അതിന്റെ ആദ്യത്തെ ലഘുവിനു ശേഷം യതി വേണം.
[തിരുത്തുക] ഉദാഹരണങ്ങള്‍
[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങള്‍
- ഗീതിയുടെ ഉത്തരാര്‍ദ്ധത്തിന്റെ ഏഴാമത്തെ നാലു മാത്രയുള്ള ഗണത്തിനു പകരം ഒരു ലഘു മാത്രം വന്നാല്‍ ആര്യ എന്ന വൃത്തം.