ചെട്ടിക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെട്ടിക്കുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം അധവാ ശ്രീദേവി ക്ഷേത്രം കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ആണ് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വം കണക്കുകള്‍ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തില്‍ നിന്നാണ്.
[തിരുത്തുക] ഉത്സവങ്ങള്‍
ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വര്‍ഷവും ഫെബ്രുവരി - മാര്‍ച്ച് കാലയളവില്‍ ആണ് ഈ ഉത്സവം നടക്കുന്നത്. ഭക്തജനങ്ങള്‍ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതല്‍ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവില്‍ കുട്ടി ഉപവസിക്കുന്നു. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം വെള്ളിക്കമ്പികള്‍ കൊണ്ട് ചുറ്റിക്കെട്ടി ആണ്‍കുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.
എല്ലാ ദിവസവും ക്ഷേത്രത്തില്‍ ചണ്ടാട്ടം വഴിപാടായി നടത്തുന്നു. 2010 വരെ ദിവസം 9 ആള്‍ക്കാര്‍ വീതം ഈ വഴിപാട് മുന്‍കൂര്‍ ഉറപ്പിച്ചു കഴിഞ്ഞു.
ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമന്‍, പാഞ്ചാലി, ഹനുമാന്‍ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലില്‍ എത്തിക്കുന്നു. രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലില്‍ ഉള്ള ഓരോ രൂപങ്ങളെയും സന്ദര്‍ശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങള്‍ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു.