ഡിലനോയ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂസ്റ്റന്‍സ് ബെനിഡിക്റ്റസ് ഡിലെനോയ് [1] ;(Captain Eustance Benedictus De Lennoy Also spelt as De Lannoy) ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടേ നാവിക സേന കമാണ്ടരും പിന്നീട് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന്റെയും ധര്‍മ്മ രാജാവിന്റേയും സൈന്യാധിപനായ് തിരുവിതാംകൂറിനു വേണ്ടി സെവനമനുഷ്ഠിച്ച ഡച്ചുകാരന്‍.
[തിരുത്തുക] തിരുവിതാംകൂറില്‍
1741 ആഗസ്റ്റ് 10-നു കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ തിരുവിതാംകൂര്‍ സൈന്യത്തൊട് പരാജയപെട്ട ഡിലനോയേയും കൂടിയുണ്ടായിരുന്ന 4 പെരെയും തടവുകാരാക്കി. മഹാരാജാവ് അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം മനസിലാക്കി തന്റെ സൈന്യത്തിന്റെ സൈന്യാധിപനാക്കി (വലിയകപ്പിത്താന്‍). ഒരു കഴിവുള്ള യുദ്ധതന്ത്രജ്ഞനായ ഡിലനോയ് തിരുവിതാംകൂര്‍ സൈന്യത്തേ യുറോപ്പിയന്‍ മാതൃകയില്‍ സംഘടിപ്പിക്കുകയും തോക്ക്, പീരങ്കി മുതലായ യുറോപ്യന്‍ യുദ്ധമുറകള്‍ പരിശീലിപ്പികുകയും ചെയ്തു. ഉദയഗിരി, പത്മനാഭപുരം, കൊല്ലം, മാവേലിക്കര, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ കോട്ടകള്‍ ബലപെടുത്തുകയും ചെയ്യ്തു. ആറ്റിങ്ങല്‍,കൊല്ലം,കായംകുളം,പന്തളം,അമ്പലപുഴ,ഇടപള്ളീ,തെക്കുംകൂര്‍,വടക്കുംകൂര്‍ എനീ നാട്ടു രാജ്യങ്ങളേ തിരുവിതാംകൂറിലേക്കു ചേര്‍ക്കുന്നതില്‍ ഡിലനോയുടെ യുദ്ധതന്ത്രങ്ങള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനേ ഏറെ സഹായിച്ചിരുന്നു.
1789ല്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ തടഞ്ഞ നെടുങ്കോട്ടയുടെ രൂപകല്പന ചെയ്യ്തു മെല്‍നൊട്ടം വഹിച്ചതു ഡിലനോയ് ആയിരുന്നു.
1741 മുതല്‍ 1777 വരെ തിരുവിതാംകൂറിനേ സേവിച്ച ഈ ഡച്ചുക്കാരന്‍ 1777 ജൂണ്‍ 1-നു ഉദയഗിരി കോട്ടയില്‍ വെച്ച് മരിച്ചു.
[തിരുത്തുക] കുറിപ്പുകള്‍
- ↑ യൂസ്റ്റഷ്യസ് ബനിഡിക്റ്റസ് ഡിലനോയ് എന്നും എഴുതപെടുന്നു.