തൊടുപുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൊടുപുഴ ഇടുക്കി ജില്ലയിലെ പ്രധാന പട്ടണമാണ്.മൂവാറ്റുപുഴ,പാലാ തുടങ്ങിയവ സമീപ പട്ടണങ്ങളാണ്. തൊടുപുഴ എറണാകുളം പട്ടണത്തില്‍ നിന്നും ഏകദേശം 59 കി.മീ. ദൂരെയാണ്.
തൊടുപുഴ പട്ടണത്തില്‍ക്കൂടി ഒഴുകുന്ന നദിയുടെ പേരും തൊടുപുഴ എന്നാണ്.
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ സര്‍ക്കാര്‍ ഇടപെട്ട് ഈ പട്ടണത്തെ ആധുനീകരിക്കാനുള്ള പല പദ്ധതികളും നടന്നുവരുന്നു. ഒരിക്കല്‍ തൊടുപുഴ തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ ഭാഗമായിരുന്നു.
തൊടുപുഴ കേരളത്തിലെ പല ഉയര്‍ന്ന സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടം ആണ്. ഇവിടത്തെ ജനസംഖ്യ ഏകദേശം അമ്പതിനായിരം ആണ്. ജനങ്ങള്‍ പ്രധാനമായും കൃഷിയേയും വ്യവസായത്തേയും ആശ്രയിക്കുന്നു. തൊടുപുഴ ഉയര്‍ന്ന പ്രദേശമല്ലെങ്കിലും ഉയര്‍ന്ന കുന്നുകളും മറ്റും ഇവിടെ ധാരാളമുണ്ട്. പണ്ട് ഇത് എറണാകുളം ജില്ലയുടെ തന്നെ ഭാഗമായിരുന്നു. പച്ചപ്പരവതാനി വിരിച്ച ഈ ഭൂപ്രദേശം വിനോദസഞ്ചാരികളുടെ ഒരു ആകര്‍ഷണകേന്ദ്രമാണ്. വിഖ്യാതമായ ജലവൈദ്യുത പദ്ധതിയായ ‘മലങ്കര അണക്കെട്ട്‘ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.
ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളും സിറിയന്‍ കത്തോലിക്കരുമാണ്. കൂടാതെ മുസ്ലിം മതവിഭാഗവുമുണ്ട്.
തൊടുപുഴയില്‍ നിന്നും ഏകദേശം 7 കി.മീ. അകലെ മുട്ടം സ്ഥിതിചെയ്യുന്നു. പ്രശസ്തമായ മഹാത്മാഗാന്ധി സര്‍വ്വകലാശാല എഞ്ജിനീയറിംഗ് കോളേജ് ഇവിടെയാണ്.
പാലാ തൊടുപുഴയുടെ തെക്ക് കിഴക്കായി 30 കി.മീ. അകലെയുള്ള ഒരു പട്ടണമാണ്.
തൊടുപുഴയുടെ പൗരോഹിത്യഭൂമിയായ മുതലക്കോടം തൊടുപുഴയില്‍ നിന്നും 3 കി.മീ. കിഴക്ക് സ്ഥിതി ചെയ്യുന്നു. പേരുകേട്ട സെന്റ് ജോര്‍ജ് പള്ളി ഇവിടെയാണ്.