ഇടുക്കി ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടുക്കി ജില്ല | |
അപരനാമം: | |
വിക്കിമാപ്പിയ -- {{{latd}}}° N {{{longd}}}° E |
|
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | പൈനാവ് |
ഭരണസ്ഥാപനങ്ങള്‍ | ജില്ലാ പഞ്ചായത്ത് ജില്ലാ കലക്‍ട്രേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്‍ടര്‍ |
|
വിസ്തീര്‍ണ്ണം | 5105.22ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ (2001) പുരുഷന്‍മാര്‍ സ്ത്രീകള്‍ സ്ത്രീ പുരുഷ അനുപാതം |
1129221 {{{സ്ത്രീ പുരുഷ അനുപാതം}}} |
ജനസാന്ദ്രത | 259/ച.കി.മീ |
സാക്ഷരത | {{{സാക്ഷരത}}} % |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
--- +91486 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | ഇടുക്കി അണക്കെട്ട്, തേക്കടി, മൂന്നാര്‍, മാട്ടുപ്പെട്ടി |
ഇടുക്കി കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ല, ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങള്‍. 5105.22 ച.കി. വിസ്തീര്‍ണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 13 ശതമാനം വരും) ഇടുക്കി ജില്ലയാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ ഏക ജില്ലയും ഇതാണ്. ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട് എന്നിവയാണ് ജില്ലയിലെ താലൂക്കുകള്‍. തൊടുപുഴയാണ് ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ദേവികുളം,അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍.
വൈദ്യുതോല്‍പ്പാദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളില്‍ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കി അണക്കെട്ട് ഇവിടെയാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്.
വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു മേഖല.
ഉള്ളടക്കം |
[തിരുത്തുക] അതിര്‍ത്തികള്‍
വടക്ക് തൃശ്ശൂര്‍ ജില്ല, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ല, കിഴക്ക് തമിഴ്നാട്ടിലെ മദുര ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകള്‍, തെക്ക് പത്തനംതിട്ട ജില്ലയുമാണ് ഇടുക്കി ജില്ലയുടെ അതിര്‍ത്തികള്‍.
[തിരുത്തുക] ചരിത്രം
കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ദേവീകുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയില്‍ ആയിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂര്‍ക്കാടും ഒഴികെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് 1972 ജനുവരി 26 നാണ് ഇടുക്കി ജില്ല രൂപം കോണ്ടത്. തുടക്കത്തില്‍ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത്.
കുറവന്‍ കുറത്തി എന്ന മലകള്‍ക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്
[തിരുത്തുക] ഭൂപ്രകൃതി
കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങള്‍ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികള്‍ ഇവിടെയുണ്ട്. അവയില്‍ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി അടിമാലിക്കടുത്തുള്ള കുട്ടമ്പുഴ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാല്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ശാസ്ത്രീയമായ കൃഷിരീതികള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.
[തിരുത്തുക] നദികളും അണക്കെട്ടുകളും
പെരിയാര്‍, തൊടുപുഴയാര്‍, താളിയാര്‍ എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍. പമ്പാനദി ഉല്‍ഭവിക്കുന്നതും ഇടുക്കി ജില്ലയില്‍ നിന്നാണ്. പെരിയാര്‍ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയില്‍ നിന്നും ഉല്‍ഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു. വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകള്‍ പെരിയാറിനു കുറുകേ നിര്‍മ്മിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട്, ഇടുക്കി ജലവൈദ്യുത പദ്ധതി, ഇടമലയാര്‍ ജലവൈദ്യുത പദ്ധതി, നിര്‍ദ്ധിഷ്ട ലോവര്‍ പെരിയാര്‍ പദ്ധതി മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ്.
കുന്ദള അണക്കെട്ട്, മാട്ടുപ്പെട്ടി അണക്കെട്ട്,ആനയിറങ്കല്‍ അണക്കെട്ട്,പൊന്മുടി അണക്കെട്ട്, കല്ലാര്‍കുട്ടി അണക്കെട്ട് തുടങ്ങിയവ പെരിയാറിന്റെ പോഷകനദികളില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളാണ്.
ദേവികുളം താലൂക്കിലെ ഇരവികുളം, ദേവികുളം തടാകങ്ങള്‍, തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറ എന്നിവ പ്രകൃതിദത്ത തടാകങ്ങളാണ്.
[തിരുത്തുക] സാമ്പത്തികം
കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളര്‍ത്തലും ഒരു വരുമാനമാര്‍ഗമാണ്. പുഷ്പങ്ങള്‍, കൂണ്‍ , മരുന്നുചെടികള്‍, വാനില മുതലായവയും ചില കര്‍ഷകര്‍ ഈയിടെയായി കൃഷിചെയ്തു വരുന്നു.
[തിരുത്തുക] കാര്‍ഷിക വിളകള്‍
സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകള്‍ക്ക് ഏറ്റവും അനുയോജ്യമാണ്.തേയില, കാപ്പി, റബ്ബര്‍, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകള്‍. കാര്‍ഷികോല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല. ചെറുകിടകര്‍ഷകരാണ് കൂടുതലെങ്കിലും തേയില, ഏലം മുതലായ തോട്ടങ്ങള്‍ നടത്തുന്നത് വന്‍കിട കാര്‍ഷിക കമ്പനികളാണ്.
[തിരുത്തുക] കാലി വളര്‍ത്തല്‍
ഇവിടുത്തെ സവിശേഷ കാലാവസ്ഥ കാലിവളര്‍ത്തലിന് അനുയോജ്യമാണ്. പശു, എരുമ, ആട് മുതലായവയാണ് പ്രധാന വളര്‍ത്തു മൃഗങ്ങള്‍. മാട്ടുപ്പെട്ടിയിലെ കാലിവളര്‍ത്തല്‍ കേന്ദ്രം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.
[തിരുത്തുക] വിനോദസഞ്ചാരം
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, അണക്കെട്ടുകള്‍, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ഈ സ്ഥലങ്ങള്‍ക്കടുത്തുള്ള മറ്റനേകം വിനോദസഞ്ചാരപ്രധാനമായ സ്ഥലങ്ങളും ഉണ്ട്.
[തിരുത്തുക] ഗതാഗതം
തീവണ്ടിപ്പാത ഇല്ലാത്തതിനാല്‍ റോഡുമാര്‍ഗം മാത്രമേ ഇടുക്കി ജില്ലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ദേശീയപാത 49, സംസ്ഥാനപാത 13,33 എന്നീ പാതകള്‍ ജില്ലയിലൂടെ കടന്നുപോകുന്നു.
[തിരുത്തുക] അടുത്തുള്ള വിമാനത്താവളങ്ങള്‍
- കൊച്ചി - 110 കി.മീ.
- മദുര - 200 കി.മീ.
[തിരുത്തുക] അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്
കേരളത്തിലെ ജില്ലകള്‍ | |
---|---|
കാസര്‍ഗോഡ് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം |