വൃത്തം: ദ്രുതവിളംബിതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്രുതവിലംബിതം: ഒരു സംസ്കൃതവര്‍ണ്ണവൃത്തം. ജഗതി എന്ന ഛന്ദസ്സില്‍ പെട്ട (ഒരു വരിയില്‍ 12 അക്ഷരങ്ങള്‍) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
ദ്രുതവിളംബിതമാം നഭവും ഭരം
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ന ഭ ഭ ര” എന്നീ ഗണങ്ങള്‍ വരുന്ന വൃത്തമാണു വംശസ്ഥം.
v v v - v v - v v - v -
[തിരുത്തുക] ഉദാഹരണങ്ങള്‍
- കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ എഴുതിയ മണിപ്രവാളശാകുന്തളം എന്ന ശാകുന്തളപരിഭാഷയില്‍ നിന്നു്.
- തളിരുപോലധരം സുമനോഹരം
- ലളിത ശാഖകള്‍ പോലെ ഭുജദ്വയം
- കിളിമൊഴിക്കുടലില്‍ കുസുമോപമം
- മിളിതമുജ്ജ്വലമാം നവയൌവനം