Talk:നാളികേരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊതിച്ച തേങ്ങയാണോ നാളികേരം, തേങ്ങ തന്നെയല്ലേ നാളികേരം. --പ്രവീണ്‍:സംവാദം 07:59, 6 ഫെബ്രുവരി 2007 (UTC)
- തെങ്ങും കല്പവൃക്ഷവും തമ്മിലുള്ള വ്യത്യാസം മാത്രമേ തേങ്ങയും നാളികേരവും തമ്മിലുള്ളൂ. അനാവശ്യമായ ഈ തര്‍ക്കം അവസാനിപ്പികാന്‍ അപേക്ഷിക്കുന്നു. അതുപോലെ ചകരിയും തൊണ്ടും അടങ്ങുന്ന ഭാഗത്തിന് മടല് എന്നു പറയാറില്ല. മടല് എന്നത് ഓല മടല്, പട്ട, മട്ടല്, കവണും പട്ട, എന്നിവയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കാറ് --സാദിക്ക് ഖാലിദ് 08:30, 6 ഫെബ്രുവരി 2007 (UTC)
എന്റെ അറിവില്‍ തേങ്ങയും നാളികേരവും ഒന്നാണ്. പക്ഷെ വ്യക്തമായി/ആധികാരികമായി പറയാനുള്ള രേഖകള്‍ ഇല്ല. പിന്നെ ഇത്തരം സംവദങ്ങള്‍ നല്ലതാണ്. ഇങ്ങനെ സംവാദങ്ങളില്‍ കൂടിയെ നമ്മുടെ തെറ്റുകള്‍ തിരുത്തപ്പെടുകയും അല്ലെകില്‍ പുതിയ അറിവുകള്‍ നേടുകയും ചെയ്യുകയുള്ളൂ. അതിനാല്‍ ഇതിനെ അനാവശ്യമായ ഒരു തര്‍ക്കം ആയി കാണേണ്ട. തെങ്ങും കല്പവൃക്ഷവും തമ്മിലുള്ള വ്യത്യാസം മാത്രമേ തേങ്ങയും നാളികേരവും തമ്മിലുള്ളൂ എന്ന വാദം ശരിയാണോ എന്ന് എനിക്കു സംശയം ഉണ്ട്.--Shiju Alex 08:37, 6 ഫെബ്രുവരി 2007 (UTC)
- ഇതേ തര്‍ക്കം User_talk:Sadik_khalid#തേങ്ങയും നാളികേരവും-ല്‍ വന്നതു കൊണ്ടാണ് അനാവശ്യമെന്നു വിശേഷിപ്പിച്ചത്. സംവാദങ്ങള്‍ നല്ലതുതന്നെയെന്നതില് എനിക്ക് എതിരഭിപ്രായമില്ല. തെങ്ങിന് കല്പവൃക്ഷം, കേരവൃക്ഷം എന്നും, തേങ്ങയ്ക്ക് കേരം, നാളികേരം എന്നും പര്യായങ്ങള്‍ ഉപയോഗിക്കാറുണ്ട്. --സാദിക്ക് ഖാലിദ് 14:12, 6 ഫെബ്രുവരി 2007 (UTC)
I don't think i have made an unnecessary talk either. as a reader i have my own doubts. sadik is contradicting what i have been hearing for the last 32 years. we call madal (pothi maDal) for the outer fibrous layer in thrissur area. if you are from any nearby place you will know. the debate will continue untill you prove it from an authenticated text or newspapaer that what you said is right. untill then let it remian that way. i will try to proove what i siad is right in my own ways. thank you. and pardon for the english. my keyman just crashed. and i need to restart this all over again. --ചള്ളിയാന് 16:15, 6 ഫെബ്രുവരി 2007 (UTC)
- എന്ററിവില് മടല് എന്നു പൊതുവേ പറയുന്നത് കണ്ണൂര്‍, കോട്ടയം മുതല്‍ തെക്കൊട്ടുള്ള ഭാഗങ്ങള്‍ മുതലായ പ്രദേശങ്ങളില്‍ ഓലയുടെ തടിയോടു ചേരുന്ന ഭാഗത്തിനാണ്. ചള്ളിയന് പറഞ്ഞ സാധനത്തിന് തൊണ്ട് എന്നും പറഞ്ഞുകേള്‍ക്കുന്നു. പിന്നെ കല്പവൃക്ഷം എന്നു പറയുന്നത് പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ ഒരു മരമല്ലേ. അത് കൊണ്ടാണ് തെങ്ങ് ലേഖനത്തില്‍ കേരളീയര്‍ അവര്‍ക്ക് എന്തും നല്കുന്ന വൃക്ഷം എന്ന അര്‍ത്ഥത്തില്‍ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു. എന്നെഴുതിയത്. അത് മുകളിലോട്ട് കേറ്റി ഇട്ടിട്ടുണ്ട്. കല്പവൃക്ഷത്തെ തെങ്ങിന്റെ പര്യായമായി കണക്കാക്കാമോ? ഇതുപോലുള്ള സംവാദങ്ങള്‍ അനാവശ്യമെന്നു കരുതേണ്ട കാര്യമില്ല എന്നെന്റെ അഭിപ്രായം കാരണം തൃശൂരില്‍ മടലെന്താണെന്ന് നമുക്ക് മനസ്സിലായില്ലേ--പ്രവീണ്‍:സംവാദം 06:55, 7 ഫെബ്രുവരി 2007 (UTC)
പ്രിയ ചള്ളിയാന്, ക്ഷമിക്കണം, ഞാന്‍ ആവശ്യമില്ലാതെ/സമയംകൊല്ലിയായ എന്ന അര്‍ത്ഥത്തിലാണ് അനാവശ്യം എന്നു പറഞ്ഞത് അത് താങ്ങള് തെറ്റിദ്ധരിച്ചതായി എനിക്കുതോന്നുന്നു. തര്‍ക്കവിഷയത്തില്‍ തെളിവും രേഖകളും കണ്ടെത്തി ഹാജരാക്കാന്‍ എനിക്ക് താല്പര്യമില്ല. ഇതുപോലെ സംവാദത്തിനുള്ള വക ഇനിയുമുണ്ട്. താങ്ങള്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. --സാദിക്ക് ഖാലിദ് 08:37, 7 ഫെബ്രുവരി 2007 (UTC)