വിക്കിപീഡിയ:പഞ്ചപ്രമാണങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയയുടെ എല്ലാ ഔദ്യോഗിക നയങ്ങളും മാര്‍ഗ്ഗരേഖകളും ചുരുക്കി പഞ്ചപ്രമാണങ്ങള്‍ ആക്കി എഴുതാം. വിക്കിപീഡിയയുടെ സ്വഭാവം ഈ പഞ്ചപ്രമാണങ്ങളാണ്.
വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്, സാധാരണ വിജ്ഞാനകോശങ്ങളുടേയും, വിശേഷാല്‍ വിജ്ഞാനകോശങ്ങളുടേയും, വാര്‍ഷികപ്രതികളുടേയും സ്വഭാവങ്ങള്‍ ഒന്നുചേര്‍ന്നതുമാണ്. വിക്കിപീഡിയ വിവിധ കാര്യങ്ങള്‍ വെറുതേ പ്രസ്താവിക്കാനുള്ള സ്ഥലമല്ല. വിക്കിപീഡിയ കണ്ടെത്തലുകള്‍ ആദ്യം പ്രസിദ്ധീകരിക്കാനുള്ള സൌകര്യം ചെയ്യുന്നില്ല. അതൊരു അപ്രസക്തമായ കാര്യങ്ങള്‍, മൃദുസ്തുതികള്‍, പൊങ്ങച്ചങ്ങള്‍, മറ്റ് വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ മുതലായ കാര്യങ്ങളുടെ സംഭരണിയുമല്ല. വിക്കിപീഡിയ അരാജകത്വത്തിന്റെ വക്ത്രമോ, ജനായത്തത്തിന്റെയോ ഏകാധിപത്യത്തിന്റേയോ വിളനിലമോ അല്ല. കൂടാതെ വിക്കിപീഡിയ നിഘണ്ടുവോ, വാര്‍ത്താപത്രമോ, ഗ്രന്ഥശാലയോ ആകാന്‍ ആഗ്രഹിക്കുന്നില്ല; വിക്കിപീഡിയയുടെ സഹോദരപ്രസ്ഥാനങ്ങള്‍ ഈ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്.
വിക്കിപീഡിയയില്‍ താങ്കളുടെ അഭിപ്രായങ്ങളോ, അനുഭവങ്ങളോ, ന്യായവാദങ്ങളോ ഇടരുത് — എല്ലാ ലേഖകന്മാരും വിക്കിപീഡിയയുടെ ഔദ്യോഗിക നയങ്ങള്‍ പാലിക്കാനും കൃത്യത പുലര്‍ത്താനും താത്പര്യപ്പെടുന്നു. |
|
വിക്കിപീഡിയക്ക് സന്തുലിതമായ കാഴ്ചപ്പാടുണ്ടാവണം, അതായത് നാം ലേഖനങ്ങളെ ഏതെങ്കിലും പ്രത്യേക വീക്ഷണകോണില്‍ നിന്നു മാത്രം സമീപിക്കരുത്. ചിലപ്പോള്‍ ഒന്നിലധികം കാഴ്ചപ്പടുകള്‍ കൃത്യതയോടെ വിക്കിപീഡിയയില്‍ നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ വായനക്കാര്‍ക്ക് സത്യമായിട്ടുള്ളതോ അല്ലെങ്കില്‍ ഏറ്റവും നല്ല വീക്ഷണകോണോ സ്വയം കണ്ടെത്താന്‍ സാധിക്കും. അതിനെതിരായ ഒരു ലേഖനം താങ്കള്‍ കണ്ടെത്തുകയാണെങ്കില്‍ താങ്കള്‍ക്ക് ആ ലേഖനത്തിന്റെ അസ്തിത്വത്തില്‍ സംശയിക്കാം. താങ്കളുടെ അഭിപ്രായങ്ങള്‍ ബന്ധപ്പെട്ട സംവാദം താളില്‍ നല്‍കുകയുമാവാം. | |
വിക്കിപീഡിയ തികച്ചും സ്വതന്ത്രമാണ് അതായത് ആര്‍ക്കും വിക്കിപീഡിയ തിരുത്താം. വിക്കിപീഡിയയുടെ ലേഖനങ്ങള്‍ ആരുടേയും സ്വന്തമല്ല; അത് ഗ്നു സ്വതന്ത്ര പ്രമാണ അനുമതി പ്രകാരം ആര്‍ക്കുവേണമെങ്കിലും പകര്‍ത്തുവാനും വിതരണം ചെയ്യാനും സാധിക്കുന്നതാണ്. ഒരു പ്രത്യേക വ്യക്തി ഏതെങ്കിലും പ്രത്യേക ലേഖനം നിയന്ത്രിക്കുന്നില്ല. താങ്കള്‍ എഴുതുന്ന ലേഖനം ആരെങ്കിലും ദയാരഹിതമായി തിരുത്തിയെഴുതുവാനോ പകര്‍ത്താനോ പുനരുപയോഗിക്കാനോ സാധ്യതയുണ്ട്. താങ്കള്‍ക്കും ധൈര്യപൂര്‍വ്വം അപ്രകാരം ചെയ്യാവുന്നതാണ്. അതിനാല്‍ പകര്‍പ്പവകാശമുള്ള പ്രമാണങ്ങള്‍ വിക്കിപീഡിയയില്‍ നല്‍കാതിരിക്കുക. | |
വിക്കിപീഡിയക്ക് ഒരു നിയമസംഹിതയുണ്ട്: സഹ വിക്കിപീഡിയരോട് താങ്കള്‍ക്ക് എത്ര യോജിക്കാന്‍ കഴിയില്ലെങ്കിലും അവരെ ബഹുമാനിക്കുക, ആരുടേയും മുന്നില്‍ തലകുനിക്കേണ്ട കാര്യവുമില്ല. ആരേയും വ്യക്തിപരമായി അധിക്ഷേപിക്കാതിരിക്കുക അല്ലെങ്കില്‍ പൊതുവായി വിധിക്കാതിരിക്കുക. നമുക്ക് ചിന്തിക്കാനും മെച്ചപ്പെടുത്തുവാനും 2,493 ലേഖനങ്ങളുണ്ടെന്ന കാര്യമോര്‍ക്കുക. തിരുത്തല്‍ യുദ്ധങ്ങള്‍ ഒഴിവാക്കുക. ഗുണവത്തായ കാര്യങ്ങള്‍ ആലോചിക്കുക. | |
വിക്കിപീഡിയയുടെ നിയങ്ങള്‍ താങ്കളെ വരിഞ്ഞുമുറുക്കിയിട്ടില്ല എല്ലാ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടാം, വിക്കിപീഡിയ മെച്ചപ്പെടണമെന്നുമാത്രം. ലേഖനങ്ങളെ മെച്ചപ്പെടുത്തുന്നതിലും, തിരുത്തുന്നതിലും, തലക്കെട്ട് മാറ്റുന്നതിലും സംശയിക്കപ്പെടേണ്ടതില്ല, വിജ്ഞാനകോശനിര്‍മ്മാണത്തോടൊപ്പം ലേഖകരുടെ സംതൃപ്തിയും വിക്കിപീഡിയ ലക്ഷ്യമാക്കുന്നുണ്ട്. താങ്കള്‍ക്കെന്തെങ്കിലും തെറ്റുപറ്റുമെന്നോ അത് ലേഖനം നശിപ്പിക്കുമെന്നോ ഭയക്കേണ്ടതില്ല. എല്ലാ മുന്‍തിരുത്തലുകളും വിക്കിപീഡിയ സംരക്ഷിച്ചു വെക്കുന്നു. അതുകൊണ്ട് തെറ്റുകള്‍ തിരുത്തുവാന്‍ എളുപ്പമാണ്. താങ്കളുടെ തിരുത്തലുകളും ഭാവിയിലേക്ക് സൂക്ഷിക്കുന്നുണ്ടെന്ന് ഓര്‍ക്കുക. |