വൃത്തം: പഞ്ചചാമരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചചാമരം: ഒരു സംസ്കൃതവര്‍ണ്ണവൃത്തം. അഷ്ടി എന്ന ഛന്ദസ്സില്‍ പെട്ട (ഒരു വരിയില്‍ 16 അക്ഷരങ്ങള്‍) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ജ ര ജ ര ജ” എന്നീ ഗണങ്ങളും ഒരു ഗുരുവും വരുന്ന വൃത്തമാണു പഞ്ചചാമരം.
v - v - v - v - v - v - v - v -
ലഘു, ലഘു, ലഘു, ഗുരു എന്നിങ്ങനെ 16 അക്ഷരങ്ങള്‍ ലഘുവും ഗുരുവും ഇടവിട്ടു് ഈ വൃത്തത്തില്‍ വരുന്നു. അതിനാല്‍ ഈ ലക്ഷണവും വൃത്തമഞ്ജരിയില്‍ ഉണ്ടു്.
ലഗം ലഗം നിരന്നു പത്തുമാറു പഞ്ചചാമരം
[തിരുത്തുക] ഉദാഹരണങ്ങള്‍
- സിസ്റ്റര്‍ മേരി ബെനീഞ്ജായുടെ “ലോകമേ യാത്ര” എന്ന കവിതയില്‍ നിന്നു്.
- അരിക്കകത്തു കൈവിരല്‍ പിടിച്ചുവച്ചൊരക്ഷരം
- വരച്ച നാള്‍ തുടങ്ങിയെന്റെ മേല്‍ഗതിയ്ക്കു വാഞ്ഛയാ
- പരിശ്രമിച്ച പൂജ്യപാദരായൊരെന്‍ ഗുരുക്കളെ--
- പ്പരം വിനീതയായി ഞാന്‍ നമസ്കരിച്ചിടുന്നിതാ!
- ശങ്കരാചാര്യര്‍ ധാരാളം സ്തോത്രങ്ങള്‍ ഈ വൃത്തത്തില്‍ എഴുതിയിട്ടുണ്ടു്. ഒരു ഗണപതീസ്തുതിയില്‍ നിന്നു്:
- മുദാ കരാത്തമോദകം, സദാ വിമുക്തി സാധകം,
- കലാധരാവദംസകം, വിലാസി ലോക രക്ഷകം,
- അനായകൈക നായകം, വിനാശിതൈഭദൈത്യകം,
- നതാശുഭാശു നാശകം, നമാമി തം വിനായകം
- രാവണന്‍ എഴുതിയെന്നു് ഐതിഹ്യങ്ങള്‍ പറയുന്ന ശിവതാണ്ഡവസ്തോത്രം ഈ വൃത്തത്തിലാണു്. ഒരു ശ്ലോകം:
- ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
- ഗളേऽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
- ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമഡ്ഡമര്‍വ്വയം
- ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം.