പത്രോസ് ശ്ലീഹാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്ലീഹന്മാര്‍ |
---|
|
പത്രോസ് അല്ലെങ്കില്‍ ശീമോന്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യരില്‍ ഒരാളാണ്. പത്രോസിന് കേഫാ അല്ലെങ്കില്‍ കീപ്പാ എന്നും ഒരു പേരുണ്ട്. ഈ വാക്കിന്‍റെ അര്‍ത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നല്‍കിയതായി വിശ്വസിക്കപ്പെടുന്നു.(മത്താ. 16:16-20) ബൈബിളിലെ നാല് സുവിശേഷങള്ളിലൂം അപ്പോസ്ത്തലപ്രവര്‍ത്തികളിലും ഇദ്ദേഹത്തിന്‍റെ ജീവിതാം പ്രതിപാദിച്ചീരിക്കുന്നു. ഇദ്ദ്ദേഹം ഗലീലക്കാരനായിരുന്ന മുക്കുവന്‍ ആയിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രീസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങളിലും(മത്താ. 16:18, യോഹ. 21:115-16) ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും(റോമിലെ മോര്‍ ക്ലീമീസ് കൊരീന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരിക്കുന്നു.
പുരാതന ക്രൈസ്തവ സഭകളായ കത്തോലിക്ക സഭ, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭ, പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്നിവ പത്രോസിനെ ഒരു വിശുദ്ധനായും റോമിലെ സഭാ സ്ഥാപകനായി കണക്കാക്കുന്നു കണക്കാക്കുന്നു. എന്നിരുന്നാലും ആ സ്ഥാനത്തിന്‍റെ പ്രാധാന്യത്തില് അഭിപ്രായ വ്യത്യാസമുണ്ട്. ചിലരാകട്ടെ അങനെ ഒരു സ്ഥാനം പത്രോസിനില്ലായിരുന്നു എന്നും അത് പില്‍ക്കാലാത്തെ കൂട്ടിച്ചേര്‍ക്കല്‍ ആയിരുന്നു എന്നും വാദിക്കുന്നു.
ചിലര്‍ ഇദ്ദേഹത്തെ അന്ത്യോക്യയുടെ മെത്രാപ്പൊലീത്തയായും പിന്നീട് റോമിന്റെ മെത്രാപ്പൊലിത്തയായും കണക്കാക്കപ്പെടുന്നു. ചിലരാകട്ടെ ആ സ്ഥാനം തന്റെ പിന്‍ഗാമികള്‍ക്ക് കൈമാറാനല്ലായിരുന്നു എന്ന് വാദിക്കുന്നു. മറ്റ് ചിലരാകട്ടെ ഇദ്ദേഹം ഒരു മെത്രാപ്പൊലീത്ത ആയിരുന്നു എന്നും കരുതുന്നില്ല. ചില പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ വിശുദ്ധന്‍ എന്ന പദവും ഉപയോഗിക്കാറില്ല.
റോമന്‍ രക്തസാക്ഷികളുടെ ചരിത്രം ഇദ്ദേഹത്തിന്‍റെയും പൌലോസ് ശ്ലീഹായുടേയും പെരുന്നാള്‍ ജൂണ്‍ 29ഇന്‍് ആഘോഷിക്കുന്നു. എന്നാല്‍ ക്ര്‌ത്യമായ മരണദിനം അതാണ് എന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഇല്ല. പാരമ്പര്യപ്രകാരം ഇദ്ദേഹത്തെ റോമന്‍ അധികാരികള്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തലകീഴായി കുരിശിച്ചു.