പി. കുഞ്ഞിരാമന്‍ നായര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. കുഞ്ഞിരാമന്‍ നായര്‍ ( നവംബര്‍ 4, 1906 - മേയ് 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാല്‍പ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതിസൌന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമന്‍ നായര്‍, തന്നെ പിന്‍തുടര്‍ന്ന അനേകം യുവകവികള്‍ക്ക് പ്രചോദനമേകി. 'പി' എന്ന ചുരക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കുംചിട്ടയുമില്ലാതെ എഴുതിയ കവിതപോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ടാനങ്ങള്‍, ദേവതാസങ്കല്‍പ്പങ്ങള്‍ എന്നിവയുടെ നേര്‍ച്ചിത്രങ്ങളാണ് പിയുടെ കവിത.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
1906 ജനുവരി 5-ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞാങ്ങാട്ടെ ഒരു കര്‍ഷക കുടുംബത്തിലാണ് കുഞ്ഞിരാമന്‍ നായര്‍ ജനിച്ചത്. നീലേശ്വരം, പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി. ഇടയ്ക്ക് പഠിത്തം നിര്‍ത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലിചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാള്‍ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമന്‍ നായര്‍ക്കു താല്‍പര്യം. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്. ആത്മകഥാപര ഗ്രന്ഥങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. കവിതയൊഴികെ മറ്റൊന്നും ജീവിതത്തില്‍ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകള്‍ക്കൊടുവില്‍ 1978 മേയ് 27ന് തിരുവനന്തപുരത്തെ ഒരു സത്രത്തില്‍ ഹൃദയസ്തംഭനംമൂലം ആ കാവ്യ ജീവിതം അവസാനിച്ചു.
[തിരുത്തുക] കൃതികള്‍
[തിരുത്തുക] കാവ്യം
- കളിയച്ഛന്‍ (1954)
- ഓണസദ്യ (1960)
- പൂക്കാലം (1964)
- താമരത്തോണി (1966)
- വസന്തോത്സവം (1972)
- ചിലമ്പൊലി (1974)
- രഥോത്സവം (രണ്ടു വാല്യങ്ങള്‍ - 1978)
- താമരത്തേന്‍ (1983)
[തിരുത്തുക] നാടകം
- രംഗമണ്ഡപം (1956)
- ഉപാസന (1958)