പാലക്കാട് ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലക്കാട്‍ ജില്ല | |
അപരനാമം: | |
വിക്കിമാപ്പിയ -- 10.85° N 76.5° E |
|
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | പാലക്കാട് |
ഭരണസ്ഥാപനങ്ങള്‍ | ജില്ലാ പഞ്ചായത്ത് ജില്ലാ കലക്‍ട്രേറ്റ് |
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്‍ടര്‍ |
കേ. അജയകുമാര്‍ |
വിസ്തീര്‍ണ്ണം | 4,480ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ (2001) പുരുഷന്‍മാര്‍ സ്ത്രീകള്‍ സ്ത്രീ പുരുഷ അനുപാതം |
2,617,482 {{{സ്ത്രീ പുരുഷ അനുപാതം}}} |
ജനസാന്ദ്രത | 584/ച.കി.മീ |
സാക്ഷരത | {{{സാക്ഷരത}}} % |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
++91 (0)491/492 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | മലമ്പുഴ ഡാം, സൈലന്റ്‌വാലി ദേശീയോദ്യാനം |
പാലക്കാട് കേരളത്തിലെ ഒരു ജില്ല. ആസ്ഥാനം പാലക്കാട് നഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയും ഇതുതന്നെ. തെക്ക് തൃശ്ശൂര്‍ വടക്ക് മലപ്പുറം എന്നിവയാണ് സമീപ ജില്ലകള്‍. കിഴക്ക് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയാണ്. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുന്‍പ് ഈ ജില്ല മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു.
[തിരുത്തുക] ചരിത്രം
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്യത്തിന് ശേഷം അത് മദ്രാസ് സംഥാനത്തിന് കീഴിലായി. 1956ല്‍ കേരളം രൂപീകൃതമായപ്പൊള്‍ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. ഇപ്പൊള്‍ പാലക്കാടിന്റെ ഭാഗങ്ങളായ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം എന്നിവയുള്‍പ്പെട്ട വള്ളുവനാട് പ്രദേശം മലയാളത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കാവുന്നതാണ്[തെളിവുകള്‍ ആവശ്യമുണ്ട്].
കേരളത്തിലെ ജില്ലകള്‍ | |
---|---|
കാസര്‍ഗോഡ് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം |
പാലക്കാട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
പാലക്കാട് കോട്ട• മലമ്പുഴ• ധോണി• കൊല്ലങ്കോട്• ശിരുവാണി• ഫാന്റസി പാര്‍ക്ക്• തിരുവളത്തൂര്‍• കൊട്ടായി• ലക്കിടി• പറമ്പികുളം• സൈലന്റ് വാലി• ചിറ്റൂര്‍ ഗരുമഠം• കിള്ളിക്കുറിശ്ശിമംഗലം• നെല്ലിയാമ്പതി• അട്ടപ്പാടി• ഷോളയാര്‍• പുനര്‍ജ്ജനി ഗുഹ• ചൂളനൂര്‍• ജൈനിമേട് ജൈനക്ഷേത്രം |