പുരോഗമന കലാസാഹിത്യ പ്രസ്ഥാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരായ കലാ സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്ന് രൂപം നല്‍കിയ പ്രസ്ഥാനം. പുകസ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. വൈലോപ്പിള്ളി ശ്രീധരമേനോന്റെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചത്
ഉള്ളടക്കം |
[തിരുത്തുക] ആശയങ്ങള്‍, കാഴ്ചപ്പാടുകള്‍
സാഹിത്യവും സാഹിത്യകാരന്മാരും സമൂഹപുതോഗതി ലക്ഷ്യം വെച്ചാണ് സാഹിത്യരചന നടത്തേണ്ടത് എന്ന് ഈ പ്രസ്ഥാനം വിശ്വസിക്കുന്നു. എല്ലാ സാഹിത്യ സൃഷ്ടിക്കും, അത് സോദ്ദേശമായാലും അല്ലെങ്കിലും, ഒരു രാഷ്ട്രീയമുണ്ടെന്ന് ഇത് പറയുന്നു. ഇതിനാല്‍ സാധാരണക്കാരന്റെ പക്ഷത്തു നിന്ന് സാഹിത്യരചന നടത്തണമെന്നും, അല്ലാത്തവ ,സാമൂഹത്തിലെ എതിര്‍ച്ചേരിയെയാവും സഹായിക്കുക എന്നതാണ് ഇവരുടെ വാദം.
[തിരുത്തുക] കല ജീവിതത്തിനുവേണ്ടി
കല കലയ്ക്കുവേണ്ടി/ കല ജീവിതത്തിനു വേണ്ടി എന്നീ രണ്ടുവാദഗതികളുടെമേല്‍ മലയാള സാഹിത്യരംഗത്ത് ശക്തമായ ചര്‍ച്ച നടന്ന കാലഘട്ടത്തില്‍ കലജീവിതത്തിനുവേണ്ടി യാണെന്ന വാദഗതി ഉയര്‍ത്തിയത് ഈ പ്രസ്ഥാനമാണ്.
[തിരുത്തുക] രുപഭന്ത്രതാവാദത്തിന്റെ വിമര്‍ശനം
പിന്നീട് രൂപഭദ്രതാവാദം എന്ന പൂതിയ വിവാദമുയര്‍ന്നപ്പോഴും ഈ പ്രസ്ഥാനം ചര്‍ച്ചാകേന്ദ്രമായി.
[തിരുത്തുക] ചരിത്രം
1981 ഓഗസ്റ്റ് 14 ന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ നേതൃത്വത്തിലാണ് പുകസ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 1934 ല്‍ ജീവല്‍ സാഹിത്യ സംഘം എന്ന പേരില്‍ ഇഎംഎസ് മുതല്‍ പേര് ആരംഭിച്ച പ്രസ്ഥാനമാണ് പിന്നീട് പുകസയായി വളര്‍ന്നത്. 1970 കളില്‍ നിലവില്‍വന്ന ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ഇതിന് പ്രചോദനമായിട്ടുണ്ട്. പിന്നീട് മുണ്ടശ്ശേരി മാസ്റ്റര്‍ തുടങ്ങിയവര്‍ ഇതുമായി സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്നു.
[തിരുത്തുക] ഇന്ന്
ഇന്ന് പുകസ പുരോഗമന ആശയുള്ള എഴുത്തുകാരെയും മറ്റ് കലാകാരന്മാരെയും ഏകോപിക്കുന്ന പൊതുവേദിയായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കടമ്മനിട്ട രാമകൃഷ്ണന്‍, കെഇഎന്‍ തുടങ്ങിയവരാണ് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്.
[തിരുത്തുക] പുകസ പ്രസിഡണ്ടുമാര്‍
- വയിലോപ്പിള്ളി ശ്രീധരമേനോന്‍ (1981-1988)
- എം.കെ. സാനു (1988-90)
- എം.എന്‍. വിജയന്‍ (1990-2000)
- എന്‍.വി.പി. ഉണ്ണിത്തിരി (2000-2002)
- കടമ്മനിട്ട രാമകൃഷ്ണന്‍ (2002-)